കാമുകന് ചതിച്ചു, യുവതി ചെയ്തത് ഞെട്ടിക്കും!! വിവാഹവേദിയില്‍ വച്ച് വരനെ... പോലീസ് കേസെടുത്തു
ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്
കാണ്‍പൂര്‍: വിവാഹ വേദിയില്‍ വച്ച് വരനെ മൂന്നു പേര് ചേര്‍ന്നു തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലാണ് ബോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന സംഭവം നടന്നത്. യുവതിയും രണ്ടു യുവാക്കളും ചേര്‍ന്നാണ് വരനെ കടത്തികൊണ്ടുപോയതെന്ന് പോലീസ് അറിയിച്ചു.
ഇരട്ടച്ചങ്കന്റെ 'മുഖത്തടിച്ച്' സ്പീക്കറുടെ റൂളിംഗ്; ഇത് ശരിയാകില്ല,സഭയില്‍ ചോരപുരണ്ട വസ്ത്രങ്ങളും...

അശോക് യാദവെന്ന യുവാവിനെയാണ് വിവാഹ വേദിയില്‍ വച്ച് തോക്കിന്മുനയില് നിര്‍ത്തി മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിനൊപ്പമുണ്ടായിരുന്ന യുവതി അശോകിന്റെ കാമുകിയാണെന്നാണ് പോലീസ് പറയുന്നത്.

ഒരു ഡോക്ടറുടെ ക്ലിനിക്കില്‍ കംപൗണ്ടറായി ജോലി ചെയ്യുകയാണ് അശോക്. ഇതേ സ്ഥാപനത്തില്‍ തന്നെയാണ് ഈ യുവതിയും ജോലി ചെയ്തിരുന്നത്. സൗഹൃദമായി തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

ഇരുവരും തമ്മിലുള്ള പ്രണയം തടസ്സങ്ങളില്ലാതെ മുന്നോട്ടുപോകവെയാണ് നാട്ടിലുള്ള വീട്ടുകാര്‍ ചേര്‍ന്ന് അശോകിന്റെ വിവാഹം തീരുമാനിച്ചത്. നാട്ടില്‍ നിന്നു തന്നെയുള്ള യുവതിയായിരുന്നു വധു.

നാട്ടിലെ യുവതിയുമായുള്ള വിവാഹ നിശ്ചയത്തിനുശേഷം കാമുകിയെ അശോക് നിരന്തരം തഴയുകയായിരുന്നു. കാമുകി വിളിച്ചാല്‍ ഫോണ്‍ എടുക്കാനോ സന്ദേശത്തിനു മറുപടി നല്‍കാനോയൊന്നും അശോക് ശ്രമിച്ചില്ല.

തിങ്കളാഴ്ച രാത്രിയാണ് അശോകിനെ കാമുകിയും സംഘടവും തട്ടിക്കൊണ്ടുപോയത്. വിവാവവേദിയിലേക്ക് തോക്കുമായെത്തിയ യുവതി അത് അശോകിനു നേരെ ചൂണ്ടി. എന്നെ സ്നേഹിച്ച് മറ്റൊരാളെ വിവാഹം കഴിക്കുമോ ? അതു ഞാന്‍ ക്ഷമിക്കില്ലെന്ന് തട്ടിക്കൊണ്ടുപോവുന്നതിനിടെ യുവതി പറഞ്ഞതായി ഒരു ദൃക്സാക്ഷി പറയുന്നു.

തലയ്ക്കു നേരെ തോക്ക് ചൂണ്ടിയ ശേഷം അശോകിനെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചാണ് യുവതി വിവാഹവേദിയില്‍ നിന്നു പുറത്തേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് പുറത്ത് നിര്‍ത്തിയിട്ട കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

അശോകും തട്ടിക്കൊണ്ട യുവതിയും തമ്മില്‍ പ്രേമത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇത്രയും ആളുകള്‍ക്ക് മുന്നില്‍ വച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയപ്പോള്‍ എതിര്‍ക്കാനോ വരനെ രക്ഷിക്കാനോ ആരും ശ്രമിച്ചില്ല. സത്യത്തില്‍ വിവാഹം നടക്കരുതെന്ന് യുവാവും ആഗ്രഹിച്ചിരുന്നുവെന്നല്ലേ ഇതു തെളിയിക്കുന്നതെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications