കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിമുറിയില്‍ വച്ച് അയാള്‍ ലേഡി ഡോക്ടറുടെ മുഖത്തടിച്ചു!! കാരണം...ഇത് ആദ്യത്തേതല്ല

പ്രതിക്കെതിരേ കോടതിയും പോലീസും കേസെടുത്തു

  • By Manu
Google Oneindia Malayalam News

കോതമംഗലം: കോടതിമുറിയില്‍ വച്ച് പ്രതി ലേഡി ഡോക്ടറുടെ മുഖത്തടിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം നന്നത്. മജിസ്‌ട്രേറ്റും പോലീസുമെല്ലാം നോക്കി നില്‍ക്കെയായിരുന്നു പ്രതിയുടെ ആക്രമണം.

കലാഭവന്‍ മണിയുടെ ശരീരത്തിൽ വിഷം കടന്നത്...! പിന്നിൽ കളിച്ചവരെ സിബിഐ പൊക്കും..!! മരണം അസ്വാഭാവികം !!!

കല്ലറ തുറന്നു മകന്‍ അമ്മയുടെ മൃതദേഹം കടത്തിയത്..ഞെട്ടിക്കുന്ന ട്വിസ്റ്റ്!! പിന്നില്‍ കൂടുതല്‍ പേര്‍കല്ലറ തുറന്നു മകന്‍ അമ്മയുടെ മൃതദേഹം കടത്തിയത്..ഞെട്ടിക്കുന്ന ട്വിസ്റ്റ്!! പിന്നില്‍ കൂടുതല്‍ പേര്‍

ആക്രമണം നടത്തിയത്

തൃക്കാരിയൂര്‍ ചിറളാട്ട് കക്കാട്ടുകുഴി രാജു (60) എന്ന പ്രതിയാണ് കോടതിയില്‍ വച്ച് ലേഡി ഡോക്ടറുടെ മുഖത്തടിച്ചത്.

ഇത് ആദ്യമായല്ല

പ്രതി ഇതാദ്യമായല്ല ഡോക്ടര്‍മാര്‍ക്കെതിരേ ആക്രമണം നടത്തുന്നത്. രണ്ടാഴ്ച മുമ്പ് ഇയാള്‍ താലൂക്ക് ആശുപത്രിയില്‍ വച്ച് മറ്റൊരു ഡോക്ടറുടെയും മുഖത്തടിച്ചിരുന്നു.

 മര്‍ദ്ദനമേറ്റത്

കേസിന്റെ റിമാന്‍ഡ് കാലാവധി നീട്ടുന്നതിനായി പ്രതിയെ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു പരാക്രമം. താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സിനി ഐസക്കിനെയാണ് രാജു തല്ലിയത്.

അഭിനയം ?

ഡോക്ടറുടെ മുഖത്ത് അടിച്ച ശേഷം കോടതിയില്‍ ബഹളമുണ്ടാക്കിയ പ്രതിയെ കൂടുതല്‍ പോലീസുകാരെത്തി സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു. മാനസിക രോഗമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതി ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.

ലേഡി ഡോക്ടര്‍ എത്തിയത്

മറ്റൊരു കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കാനാണ് ലേഡി ഡോക്ടര്‍ കോതമംഗലം കോടതിയില്‍ എത്തിയത്. പ്രതിക്കൂട്ടില്‍ നില്‍ക്കുകയായിരുന്ന പ്രതി ഒരു പ്രകോപനവുമില്ലാതെ പെട്ടെന്ന് ലേഡി ഡോക്ടറുടെ മുഖത്ത് അടിക്കകുയായിരുന്നു. അപ്രതീക്ഷിതമായ അടിയില്‍ ഡോക്ടറുടെ കമ്മല്‍ തെറിച്ചുപോയി.

കേസെടുത്തു

അപ്രതീക്ഷിതമായുള്ള അടിയില്‍ ലേഡ് ഡോക്ടറുടെ ഇടതു ചെവിക്ക് കേള്‍വിക്കുറവുണ്ടായിട്ടുണ്ട്. പ്രതിയുടെ പേരില്‍ കോടതി സ്വമേധയാ കേസെടുത്തു. ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിനും അടിച്ചതിനും പോലീസും കേസെടുത്ു.

ആദ്യത്തെ സംഭവം

കഞ്ചാവ് കേസില്‍ ജയിലിലായ രാജുവിന്റെ റിമാന്‍ഡ് കാലാവധി നീട്ടാന്‍ മെയ് എട്ടിനു കോടതിയിലെത്തിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചപ്പോള്‍ പ്രതി ഡോ. അനൂപ് ബാബുവിന്റെ മുഖത്തടിച്ചിരുന്നു.

English summary
Drug case convict beat lady doctor from court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X