കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാനമില്ല, യൂറോപ്പിലെ മുസ്ലിങ്ങള്‍ കൂട്ടത്തോടെ മതം ഉപേക്ഷിയ്ക്കുന്നു

  • By Meera Balan
Google Oneindia Malayalam News

ബ്രസല്‍സ്: കൊച്ചിയിലെ ഗുണ്ടാത്തലവന്‍ മുതല്‍ യുവ സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജവരെ ഇസ്ലാമിലേയ്ക്ക് മതംമാറിയത് ആഘോഷിയ്ക്കാന്‍ വരട്ടെ. യൂറോപ്പില്‍ നിന്നുള്ള പുതിയ കണക്കുകള്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഇസ്ലാമിക് സ്റ്റേറ്റിന്റെ വരവോടെ കൂടുതല്‍ പേര്‍ മുസ്ലിമാകുന്നു എന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിയ്ക്കുന്ന വാര്‍ത്ത. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ലണ്ടനില്‍ ഉള്‍പ്പടെ 10,000 കണക്കിന് ആളുകളാണ് ഇസ്ലാം മതം ഉപേക്ഷിച്ച് മറ്റ് മതങ്ങളിലേയ്ക്ക് ചേക്കേറിയത്. കണക്കുകളില്‍ പലതും മുസ്ലീം വിശ്വാസികള്‍ക്ക് ആശ്വാസകരമല്ല.

തീവ്രവാദത്തിലും തീവ്രവമത നിലപാടുകളിലും മനം മടുത്തിട്ടാണ് യാഥാസ്ഥിതികരായ വിശ്വാസികള്‍ പോലും മതപരിവര്‍ത്തനത്തിന് തയ്യാറാകുന്നത്. ബ്രിട്ടണില്‍ മതപരിവര്‍ത്തനം വളരെ ഉയര്‍ന്ന തലത്തിലാണ്. എന്തിനാണ് ഇത്രയും തീവ്രവും സങ്കുചിതവുമായ കാഴ്ചപ്പാടുകള്‍ വച്ച് പുലര്‍ത്തുന്ന മതത്തില്‍ തുടരുന്നതെന്നാണ് യുവ തലമുറ ചോദിയ്ക്കുന്നത്.

Terrorist

ഫ്രാന്‍സിലും മതപരിവര്‍ത്തനത്തിന് കുറവില്ല. ക്രിസ്ത്യന്‍ മതത്തിലേക്കാണ് ചേക്കറ്റം അധികവും. ഇനിയും മതപരിവര്‍ത്തനത്തിന്റെ കാര്യ തങ്ങള്‍ മറച്ച് വയ്ക്കുന്നില്ലെന്ന് തീവ്ര ഇസ്ലാം നിലപാടുകള്‍ വച്ച് പുലര്‍ത്തുകയും പിന്നീട് മതപരിവര്‍ത്തനം നടത്തി പാസ്റ്ററായ ഒയിജിബോ (46) പറയുന്നു. മതത്തിന്റെ തീവ്രവാദ നയം തന്നെയാണ് തന്നെ മതപരിവര്‍ത്തനത്തിലേയ്ക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു,

യൂറോപ്പിലെ മുസ്ലിങ്ങളില്‍ അധികവും സമാധാനത്തോടെ ജീവിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ്. എന്നാല്‍ നിലവില്‍ ഇസ്ലാമില്‍ അത്തരമൊരു സമാധാന ജീവിതം ലഭ്യമല്ല. മതത്തിന്‍റെ പേരില്‍ കൊല്ലും കൊലയുമാണ് നടക്കുന്നത്.

ഖുറാനില്‍ മതപരിവര്‍ത്തനത്തിനെ തെറ്റായി കാണുന്നില്ലെന്നും ശിക്ഷ നല്‍കണമെന്ന് അനുശാസിയ്ക്കുന്നില്ലെന്നും ബെല്‍ഗാം ലീഗേ യൂണിവേഴ്‌സിറ്റിയിലെ ഇസ്ലാം സ്‌പെഷലിസ്റ്റ് റാഡൗനേ ആറ്റിയ പറയുന്നു. തീവ്ര മതനിലാപടുകള്‍, ജിഹാദിന് വേണ്ടിയുള്ള ആഹ്വാനം എന്നിവയാണ് മതം വിട്ടുപോകാന്‍ പലരേയും പ്രേരിപ്പിയ്ക്കുന്നതെന്നും ആറ്റിയ.

മതത്തിന്റെ നിയന്ത്രണം കാരണമാണ് താന്‍ മതപരിവര്‍ത്തനം നടത്തിയതെന്ന് ബെല്‍ഗാമിലെ എഞ്ചീനീയറും മുന്‍പ് കടുത്ത മതവിശ്വാസിയുമായിരുന്ന അഹമ്മദ് പറയുന്നു. പരിവര്‍ത്തനം നടത്തിയവരുടേയും മതത്തെ എതിര്‍ക്കുന്നവരുടെയും ഗ്രൂപ്പുകളും യൂറോപ്പില്‍ സജീവമാവുകയാണ്.

ജര്‍മനിയില്‍ ഇസ്ലാം മതം വിട്ടവര്‍ ഷരിയ നിയമം വച്ച് പൊലീസ് ചമയുന്ന മത നേതാക്കള്‍ക്കെതിരെ പ്രതിഷേധം നടത്തിയിരുന്നു. ഇംതിയാസ് ഷമാസ് എന്ന 25 കാരന്‍ വീട്ടുകാരുടെ താത്പര്യത്തിന് വഴങ്ങിയാണ് മതംവിട്ട് പോകാനുള്ള തീരുമാനം ഉപേക്ഷിച്ചത്. എന്നാല്‍ രണ്ട് വര്‍ഷത്തിലധികം വീട്ടുകാര്‍ക്ക് ഇംതിസായിനെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ കഴിഞ്ഞില്ല.

മതം വിട്ടുവന്ന 300 ഓളം അംഗങ്ങുള്ള ഒരു സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് ഈ യുവാവ്. മതം വിട്ട് പോകാന്‍ പലര്‍ക്കും ആഗ്രഹമുണ്ട് എന്നാല്‍ കുടുംബത്തെ ത്യജിയ്‌ക്കേണ്ടി വരുമെന്നതിനാല്‍ പലരും അതിന് തയ്യാറാകുന്നില്ല. മതത്തെ അപമാനിച്ചതിന് പരസ്യമായി അപമാനം നേരിടുമെന്നതും പലരെയും തടയുന്നു. എന്നിരുന്നാലും ലണ്ടനിലെ അരലക്ഷത്തില്‍ അധികവം വരുന്ന മുസ്ലിങ്ങളില്‍ പതിനായിരത്തോളം പേര്‍ മതപരിവര്‍ത്തനം നടത്തി.ഒരിയ്ക്കലും ഇസ്ലാം മതത്തിന് ശുഭ സൂചനയല്ല യൂറോപ്പിലെ മതപരിവര്‍ത്തനം നല്‍കുന്നത്.

English summary
A number of Muslims in Europe are publicly abandoning their religion to become Christians or agnostics despite their former community's taboo against such acts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X