കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ സംഘര്‍ഷാവസ്ഥ!! ഐപിഎസ് ഓഫീസര്‍മാര്‍ക്ക് അടിയന്തര നിയമനം

ഐപിഎസ് ഓഫീസര്‍മാരായ എം സി സാരംഗന്‍, ഐജി റാങ്കിലുള്ള ഓഫീസര്‍ ജയരാമന്‍ എന്നിവര്‍ക്കാണ് നിയമനം

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര നിയമനം. സംസ്ഥാനത്തെ ക്രമസമാധാന നില നിലനിര്‍ത്തുന്നതിനായാണ് ഐപിഎസ് ഓഫീസര്‍മാരായ എം സി സാരംഗന്‍, ഐജി റാങ്കിലുള്ള ഓഫീസര്‍ ജയരാമന്‍ എന്നിവര്‍ക്കാണ് നിയമനം. ടെക്‌നിക്കല്‍ സര്‍വ്വീസസില്‍ ഐജിയായി സേവനമനുഷ്ടിച്ചുവരികയാണ് ഇരുവരും.

ജയരാമന് ചെന്നൈ ലോ ആന്‍ഡ് ഓര്‍ഡറില്‍ ഇന്‍സ്‌പെക്ടര്‍ ജനറലായിട്ടാണ് നിയമനം. ജയലളിതയുടെ ആരോഗ്യനിലയിലുള്ള ആശങ്കയോടെ സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന്റെ ഭാഗമായാണിത്. അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനത്ത് ഒമ്പത് യൂണിറ്റ് ദ്രുത കര്‍മ്മസേനയെ വിന്യസിച്ചിരുന്നു.

jayalalitha-tn

ഞായറാഴ്ച വൈകിട്ട് ജയലളിതയ്ക്ക് ഹൃദയാഘാതം സംഭവിച്ചതോടെ തന്നെ തമിഴ്‌നാട് പൊലീസ് കനത്ത ജാഗ്രയിലാണ്. എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും ഡിജിപിയ്ക്ക് മുമ്പാകെ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയുള്‍പ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പൊലീസിനെ വിന്യസിച്ചിരുന്നു.

English summary
The Tamil Nadu government on Monday gave emergency postings to two IPS officers as precautionary measure towards law and order maintenance. IPS officers M C Sarangan who is currently IG, Technical services and another IG rank officer, Jayaraman have been given emergency posting of Inspector General of Police Law and Order in Chennai. The move comes in the wake of Tamil Nadu being on high alert.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X