കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര കൊറിയയെ വീഴ്ത്താന്‍ അമേരിക്ക; മിസൈല്‍ ആകാശത്ത് വച്ച് തകര്‍ത്തു, ആക്രോശിച്ച് ട്രംപ്

കരയില്‍ നിന്നു തൊടുത്തുവിടാവുന്നതും ശേഷി കൂടിയതുമായ പ്രതിരോധ മിസൈലാണ് ഇപ്പോള്‍ അമേരിക്ക പരീക്ഷിച്ചിരിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

വാഷിങ്ടണ്‍: ഉത്തര കൊറിയയുടെ ആണവ പരീക്ഷണ പ്രകോപനം തുടരുന്നതിനിടെ അമേരിക്കയുടെ ഞെട്ടിക്കല്‍. ഉത്തര കൊറിയന്‍ മിസൈലുകള്‍ പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് അമേരിക്ക തെളിയിച്ചു. ഭൂഖണ്ഡാന്തര മിസൈലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള പ്രതിരോധ മിസൈല്‍ അമേരിക്ക വിജയകരമായി പരീക്ഷിച്ചു.

നേരത്തെ അമേരിക്കയുടെ കൈവശമുള്ള പ്രതിരോധ മിസൈലാണിതെങ്കിലും ഏറ്റവും പുതിയ പരിഷ്‌കരിച്ച പതിപ്പാണിത്. ഉത്തര കൊറിയ കഴിഞ്ഞാഴ്ച പരീക്ഷിച്ച മിസൈല്‍ പോലും പ്രതിരോധിക്കാന്‍ അമേരിക്കയുടെ പുതിയ മിസൈലിന് സാധിക്കും. ഇരുരാജ്യങ്ങളും പരസ്പരം ആയുധങ്ങള്‍ നിര്‍മിക്കുന്നത് മേഖലയെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

കാലഫോര്‍ണിയയിലെ വ്യോമതാവളം

കാലഫോര്‍ണിയയിലെ വ്യോമതാവളത്തില്‍ നിന്നാണ് അമേരിക്കന്‍ പ്രതിരോധ മിസൈല്‍ തൊടുത്തുവിട്ടത്. ഭൂതലത്തില്‍ നിന്നു വിക്ഷേപിച്ച മധ്യദൂര മിസൈല്‍ ആകാശത്ത് വച്ച് ലക്ഷ്യം തകര്‍ത്തു. ഇറാന്‍ മിസൈല്‍ ശേഷി വര്‍ധിപ്പിക്കുന്നതും തങ്ങളുടെ പുതിയ പരീക്ഷണത്തിന് കാരണമാണെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു.

യുഎസ് പരീക്ഷണം 17 തവണ

സങ്കീര്‍ണമായ ബാലസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്ക നേരത്തെ പരീക്ഷിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരന്നു. 1999ന് ശേഷം 17 തവണയാണ് അമേരിക്ക ഈ സംവിധാനം പരീക്ഷിച്ചത്. പക്ഷേ ഇതുവരെ ഒമ്പതു തവണ മാത്രമേ വിജയിച്ചിട്ടുള്ളൂ. പുതിയ പരീക്ഷണ വിജയം ഉത്തര കൊറിയക്കുള്ള മുന്നറിയിപ്പാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.

കരയില്‍ നിന്നു തൊടുക്കുന്നത്

കരയില്‍ നിന്നു തൊടുത്തുവിടാവുന്നതും ശേഷി കൂടിയതുമായ പ്രതിരോധ മിസൈലാണ് ഇപ്പോള്‍ അമേരിക്ക പരീക്ഷിച്ചിരിക്കുന്നത്. അമേരിക്കക്കെതിരേ മിസൈല്‍ ആക്രമണം നടത്തുമെന്ന് ഉത്തര കൊറിയ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അമേരിക്കയുടെ പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണത്തിന് പ്രാധാന്യമുണ്ട്.

പരസ്പരം പോരടിച്ച്

ഭൂഖണ്ഡാന്തര മിസൈലുകളേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനമാണ് അമേരിക്ക പരീക്ഷിച്ചത്. മധ്യദൂര മിസൈല്‍ പരീക്ഷിച്ചെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അമേരിക്കയുടെ നടപടി. ഉത്തര കൊറിയയുടെ മിസൈല്‍ ലക്ഷ്യത്തിലെത്തും മുമ്പ് ആകാശത്ത് വച്ച് തകര്‍ക്കാന്‍ ഇനി അമേരിക്കക്ക് സാധിക്കും.

ജപ്പാനും കൂടെ

ജപ്പാനിലും അമേരിക്കയുടെ പ്രധാന സൈനിക കേന്ദ്രങ്ങളിലും എത്താന്‍ കഴിയുന്ന ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഈ ഭീഷണി തടയുക എന്ന ലക്ഷ്യമാണ് അമേരിക്കക്ക്. ഉത്തര കൊറിയക്കെതിരേ അമേരിക്കക്കൊപ്പം നില്‍ക്കുന്ന രാജ്യമാണ് ജപ്പാന്‍.

യുദ്ധസന്നാഹങ്ങള്‍

മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കെ, ഉത്തരകൊറിയയും യുഎസും യുദ്ധസന്നാഹങ്ങള്‍ വികസിപ്പിക്കുന്ന ഭയാനകമായ കാഴ്ചയാണിപ്പോള്‍. വ്യോമാക്രമണങ്ങള്‍ തടയാന്‍ കഴിയുന്ന പ്രതിരോധ സംവിധാനം ഉത്തര കൊറിയ കഴിഞ്ഞ ശനിയാഴ്ചയാണ് പരീക്ഷിച്ചത്. രാഷ്ട്ര നേതാവ് കിം ജോങ് ഉന്നിന്റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണമെന്ന് രാജ്യത്തെ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തുടനീളം

പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഉത്തര കൊറിയ തന്നെയാണ് അറിയിച്ചത്. ഈ പരീക്ഷണം വിജയകരമായതിനാല്‍ രാജ്യത്തിന്റെ തന്ത്ര പ്രധാന മേഖലകളിലെല്ലാം പ്രതിരോധ സംവിധാനം സ്ഥാപിക്കുമെന്നും ഉത്തര കൊറിയ അറിയിച്ചു. പ്രസിഡന്റി ഉന്‍ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയിട്ടുണ്ട്.

English summary
The Pentagon successfully shot down an intercontinental ballistic missile using its own upgraded long-range interceptor missile on Tuesday in what was widely seen as a test of US ability to counter a North Korean missile launch.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X