കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ്ണു കേസ്; ജിഷ്ണുവിന്റെ അമ്മ നിരാഹാരസമരത്തില്‍ നിന്നും പിന്മാറി, പ്രതികളുടെ സ്വത്ത് കണ്ടെത്തും

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ ഘാതകരെ ഉടന്‍ പിടികൂടാമെന്ന് ഡിജിപ് ലോക്‌നാഥ് ബെഹ്‌റ ഉറപ്പ് നല്‍കി. ഡിജിപിയുടെ ഉറപ്പിനെ തുടര്‍ന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ തിങ്കളാഴ്ച നടത്താനിരുന്ന അനിശ്ചിതകാല സമരത്തില്‍ നിന്നും പിന്മാറി. ഡിജിപി ഓഫിസിന് മുന്നിലായിരുന്നു മഹിജ അനിശ്ചിത കാല നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചിരുന്നത്.

അനിശ്ചിത കാല നിരാഹാരമെന്ന പ്രതിഷേധത്തില്‍ നിന്നും ജിഷ്ണുവിന്റെ കുടുംബം പിന്മാറിയതിന് പിന്നാലെ സര്‍ക്കാര്‍ പ്രതികള്‍ക്കെതിരെയുളള നടപടികളും ഊര്‍ജിതമാക്കി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ടുളള കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുളള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.

മുന്‍കൂര്‍ ജാമ്യം

മുന്‍കൂര്‍ ജാമ്യം

ജിഷ്ണുവിന്റെ മരണത്തിനുശേഷം ഇത്രയുംദിവസം പിന്നിട്ടിട്ടും കേസില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ പ്രധാന പ്രതിയെന്ന് ആരോപിക്കപ്പെടുന്ന നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു.

 കൂടിക്കാഴ്ച

കൂടിക്കാഴ്ച

നേരത്തെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അഞ്ചു ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ ജിഷ്ണുവിന്റെ മാതാപിതാക്കള്‍ വെച്ചിരുന്നു.

 അറസ്റ്റ് ചെയ്തില്ല

അറസ്റ്റ് ചെയ്തില്ല

ഒളിവില്‍ പോയിരിക്കുന്ന അധ്യാപകരെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്തിട്ടില്ല.

 പ്രതികള്‍

പ്രതികള്‍

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസ് ഒന്നാം പ്രതിയായ കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, വിപിന്‍, പിആര്‍ഒ സജിത്ത് എന്നിവരാണ് മറ്റ് പ്രതികള്‍.

English summary
Jishnu's family postponed the protest against police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X