സിനിമാതാരം ഹരിശ്രീ അശോകന്റെ അമ്മ അന്തരിച്ചു
കൊച്ചി: പ്രസിദ്ധ മലയാള സിനിമാ നടൻ ഹരിശ്രീ അശോകന്റെ അമ്മ ജാനകി അന്തരിച്ചു. 88 വയസ്സായിരുന്നു. സംസ്കാരം വ്യാഴാഴ്ച നടക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് സംസ്കാരം നടക്കുക. ഹരിശ്രീ അശോകന്‍റെ പിതാവ് കുഞ്ഞച്ചന്‍ നേരത്തെ അന്തരിച്ചിരുന്നു.

പരേതനായ രവീന്ദ്രന്‍, പരേതനായ ശശീന്ദ്രന്‍, മോഹനന്‍, അനില്‍, സുനില്‍, ശാന്ത, വിമല, പരേതയായ സുജാത എന്നിവരാണ് ഹരിശ്രീ അശോകനെ കൂടാതെയുള്ള മക്കള്‍. പരേതയായ പ്രസന്ന, ബേബി, ഗിരിജ, പ്രീതി, മിനി, ശ്രീമോള്‍, മുരളി, സേവ്യര്‍ എന്നിവര്‍ മരുമക്കളാണ്.












Click it and Unblock the Notifications