വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; സ്കൂള്‍ ടീച്ചറെ ജീവനോടെ കത്തിച്ചു
ഇസ്ലാമാബാദ്: വിവാഹാഭ്യര്‍ത്ഥന നിരസിച്ച സ്കൂള്‍ ടീച്ചറെ ജീവനോടെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തികൊന്നു. പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് സംഭവം. പതിനെട്ടുകാരിയായ മരിയ അബ്ബാസിയാണ് മരിച്ചത്.
85 ശതമാനം പൊള്ളലേറ്റ മരിയ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരിയയുടെ വീട്ടിലെത്തിയ ഒരു സംഘം യുവാക്കള്‍ പെട്രോള്‍ ഒഴിച്ച ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു.

ഈ സമയം മരിയയുടെ മാതാപിതാക്കള്‍ പുറത്തു പോയിരുന്നു. അഞ്ച് മാസം പ്രായമുള്ള സഹോദരി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലേക്ക് തിരിച്ചെത്തിയ മാതാപിതാക്കള്‍ പൊള്ളലേറ്റ മരിയയെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
മരിയ ജോലിചെയ്യുന്ന സ്കൂളിന്റെ ഉടമസ്ഥന്റെ മകന് മരിയയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും മരിയ അത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവും സുഹൃത്തും വീട്ടില്‍ ചെന്ന് ഭീഷണിപെടുത്തി. എന്നിട്ടും വിവാഹത്തിന് സമ്മതിക്കാതിരുന്നപ്പോഴാണ് ആരുമില്ലാത്ത സമയം നോക്കി യുവാക്കള്‍ മരിയയെ ജീവനോടെ കത്തിച്ചത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications