ആർഎസ്എസിനൊപ്പം സിപിഎം എംഎൽഎ....!!! ഞെട്ടിത്തരിച്ച് സിപിഎം...!!! കാൽക്കീഴിലെ മണ്ണൊലിക്കുന്നു ??
കോഴിക്കോട്: ഒരിക്കലും പിടി തന്നിട്ടില്ലാത്ത കേരളം പിടിക്കാന്‍ സംഘപരിവാര്‍ അടുത്തകാലത്തായി പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. ആരെ കൊന്നിട്ടാണെങ്കിലും തങ്ങളുടെ രാഷ്ട്രീയം വളര്‍ത്തണമെന്ന ആര്‍എസ്എസ് അജണ്ട അവര്‍ക്ക് നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളത് കേരളം പോലുള്ള അപൂര്‍വ്വം ചിലയിടങ്ങളില്‍ മാത്രമാണ് താനും.
കേരളത്തില്‍ സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു സിപിഎം ആണ്. എന്നാല്‍ സിപിഎം സംഘപരിവാറിനെ വളര്‍ത്തുകയാണ് ചെയ്യുന്നതെന്നും ഇരുവര്‍ക്കുമിടയില്‍ രഹസ്യബാന്ധവം ഉണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാലിത് വെറും ആരോപണം അല്ലെന്ന് തെളിയിക്കുന്നതാണ് സംസാരിക്കുന്ന ഈ ചിത്രങ്ങള്‍.

സിപിഎം പ്രതിരോധത്തിൽ
ബിജെപിയേയും ആര്‍എസ്എസിനേയും ശക്തിയുക്തം എതിര്‍ക്കുന്ന സിപിഎമ്മിനെ തീര്‍ത്തും പ്രതിരോധത്തിലാക്കിയിരിക്കുകയാണ് കെയു അരുണന് എംഎല്‍എ. ഇരിങ്ങാലക്കുട എംഎല്‍എയായ അരുണന് ആര്‍എസ്എസ്സിന്റെ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത് അക്ഷരാര്‍ത്ഥത്തില്‍ സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുന്നു.

എംഎൽഎ ആർഎസ്എസിനൊപ്പം
സിപിഎമ്മിന്റെ വെറുമൊരു പ്രാദേശിക നേതാവല്ല, മറിച്ച് എംഎല്‍എയാണ് ആര്‍എസ്എസ് വേദിയിലെന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ആര്‍എസ്എസ് ഊരകം ശാഖ സംഘടിപ്പിച്ച പുസ്തക വിതരണ പരിപാടിയിലാണ് എംഎല്‍എ പങ്കെടുത്തത്.

വിടി തന്ന പണി
വിടി ബല്‍റാം എംഎല്‍എയാണ് ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്ത് എംഎല്‍എ ദീപം തെളിക്കുന്ന ചിത്രമാണ് വിടി പങ്കുവെച്ചിരിക്കുന്നത്. പകല്‍ സിപിഎം, പകല്‍ തന്നെ ആര്‍എസ്എസ് എന്ന ഹാഷ്ടാഗോട് കൂടിയാണ് ചിത്രം.

വിടിയുടെ അഴിമതി
ഓഡിറ്റ് ചെയ്യപ്പെടേണ്ട ഒരേയൊരു ജനപ്രതിനിധി വിടി ബല്‍റാമാണ് എന്ന് കരുതുന്നവര്‍ക്ക് ഈ ഫോട്ടോ കണ്ടില്ലെന്ന് നടിക്കാം എന്ന കുറിപ്പോട് കൂടിയാണ് ബല്‍റാം ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വിടി ബല്‍റാമിനെതിരെ ലക്ഷങ്ങളുടെ അഴിമതി ആരോപണം സിപിഎം ആഘോഷിച്ചിരുന്നു.

ആര് ആർക്കൊപ്പം
തദ്ദേശ തിരഞ്ഞെടുപ്പുകളിലടക്കം കേരളത്തിലെ ചിലയിടങ്ങളില്‍ സിപിഎം ബിജെപിയെ സഹായിക്കുന്നു എന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സും ലീഗും ബിജെപിയും ചേര്‍ന്നാണ് സിപിഎമ്മിനെതിരെ കോലീബി സംഖ്യം ഉണ്ടാക്കുന്നതെന്നാണ് സിപിഎം നിലപാട്.

സ്വര്‍ഗീയ ഷൈനിന്റെ പാവനസ്മരണയ്ക്ക്
സ്വര്‍ഗീയ ഷൈനിന്റെ പാവനസ്മരണയ്ക്ക് എന്ന പേരിലായിരുന്നു ആര്‍എസ്എസ് പുസ്തക വിതരണ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടകന്‍ എംഎല്‍എ ആയിരുന്നു. മാത്രമല്ല കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും എംഎല്‍എ വിതരണം ചെയ്തത്.

കടുത്ത വിമർശനം
ആര്‍എസ്എസ്സിനെതിരെ പൊതുവേയും ബീഫ് പ്രശ്നം വന്നതിന് ശേഷം പ്രത്യേകിച്ചും സിപിഎം കടുത്ത നിലപാടുകളെടുക്കുന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടിയേയും അണികളേയും തീര്‍ത്തും കെണിയിലാക്കുന്ന എംഎല്‍എയുടെ നടപടി. എംഎല്‍എയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്നുകഴിഞ്ഞു.

മിണ്ടാതെ അണികൾ
കഴിഞ്ഞ ദിവസം മുതല്ക്കേ തന്നെ എംഎല്‍എ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന വിവിധ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ സിപിഎം അനുകൂലികളാരും തന്നെ പ്രതിരോധിക്കാന്‍ രംഗത്തെത്തി കണ്ടിരുന്നില്ല.

കടുത്ത വിമർശനം ഉയരുന്നു
വിടി ബല്‍റാം ചിത്രം പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയര്‍ന്നുവരുന്നത്. സിപിഎം നേതൃത്വം അറിയാതെ ഇത്തരമൊരു പരിപാടിയില്‍ എംഎല്‍എ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് വിമര്‍ശനമുയരുന്നത്. സിപിഎം ഉയര്‍ത്താനിടയുള്ള ന്യായീകരണങ്ങളും സോഷ്യല്‍ മീഡിയ അക്കമിട്ട് നിരത്തുന്നു.

കെ യു അരുണന് അധ്യാപകന് കൂടി ആയതിനാല്‍ പരിപാടിയില്‍ പങ്കെടുത്തുവെന്നാകും ഒരു വാദം. അതല്ലെങ്കില്‍ ജനപ്രതിനിധി ആയത് കൊണ്ട് ഏത് പരിപാടിയിലും പങ്കെടുക്കുന്നതിലും തെറ്റില്ലെന്നാകും ന്യായീകരണത്തൊഴിലാളികള്‍ ഉയര്‍ത്തുക.

സംഘാടകർ തെറ്റിദ്ധരിപ്പിച്ചു
സംഭവത്തെക്കുറിച്ച് എംഎല്‍എയുടെ വിശദീകരണം എന്ന തരത്തിലും പ്രചരണം നടക്കുന്നുണ്ട്. അതിങ്ങനെയാണ്. എംഎല്‍എയെ പരിപാടിയുടെ സംഘാടകര്‍ ക്ഷണിച്ചത് ആര്‍എസ്എസിന്റെ പരിപാടിയാണ് എന്ന് പറഞ്ഞിട്ടല്ല. മറിച്ച് ഇരിങ്ങാലക്കുടയിലെ പുല്ലൂര്‍ ഊരകത്ത് വെച്ച് പാവപ്പെട്ട കുട്ടികള്‍ക്ക് പുസ്തക വിതരണം നടത്താനെന്ന് പറഞ്ഞായിരുന്നുവത്രേ.

