നേപ്പാള്‍ ഭൂചലനത്തില്‍ നിന്ന് നടന് വിക്രം രക്ഷപ്പെട്ടു, ഭാഗ്യം കൊണ്ട് മാത്രം ജീവന് തിരിച്ച് കിട്ടി
ചെന്നൈ: ശനിയാഴ്ച നേപ്പാളില്‍ നടന്ന അതിശക്തമായ ഭൂചലനത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരേയും മോചിതരാകാന്‍ ജനങ്ങള്‍ക്കായിട്ടില്ല. അതേ സമയം നേപ്പാളിലെ ദുരന്തത്തില്‍ ഞെട്ടല്‍ വിട്ടുമാറാത്ത ഒരാള്‍ സിനിമ ലോകത്തുണ്ട്. മറ്റാരുമല്ല തമിഴ് നടന് വിക്രമാണ് ഇപ്പോഴും ദുരന്തത്തെ ഭീതിയോട് ഓര്‍ക്കുന്നത്. നേപ്പാളില്‍ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ വിക്രമും ഉണ്ട്.
ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനായി നേപ്പാളില്‍ വിക്രമും സംഘവും എത്തിയിരുന്നു. ഭൂകമ്പം ഉണ്ടാകുന്നതിന് ഒരു ആഴ്ച മുന്‍പാണ് താരം നാട്ടിലെത്തിയത്. കൃത്യ സമയത്ത് ഷൂട്ടിംഗ് അവസാനിപ്പിയ്ക്കാന്‍ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞതിനാലാണ് നേപ്പാള്‍ ദുരന്തത്തില്‍ അകപ്പെടാതെ വിക്രമും സംഘവും രക്ഷപ്പെട്ടത്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്.

വിക്രം രക്ഷപ്പെട്ടു
ഷൂട്ടിംഗ് കൃത്യ സമയത്ത് തീര്‍ക്കാന്‍ കഴിഞ്ഞതിനാല്‍ മാത്രമാണ് നടന് വിക്രമും സംഘവും നേപ്പാള്‍ ഭൂചലനത്തില്‍ നിന്ന് രക്ഷപ്പെട്ടത്

വിജയ് മില്‍ട്ടണ്‍ ചിത്രം
വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന 'പത്ത് എന്‍ട്രതുക്കുള്ളൈ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് വിക്രം നേപ്പാളില്‍ എത്തിയത്

ആഴ്ചകള്‍ മുന്‍പ്
ഭൂചലനം ഉണ്ടാകുന്നതിന് ഒരാഴ്ചയോളം മുന്‍പാണ് വിക്രമും സംഘവും നേപ്പാളില്‍ നിന്ന് മടങ്ങുന്നത്

പ്രതീക്ഷിച്ച സമയത്ത് ഷൂട്ടിംഗ് തീര്‍ന്നു
പ്രതീക്ഷിച്ച സമയത്ത് തന്നെ ഷൂട്ടിംഗ് തീര്‍ക്കാന്‍ കഴിഞ്ഞതാണ് സിനിമപ്രവര്‍ത്തകര്‍ക്ക് രക്ഷയായത്. പലപ്പോഴും ഷൂട്ടിംഗ് കൃത്യസമയത്ത് ഷൂട്ടിംഗ് തീര്‍ക്കാന്‍ കഴിയാത്ത അവസ്ഥ പല സിനിമകളിലും സംഭവിയ്ക്കാറുണ്ട്

ഞെട്ടലില്‍
ഭൂചലനത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ലെന്ന് വിക്രം

സുന്ദരമായ നേപ്പാള്‍
താന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നാണ് ഭക്തപുരെന്ന് സംവിധായകന് വിജയ് മില്‍ട്ടണ്‍

നേപ്പാളുകാരുടെ നല്ല മനസ്
ഷൂട്ടിംഗിനിടെ തങ്ങളെ പലഘട്ടത്തിലും സഹായിച്ച പ്രദേശത്തെ നല്ലവരായ നേപ്പാളുകാരേയും സംവിധായകന് ഓര്‍ത്തെടുക്കുന്നു. ഭൂചലന വാര്‍ത്തയറിഞ്ഞ് ഇവരെ വിളിയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

ഭക്തപൂര്‍
ഷൂട്ടിംഗ് നടന്ന ഭക്തപൂരാണ് ഭൂകമ്പത്തില്‍ ഏറ്റവും നാശനഷ്ടം നേരിട്ട സ്ഥലങ്ങളിലൊന്ന്

ഐയ്ക്ക് ശേഷം
ഐ എന്ന ശങ്കര്‍ ചിത്രത്തിന് തൊട്ടു പിന്നാലെ ഷൂട്ടിംഗ് തിരക്കുകളിലേയ്ക്ക് പോവുകയാണ് വിക്രം

കാലാവസ്ഥ അനുകൂലമല്ല
ഷൂട്ടിംഗ് സമയത്ത് കാലാവസ്ഥ അനുകൂലമല്ലായിരുന്നതും സംവിധായകന് ഓര്‍ത്തെടുക്കുന്നു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications