കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസപ്പിറവി കണ്ടില്ല, ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആഘോഷിക്കും

ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആഘോഷിക്കും. കോഴിക്കോട് വലിയ ഖാസിയും ഹിലാല്‍ കമ്മിറ്റി അധ്യക്ഷന്‍, പാളയം ഇമാം എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

  • By Akhila
Google Oneindia Malayalam News

കോഴിക്കോട്: ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആഘോഷിക്കും.വിവിധ ഖാസിമാരും ഹിലാല്‍ കമ്മിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് വലിയ ഖാസി, പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍, കാന്തപുരം എപി അബുബക്കര്‍ മുസിലിയാര്‍, ഹിലാല്‍ കമ്മിറ്റി അധ്യക്ഷന്‍ എന്നിവരാണ് സ്ഥിരീകരിച്ചത്.

കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ചയാകുമെന്ന് ഹിജ്‌റ കമ്മിറ്റി അറിയിച്ചിരുന്നു. ജൂണ്‍ 24 ശനിയാഴ്ച റമദാന്‍ പൂര്‍ത്തിയാകുകയും അന്ന് മാസപ്പിറവി ദൃശ്യമാകുന്നതോടെ ജൂണ്‍ 25 ശവ്വാല്‍ ഒന്നാകുമെന്ന് ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.

ramzan-mubarak

ജൂണ്‍ 25 ഞായറാഴ്ച കേരളത്തില്‍ പൊതുവായി ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നില്ലെങ്കില്‍ ഹിജ്‌റ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ ഞായാറാഴ്ച രാവിലെ എട്ടു മണിക്ക് പെരുന്നാള്‍ നമസ്‌കാരം നടത്തുമെന്നും കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചിരുന്നു.

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച സംസ്ഥാനത്തെ ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിള്‍ ആക്ട് പ്രകാരം അവധി അനുവദിക്കണമെന്ന് ബാങ്ക് ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണിത്. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ വരുന്ന അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Eid Ul fithar on monday hilal committee announced.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X