കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Qatar crisis: സൗദിയും യുഎഇയും ചെയ്തത് പോലെ ഖത്തര്‍ ചെയ്യില്ല... പൗരന്‍മാര്‍ക്ക് ഖത്തറില്‍ തുടരാം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദോഹ: അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ഖത്തര്‍ ഇപ്പോള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. അതിര്‍ത്തികള്‍ എല്ലാം കൊട്ടിയടക്കപ്പെട്ടു. ഏക കര അതിര്‍ത്തിയായ സൗദി അതിര്‍ത്തിയും പ്രശ്‌നങ്ങളുടെ തുടക്കത്തിലേ അടയ്ക്കപ്പെട്ടു. കടല്‍, വ്യോമ അതിര്‍ത്തികളും അതിപോലെ തന്നെ.

ഖത്തറിനെ കത്രികപ്പൂട്ടിട്ട് പൂട്ടിയത് ഇസ്രായേലിന് വേണ്ടി? അറബ് രാജ്യങ്ങളെ കൂടെകൂട്ടിയത് അമേരിക്ക?ഖത്തറിനെ കത്രികപ്പൂട്ടിട്ട് പൂട്ടിയത് ഇസ്രായേലിന് വേണ്ടി? അറബ് രാജ്യങ്ങളെ കൂടെകൂട്ടിയത് അമേരിക്ക?

ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന രാജ്യം!!! എന്തുകൊണ്ട്? കേട്ടാല്‍ ഞെട്ടുന്ന 25 കാര്യങ്ങള്‍ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന രാജ്യം!!! എന്തുകൊണ്ട്? കേട്ടാല്‍ ഞെട്ടുന്ന 25 കാര്യങ്ങള്‍

ഖത്തര്‍ പൗരന്‍മാര്‍ സൗദിയും യുഎഇയും ബഹ്‌റൈനും അടക്കമുള്ള രാഷ്ട്രങ്ങളില്‍ നിന്ന് തിരിച്ചെത്തുകയാണ്. പ്രശ്‌നങ്ങള്‍ ഇപ്പോഴും അതി സങ്കീര്‍ണമായി തന്നെ തുടരുന്നു.

അതേത് കേസ് ?, എനിക്ക് വേണ്ടി മമ്മൂട്ടി ഒരു കേസും വാദിച്ചിട്ടില്ല; പ്രതികരണവുമായി ഇന്ദ്രജ

എന്നാല്‍ സഹോദര അറബ് രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിലപാടല്ല ഇക്കാര്യത്തില്‍ ഖത്തറിന്റേത്. എന്താണ് ഖത്തര്‍ ലക്ഷ്യമിടുന്നത്?

എല്ലാ ബന്ധങ്ങളും വിഛേദിച്ചു

എല്ലാ ബന്ധങ്ങളും വിഛേദിച്ചു

ഖത്തറുമായുള്ള എല്ലാ തരത്തിലും ഉള്ള ബന്ധങ്ങളും സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും വിഛേദിച്ചിരിക്കുകയാണ്. ഖത്തര്‍ അറബ് ലോകത്ത് ശരിക്കും ഒറ്റപ്പെട്ട് കഴിഞ്ഞു.

കത്തുകള്‍ പോലും വേണ്ട

കത്തുകള്‍ പോലും വേണ്ട

ഖത്തറിലേക്ക് തപാല്‍ ഇടപാടുകള്‍ പോലും വേണ്ടെന്ന നിലപാടാണ് യുഎഇ സ്വീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് എമിറേറ്റ്‌സ് പോസ്റ്റല്‍ വകുപ്പിന് നിര്‍ദ്ദേശവും നല്‍കി.

എന്നാല്‍ ഖത്തര്‍ ചെയ്യുന്നതോ?

എന്നാല്‍ ഖത്തര്‍ ചെയ്യുന്നതോ?

