പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്തിയ സുന്ദരിക്ക് തടവ് ശിക്ഷ
ഇസ്താംബുള്‍: തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മുന്‍ മിസ് തുര്‍ക്കിയും അറിയപ്പെടുന്ന മോഡലുമായ മെര്‍വ് ബുയുക്സര്കിന് 14 മാസം തടവു ശിക്ഷ വിധിച്ചു. ഇന്‍സ്റ്റഗ്രാമില്‍ എര്‍ദോഗനെ അപമാനിക്കുന്ന തരത്തില്‍ കവിതയെഴുതിയെന്ന കേസില്‍ ഇസ്താംബുള്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
അതേസമയം, അഞ്ചു വര്‍ഷത്തേക്കു തെറ്റ് ആവര്‍ത്തിക്കില്ലെന്ന മെര്‍വിന്റെ ഉറപ്പിന്മേല് വിധി തത്കാലത്തേക്കു മരവിപ്പിച്ചിട്ടുണ്ട്. 2014 ഓഗസ്റ്റില്‍ എര്ദോഗന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം സെലിബ്രിറ്റികളും സ്കൂള്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഏതാണ്ട് 2,000ത്തോളം പേരെ അപകീര്‍ത്തി കേസില്‍ വിചാരണ ചെയ്തിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ എര്‍ദോഗനെ അപമാനിക്കുന്ന തരത്തില്‍ കവിതയെഴുതിയെന്നും ദേശീയ ഗാനത്തില്‍നിന്നുള്ള ഭാഗങ്ങള്‍ കവിതയില്‍ ഉദ്ധരിച്ചെന്നും കാട്ടിയാണ് കോടതി മോഡലിന് തടവുശിക്ഷ വിധിച്ചത്. എന്നാല്‍, തന്റെ കക്ഷി ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വിധിയില്‍ അപ്പീല്‍ പോകുമെന്നും മോഡലിന്റെ അഭിഭാഷകന് വ്യക്തമാക്കി.
2006ലാണ് മെര്‍വ് ബുയുക്സര്‍ക് മിസ് തുര്‍ക്കി പട്ടം ചൂടിയത്. ഇവരുടെ വിചാരണ തുര്‍ക്കിയില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. തുര്‍ക്കിയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്ന രീതിയില്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും വിഷയം ചര്‍ച്ചയായി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications