കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനേഡിയന്‍ പാര്‍ലമെന്റിന് നേരെ ഭീകരാക്രമണം... പിന്നില്‍ ഐസിസ്?

  • By Soorya Chandran
Google Oneindia Malayalam News

ഒട്ടാവ: ഇറാഖില്‍ ഐസിസ് തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കക്കൊപ്പം കൈകോര്‍ത്തതിന് പിറകേ കാനഡയില്‍ ഭീകരാക്രമണം. കനേഡിയന്‍ പാര്‍ലമെന്റ് മന്ദിരത്തിലാണ് വെടിവപ്പുണ്ടായത്. രണ്ട് പേര്‍ കൊല്ലപ്പെട്ടത്.

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം സ്വന്തമാക്കിയ മലാല യൂസഫ്‌സായിക്ക് ഓണററി പൗരത്വം നല്‍കുന്നതിനുള്ള ചടങ്ങുകള്‍ തുടങ്ങുന്നതിന് മുമ്പായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സൈനികനും മറ്റൊരാള്‍ വെടിയുതിര്‍ത്ത ആളുമാണ്.

Canada Parliament

ഒട്ടാവയിലെ പാര്‍ലമെന്റ് മന്ദിരത്തിലെ മൂന്നിടത്താണ് വെടിവപപുണ്ടായത്. പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍ ഈ സമയം പാര്‍ലമെന്റ് മന്ദിരത്തിലെ ഓഫീസില്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തെ

ഒക്ടോബര്‍ 22 ന് ഇന്ത്യന്‍ സമയം വൈകീട്ട് ഏഴേ കാലോടെയാണ് ആക്രമണം നടന്നത്. കറുത്ത തുണികൊണ്ട് മുഖം മൂടിയാണ് അക്രമി എത്തിയത്. ഒട്ടാവയിലെ യുദ്ധ സ്മാരകത്തിന് മുന്നില്‍ നിന്ന സൈനികനെ വെടിവച്ചുകൊണ്ടായിരുന്നു ആക്രമണം തുടങ്ങിയത്. അവിടെ നിന്ന് ഒരു കാര്‍ തട്ടിയെടുത്ത് പാര്‍ലമെന്റിലേക്ക് കടന്നു.

ഇതോടെ സൈന്യവും പോലീസും പാര്‍ലമെന്റ് മന്ദിരം വളഞ്ഞു. തുടര്‍ന്ന് നടന്ന വെടിവപ്പില്‍ ഭീകരനെ വധിച്ചു. ഇയാള്‍ ഒറ്റക്കാണ് ഇത്തരമൊരു ആക്രമണത്തിന് മുതിര്‍ന്നതെന്ന് അധികൃതര്‍ കരുതുന്നില്ല. വിശദമായ അന്വേഷണം തുടങ്ങി.

ഐസിസില്‍ ചേരാന്‍ തുര്‍ക്കിയിലേക്ക് പോകാന്‍ ശ്രമിക്കവെ പിടിയിലായ മാര്‍ട്ടിന്‍ ക്യൂട്ടര്‍ റ്യൂലു എന്ന ചെറുപ്പക്കാരനാണ് ഇപ്പോള്‍ ആക്രമണം നടത്തിയത്. എന്നാല്‍ ഐസിസിന് സംഭവവുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.

English summary
Canada's capital was jolted on Wednesday by the fatal shooting of a soldier and an attack on parliament building
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X