അറിഞ്ഞത് സ്ഥലത്തെത്തിയപ്പോൾ
പരിപാടി ഉദ്ഘാടനം ചെയ്യാന്‍ സമ്മതിച്ച എംഎല്‍എ എന്നാല്‍ അത് ഡയറിയില്‍ കുറിക്കാന്‍ മറുന്നുവത്രേ. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയിലാണ് സംഘാടകര്‍ ഇക്കാര്യം വിളിച്ച് ഓര്‍മ്മിപ്പിച്ചത്. സ്ഥലത്ത് ചെന്നപ്പോഴാണേ്രത ആര്‍എസ്എസ് പരിപാടി ആണെന്ന് അറിഞ്ഞത്.

കുട്ടികളുടെ മുന്പില് വെച്ച് പരിപാടി ഒഴിവാക്കി പോകുന്നത് ശരിയല്ല എന്ന് കരുതായിണേ്രത എംഎല്‍എ പരിപാടിയില്‍ പങ്കെടുത്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വാദമാണ്. എന്തായാലും ഈ തിരിച്ചടി പ്രതിരോധിക്കാന്‍ സിപിഎം കുറച്ചധികം കഷ്ടപ്പെടേണ്ടി വരും.
-
സ്വർണം വില മൂക്കും കുത്തി വീഴും, ചരിത്രം ആവർത്തിക്കും; 75000ത്തിനും താഴേക്ക് പോകുമോ? -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം -
സ്വര്‍ണവില ഇന്നും കുറഞ്ഞു; പ്രവചനങ്ങള്‍ തെറ്റിയോ, ആശ്വാസം വേണ്ട, ഇന്നത്തെ പവന് വില -
'ലോക ജനതയെ കൊന്ന് ഇസ്ലാമിക ശരീഅത് നടപ്പാക്കാനായിരുന്നു ഇറാൻ്റെ ലക്ഷ്യം,യുഎസും ഇസ്രായേലും ചെയ്തതിൽ തെറ്റില്ല' -
സാധാരണക്കാരന്റെ ബജറ്റിൽ ഐഫോൺ; വിപണി പിടിക്കാൻ 17e എത്തി -
ഹിസ്ബുള്ളയെ വേരോടെ പിഴുതെറിയാൻ ഇസ്രയേൽ; ലബനനിൽ കരയുദ്ധം ആരംഭിച്ചു -
ഇറാനിലെ ട്രാഫിക് ക്യാമറകൾ ഇസ്രായേലിന്റെ കയ്യിൽ! ആയത്തുള്ള ഖാംനഇയെ വധിച്ചത് ഇങ്ങനെ -
സൗദി അറേബ്യയിൽ നിന്നും യുഎഇയിലും നിന്നും ക്രൂഡ് ഓയിൽ വരില്ല?; ഇന്ത്യ പെടും..പെട്രോൾ വില കത്തികയറും? -
ജിദ്ദയില്‍നിന്ന് 10 സര്‍വീസുകളുമായി ഇന്‍ഡിഗോ: സര്‍വീസുകള്‍ ഭാഗികമായി ആരംഭിച്ചു: മുന്‍ഗണന ഇവര്‍ക്ക് -
ഇന്ന് ബ്ലെഡ് മൂണ്‍, 2026 ലെ ആദ്യ പൂർണ ചന്ദ്രഗ്രഹണം; എപ്പോൾ കാണാം? വിശദമായി അറിയാം -
സ്വർണ വില വൈകീട്ട് വീണ്ടും കുറഞ്ഞു; ഇന്ന് വിലയിടിഞ്ഞത് രണ്ട് തവണ..80,000ത്തിലേക്കെങ്കിലും കുറയാതെ എങ്ങനെ? -
ഹോളി ആഘോഷത്തിനിടെ പശുവിനെ മദ്യം കുടിപ്പിച്ച് യുവാക്കൾ; ഞെട്ടിക്കുന്ന വീഡിയോ












Click it and Unblock the Notifications