കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഞെട്ടിച്ച് ഒപിഎസ്... ജയലളിതയെ കാണാന്‍ പോലും ശശികല സമ്മതിച്ചില്ല; കണ്ടതാര്?സംഭവിച്ചതെന്ത്

ആശുപത്രിയില്‍ എല്ലാ ദിവസവും ചെന്നിരുന്നെങ്കിലും ഒരിക്കല്‍ പോലും ജയലളിതയെ കാണാന്‍ അനുവദിച്ചില്ലെന്നാണ് പനീര്‍ശെല്‍വം പറയുന്നത്.

Google Oneindia Malayalam News

ചെന്നൈ: തന്നെ നിര്‍ബന്ധിച്ച് രാജിവപ്പിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തിയ പനീര്‍ശെല്‍വം വീണ്ടും ഞെട്ടിക്കുന്നു. ജയലളിതയുടെ മരണം സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പനീര്‍ശെല്‍വം നടത്തിയിരിക്കുന്നത്.

ജയലളിത ആശുപത്രിയിലായിരുന്നു സമയം അവിടെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ശശികലയാണെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന പനീര്‍ശെല്‍വത്തെ പോലും ശശികല ജയലളിതയെ കാണാന്‍ അനുവദിച്ചിരുന്നില്ല.

പിന്നണിക്കഥകളുടെ പത്ത് ശതമാനം മാത്രമാണ് താന്‍ വെളിപ്പെടുത്തിയത് എന്നാണ് പനീര്‍ശെല്‍വം പറയുന്നത്. ബാക്കി 90 ശതമാനം എന്തൊക്കെയാണ്... ഇതാ പനീര്‍ശെല്‍വം പറയുന്നു...

അഭിനയിക്കാന്‍ ഇഷ്ടമില്ല, പ്രതിഫലം കൂട്ടി ചോദിച്ചു, മോഹന്‍ലാലിനെ ഞെട്ടിച്ച് തുളസിദാസിന്റെ മറുപടി

ജയലളിതയുടെ മരണത്തില്‍ ദുരൂഹത

ജയലളിതയുടെ മരണത്തിലെ ദുരൂഹതയിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് പനീര്‍ശെല്‍വത്തിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍. ആരൊക്കെയാണ് ജയയുടെ അവസാനകാലത്ത് അവരെ കണ്ടത് എന്ന ചോദ്യവും നിര്‍ണായകമാണ്.

പനീര്‍ശെല്‍വത്തെ അനുവദിച്ചില്ല

ജയലളിത ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ആ 75ദിവസവും തന്നെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നാണ് പനീര്‍ശെല്‍വം ഒടുവില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

എല്ലാ ദിവസവും ചെന്നു, പക്ഷേ

അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ കാണാന്‍ താന്‍ എല്ലാ ദിവസവും ചെന്നിരുന്നു. പക്ഷേ ഒരുതവണ പോലും തന്നെ കാണാന്‍ അനുവദിച്ചില്ലെന്നാണ് പനീര്‍ശെല്‍വം പറയുന്നത്.

ആരായിരിക്കും സമ്മതിക്കാതിരുന്നത്?

അപ്പോളോ ആശുപത്രിയുടെ നിയന്ത്രണം ആ സമയക്ക് ശശികലയ്ക്കായിരുന്നു. സന്ദര്‍ശകരുടെ കാര്യവും തീരുമാനിച്ചിരുന്നത് ശശികല തന്നെ. അപ്പോള്‍ പനീര്‍ശെല്‍വത്തിന്റെ ആരോപണം നീളുന്നതും ശശികലയിലേക്ക് തന്നെ.

കണ്ടത് ഗവര്‍ണര്‍ മാത്രം

തമിഴ്‌നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് മാത്രമാണ് ആശുപത്രിയില്‍ ജയലളിതയെ കാണാന്‍ സാധിച്ചത് എന്ന വെളിപ്പെടുത്തതും പനീര്‍ശെല്‍വം നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കോ, ജയലളിതയുടെ ദത്തുപുത്രനായിരുന്ന സുധാകരനോ ആശുപത്രിയില്‍ അവരെ കാണാന്‍ സാധിച്ചിരുന്നില്ല.

വിശ്വസ്തനായ അനുയായി

താന്‍ എഐഎഡിഎംകെയുടെ വിശ്വസ്തനായ അനുയായി ആണെന്നാണ് പനീര്‍ശെല്‍വം പറഞ്ഞത്. ഡിഎംകെയുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു

അമ്മ നിയമിച്ചതാണ്... ശശികല കളിക്കണ്ട

കഴിഞ്ഞ ദിവസം രാത്രി പോയസ് ഗാര്‍ഡനില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ പനീര്‍ശെല്‍വത്തെ പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എന്നാല്‍ ജയലളിതയാണ് തനിക്ക് ട്രഷറര്‍ സ്ഥാനം നല്‍കിയത്. അത് ആര്‍ക്കും എടുത്ത് മാറ്റാന്‍ കഴിയില്ലെന്നായിരുന്നു പനീര്‍ശെല്‍വം പ്രതികരിച്ചത്.

സ്റ്റാലിനെ കണ്ട് ചിരിച്ചത് ക്രിമിനല്‍ കുറ്റമോ

പനീര്‍ശെല്‍വം പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നു എന്ന ആക്ഷേപമാണ് ശശികല ഉന്നയിക്കുന്നത്. കഴിഞ്ഞ നിയമസഭ സമ്മേളനത്തിനിടെ എംകെ സ്റ്റാലിനെ കണ്ട് ചിരിച്ച് കൈ കാണിച്ചു എന്നായിരുന്നു ആരോപണം. പ്രതിപക്ഷ നേതാവിനെ നോക്കി ചിരിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ പരിഹാസം.

 ശശികലയ്ക്ക് ആര്‍ത്തി

ശശികലയ്ക്ക് അധികാരത്തോട് ആര്‍ത്തിയാണെന്ന ഗുരുതരമായ ആക്ഷേപവും പനീര്‍ശെല്‍വം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ വേണ്ടി അവര്‍ അസാധാരണ തിടുക്കം കാണിച്ചുവെന്നും പനീര്‍ശെല്‍വം ആരോപിക്കുന്നു.

പാര്‍ട്ടിയുണ്ടാക്കില്ല, മറ്റ് പാര്‍ട്ടിയില്‍ ചേരില്ല

താന്‍ എന്തായാലും മറ്റൊരു പാര്‍ട്ടി ഉണ്ടാക്കുകയോ വേറൊരു പാര്‍ട്ടിയില്‍ ചേരുകയോ ചെയ്യില്ലെന്നാണ് ഇപ്പോള്‍ പനീര്‍ശെല്‍വം വ്യക്തമാക്കിയിട്ടുള്ളത്. ഉത്തമ ബോധ്യത്തോടെയാണ് താന്‍ എല്ലാക്കാര്യങ്ങളും പറഞ്ഞിട്ടുള്ളതെന്നും പനീര്‍ശെല്‍വം പറയുന്നു

English summary
Wasn't allowed to see Jaya in last days: Panneerselvam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X