കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് സെന്‍കുമാര്‍; രൂക്ഷമായ വാക്കുകള്‍, എല്ലാത്തിനും രേഖ, കുടുങ്ങും!!

സെന്‍കുമാറിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശം സംബന്ധിച്ച് ഡിജിപിക്ക് നല്‍കിയ വിശദീകരണത്തിലാണ് പത്രാധിപര്‍ ഇക്കാര്യം വിശദീകരിച്ചത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയെ അപമാനിച്ച് മുന്‍ ഡിജിപി സെന്‍കുമാര്‍. മുസ്ലിം വിരുദ്ധ പ്രസ്താവനയുടെ പേരില്‍ ആരോപണം നേരിടുന്ന സെന്‍കുമാറിന് കനത്ത തിരിച്ചടിയാകുന്ന പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.

സമാകാലിക മലയാളം അഭിമുഖത്തിനിടെ ആയിരുന്നു സെന്‍കുമാര്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായത്. ഇതേ അഭിമുഖത്തിനിടെ തന്നെയാണ് ആക്രമിക്കപ്പെട്ട നടിക്കെതിരേയും മുന്‍ ഡിജിപി രൂക്ഷമായ വാക്കുകള്‍ പ്രയോഗിച്ചത്. ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്ന് സമകാലിക മലയാളം പത്രാധിപര്‍ സജി ജെയിംസ് പറഞ്ഞു.

ഡിജിപിക്ക് നല്‍കിയ വിശദീകരണം

ഡിജിപിക്ക് നല്‍കിയ വിശദീകരണം

സെന്‍കുമാറിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശം സംബന്ധിച്ച് ഡിജിപിക്ക് നല്‍കിയ വിശദീകരണത്തിലാണ് പത്രാധിപര്‍ ഇക്കാര്യം വിശദീകരിച്ചത്. സംഭാഷണം പുറത്തുവന്നാല്‍ സെന്‍കുമാറിന്റെ മുഖംമൂടി അഴിഞ്ഞുവീഴും.

ഒരു ഫോണ്‍ വന്നു

ഒരു ഫോണ്‍ വന്നു

അഭിമുഖം നടക്കുന്നതിനിടെ ഒരു ഫോണ്‍ വന്നു. ഇതില്‍ മറുപടി നല്‍കുമ്പോഴാണ് നടിയെ രൂക്ഷമായി അധിക്ഷേപിച്ച് സംസാരിച്ചത്. ഇതിനെല്ലാം തന്റെ പക്കല്‍ തെളിവുണ്ടെന്നും പത്രാധിപര്‍ പറഞ്ഞു.

പ്രസിദ്ധീകരിക്കാതിരുന്നത്

പ്രസിദ്ധീകരിക്കാതിരുന്നത്

എന്നാല്‍ അഭിമുഖം നടത്തിയ ലേഖകനോടല്ല നടിയെ മോശമായി സംസാരിച്ചത്. ആ സമയം വന്ന ഫോണിലാണ്. അതുകൊണ്ടാണ് നടിയെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കാതിരുന്നതെന്നും സജി ജെയിംസ് പറഞ്ഞു.

അപമാനിക്കുന്ന വാക്കുകള്‍

അപമാനിക്കുന്ന വാക്കുകള്‍

നടിയെ രൂക്ഷമായി അപമാനിക്കുന്ന വാക്കുകളാണ് സെന്‍കുമാര്‍ സംഭാഷണത്തില്‍ ഉപയോഗിക്കുന്നത്. ഈ സംഭാഷണവും അഭിമുഖത്തിനൊപ്പം സമകാലിക മലയാളം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

ആവശ്യപ്പെട്ടാല്‍ തെളിവ് സമര്‍പ്പിക്കും

ആവശ്യപ്പെട്ടാല്‍ തെളിവ് സമര്‍പ്പിക്കും

പോലീസ് ആവശ്യപ്പെട്ടാല്‍ തെളിവായി ഈ രേഖ സമര്‍പ്പിക്കും. അഭിമുഖത്തിനിടെ മറ്റൊരു മാധ്യമപ്രവര്‍ത്തകനും അവിടെ ഉണ്ടായിരുന്നുവെന്ന് സജി ജെയിംസ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നു

മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നു

കേരളത്തില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നത് ആപത്ക്കരമാണെന്ന് സെന്‍കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്നത് കൊലപാതകങ്ങളല്ല, അതേപറ്റി മുസ്ലിംകള്‍ പ്രസംഗിക്കുന്നതാണ് കുഴപ്പമെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഐഎസും ആര്‍എസ്എസും

ഐഎസും ആര്‍എസ്എസും

മതതീവ്രവാദമെന്ന് പറയുമ്പോള്‍ മുസ്ലിം സമുദായം ചോദിക്കും ആര്‍എസ്എസ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്‌നം. ഐഎസും ആര്‍എസ്എസുമായി യാതൊരു താരതമ്യവുമില്ല. നാഷനല്‍ സ്പിരിറ്റിന് എതിരായ മതതീവ്രവാദത്തെയാണ് താന്‍ ഉദ്ദേശിക്കുന്നതെന്നുമാണ് സെന്‍കുമാര്‍ പറഞ്ഞത്.

ലൗ ജിഹാദ്

ലൗ ജിഹാദ്

ലൗ ജിഹാദ് പോലുള്ള കാര്യങ്ങളില്‍ മുസ്ലിംകള്‍ ഏര്‍പ്പെടാതിരിക്കണം. കുറേയാളുകള്‍ അതിന് വേണ്ടി നടക്കുകയാണ്. ഏക പക്ഷീയമായ മതം മാറ്റമാണ് ഇവിടെ നടക്കുന്നതെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു. ലൗജിഹാദ് ആരോപണം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

പരാതികളില്‍ നടപടി

പരാതികളില്‍ നടപടി

സെന്‍കുമാറിന്റെ ഈ പരാമര്‍ശങ്ങള്‍ക്കെതിരേ നിരവധി പരാതികളാണ് ലഭിച്ചത്. മുസ്ലിം യൂത്ത് ലീഗ്, എസ്‌ഐഒ ഉള്‍പ്പെടെയുള്ള സംഘടനകളാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഇതില്‍ സെന്‍കുമാറിനെതിരേ കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നടിയുടെ കേസില്‍ മുമ്പും

നടിയുടെ കേസില്‍ മുമ്പും

ഇതിന്റെ ഭാഗമായാണ് അഭിമുഖം നടത്തിയ സമകാലിക മലയാളത്തില്‍ നിന്നും പോലീസ് രേഖകള്‍ ആവശ്യപ്പെട്ടത്. അപ്പോഴാണ് പത്രാധിപര്‍ വിശദീകരണം നല്‍കിയത്. ഈ അഭിമുഖത്തിനിടെ വന്ന ഫോണ്‍ കോളിന് മറുപടി പറയുമ്പോഴാണ് നടിയെ അധിക്ഷേപിച്ച് സംസാരിച്ചത്. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തില്‍ ഏകോപനം ഇല്ലെന്ന് നേരത്തെ സെന്‍കുമാര്‍ പറഞ്ഞിരുന്നു.

English summary
Actress attack case: Senkumar comments against Actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X