കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇംഗ്ളീഷ് അറിയാത്തവര്‍ ചലച്ചിത്രമേളയ്ക്ക് വരണ്ട:അടൂര്‍ ഗോപാലകൃഷ്ണന്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ഇംഗ്ളീഷ് അറിയാത്തവര്‍ തലസ്ഥാനത്തെ ചലച്ചിത്ര മേളയില്‍ പങ്കെടുക്കേണ്ടതില്ലെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം വിവാദമാകുന്നു. ലോകസിനിമകള്‍ കണ്ട മനസിലാക്കണമെങ്കില്‍ ഡെലിഗേറ്റുകള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസമുണ്ടാകണം. യോഗ്യത അളക്കാനാണ് ഡെലിഗേറ്റ് പാസിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതെന്നും ഉപദേശക സമിതി ചെയര്‍മാന്‍.

സിനിമ പ്രവര്‍ത്തകര്‍ക്ക് തന്നെയാണ് മുന്‍ഗണനനയെന്നും അടൂര്‍. ഇംഗ്ളീഷ് സബ്‌ടൈറ്റിലുകള്‍ മനസിലാക്കണമെങ്കില്‍ ഡെലഗേറ്റുകള്‍ക്ക് വിദ്യാഭ്യാസം ഉണ്ടാകണമെന്നാണ് അടൂര്‍ പറയുന്നത്. ലോക സിനിമ ആദ്യമായി കണ്ട് മനസിലാക്കാനായി ആരും മേളയ്ക്ക് എത്തേണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ആസ്വാദകര്‍ക്ക് സിനിമയോടുള്ള മനോഭാവം അറിയുന്നതിനും പങ്കെടുക്കുന്നവരുടെ ഡേറ്റ ശേഖരിയ്ക്കാനുമാണ് പാസിലെ പുതിയ മാറ്റങ്ങള്‍.

adoor-gopalakrishnan

എന്നാല്‍ ആസ്വാദന നിലവാരം വിലയിരുത്തുന്നതിന്റെ മാനദണ്ഡത്തെപ്പറ്റി പറയാന്‍ അദ്ദേഹം തയ്യാറായില്ല. മേള പ്രത്യേക വിഭാഗത്തിന് വേണ്ടിമാത്രമുള്ളതാക്കി മാറ്റാനാണ് അടുരിന്റെ ശ്രമമെന്ന് ആരോപണമുയരുന്നു. സിനിമയോചുള്ള ഇഷ്ടംകൊണ്ട് കടന്നുവരുന്ന നൂറുകണക്കിന് പ്രതിനിധികളെ അപമാനിയ്ക്കുന്നതായി അടൂരിന്റെ വാക്കുകള്‍ മാറിയെന്നും ചലച്ചിത്ര പ്രേമികള്‍ പറയുന്നു.

English summary
Adoor Gopalakrishnan's remark on IFFK delegates became Controversial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X