എന്നാല്‍ ഈ പ്രശ്‌നങ്ങളൊന്നും തങ്ങളുടെ രാജ്യത്തുള്ള സൗദി സഖ്യരാജ്യങ്ങളിലെ പൗരന്‍മാരെ ബാധിക്കില്ലെന്നാണ് ഖത്തര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഖത്തര്‍ ആഭ്യന്തരമന്ത്രാലയം ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിങ്ങള്‍ക്ക് തുടരാം... ഒരു പ്രശ്‌നവും ഇല്ല

നിങ്ങള്‍ക്ക് തുടരാം... ഒരു പ്രശ്‌നവും ഇല്ല

ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ച അറബ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഖത്തറില്‍ തുടരുന്നതിന് ഒരു പ്രശ്‌നവും ഇല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് തുടരുന്നതിന് നയപരമായി ഒരു വിലക്കുമില്ലെന്നാണ് വിശദീകരണം.

തങ്ങള്‍ക്കെതിരെ പറയുന്നുവെങ്കിലും

തങ്ങള്‍ക്കെതിരെ പറയുന്നുവെങ്കിലും

ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ സൗദി സഖ്യത്തിന് വിമര്‍ശനവും ഉണ്ട്. തങ്ങള്‍ക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് ആരോപണം.

 പ്രതിസന്ധി രൂക്ഷമാകുന്നു

പ്രതിസന്ധി രൂക്ഷമാകുന്നു

ഭക്ഷ്യ വസ്തുക്കളും നിത്യോപയോഗ സാധനങ്ങളും അടക്കം ഉള്ളവയ്ക്ക് ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്ന രാജ്യമാണ് ഖത്തര്‍. നിലവിലെ ഉപരോധം ഖത്തറിനെ ഏറെ പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്.

യാത്രാവിലക്ക്

യാത്രാവിലക്ക്

സമുദ്രാതിര്‍ത്തിയിലും വ്യോമാതിര്‍ത്തിയിലും എല്ലാം ഖത്തറിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് സൗദിയും യുഎഇയും ബഹ്‌റൈനും എല്ലാം. ഇതെല്ലാം തന്നെ ചരക്കുനീക്കത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

പ്രശ്‌നം ഖത്തറിന് മാത്രമല്ല

പ്രശ്‌നം ഖത്തറിന് മാത്രമല്ല

ഇപ്പോഴത്തെ വിലക്കുകള്‍ ഖത്തറിനെ മാത്രമല്ല ബാധിക്കുക എന്നതാണ് മറ്റൊരു കാര്യം. യുഎഇ വലിയ തോതില്‍ ആശ്രയിക്കുന്ന പ്രകൃതിലാതകം എത്തുന്നത് ഖത്തറില്‍ നിന്നാണ്. മാത്രമല്ല, കയറ്റുമതിയിലെ ഇടിവ് യുഎഇ സമ്പദ് വ്യവസ്ഥയേയും ബാധിക്കുന്നുണ്ട്.

 സോഷ്യല്‍ മീഡിയക്ക് പോലും

സോഷ്യല്‍ മീഡിയക്ക് പോലും

ഖത്തര്‍ പ്രതിസന്ധി കൊടുമ്പിരിക്കൊണ്ടപ്പോള്‍ സോഷ്യല്‍ മീഡിയക്ക് പോലും യുഎഇ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഖത്തര്‍ അനുകൂല നിലപാടെടുക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ഉണ്ടാകും എന്നായിരുന്നു യുഎഇ വ്യക്തമാക്കിയത്.

അതിലും ഖത്തര്‍ മാറി നിന്നു

അതിലും ഖത്തര്‍ മാറി നിന്നു

സോഷ്യല്‍ മീഡിയയുടെ കാര്യത്തിലും ഖത്തര്‍ വേറിട്ട നിലപാടാണ് സ്വീകരിച്ചത്. ഇസ്ലാമികവും അറബ് മൂല്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിപ്പിടിക്കണം എന്നും സഹോദര രാജ്യങ്ങളെ അധിക്ഷേപിക്കുന്നതില്‍ നിന്ന് പിറകോട്ട് പോകണം എന്നും ആയിരുന്നു ഖത്തര്‍ പറഞ്ഞത്.

English summary
Nationals of countries that cut diplomatic ties with Qatar this week are free to remain in the Gulf state in line with existing regulations, according to a statement carried by Qatar state news agency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X