കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാള്‍ഡ് ട്രംപിന് താക്കീത്; സാമ്പത്തിക നയം ശരിയല്ല, മാന്ദ്യത്തിലേക്ക് നീങ്ങും!!

  • By Akshay
Google Oneindia Malayalam News

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താക്കീത്. അന്താരാഷ്ട്ര നാണയ നിധിയുടെതാണ് താക്കീത്. ടാക്‌സ് വെട്ടിക്കുറക്കല്‍ അടക്കമുള്ള ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ 2008ലേത് പോലുള്ള സാമ്പത്തിക മാന്ദ്യത്തിലേക്ക് അമേരിക്കയെ നയിക്കുമെന്നാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്.

നിലവില്‍ അമേരിക്കയില്‍ സാമ്പത്തിക സ്ഥിരതയുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ ബാങ്ക് വരുമാനത്തില്‍ വര്‍ധനവുണ്ടായി. പക്ഷേ വിദേശ കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ ടാക്‌സ് നിലവില്‍ തന്നെ കമ്പനികള്‍ക്ക് അമിത ബാധ്യതയാണെന്നും അന്താരാഷ്ട്ര നാണയ നിധി വ്യക്തമാക്കി.

Donald Trump

ഇത് സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. ഐഎംഎഫിന്റെ ആഗോള സാമ്പത്തിക സുസ്ഥിരത അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ട്രംപിന്റെ ടാക്‌സ് വെട്ടിക്കുറക്കലടക്കമുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ 2008ലേത് പോലുള്ള സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

English summary
The International Monetary Fund warned on Wednesday that U.S. President Donald Trump's proposed tax cuts and roll-back of financial regulations could spark a new round of financial risk-taking of the type that preceded the last crisis in 2008.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X