കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടൂരിന് ജോയ് മാത്യുവിന്റെയും ഉണ്ണികൃഷ്ണന്റെയും മറുപടി

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ഇംഗ്ലീഷ് അറിയാവുന്നവര്‍ ചലചിത്രമേളയ്‌ക്കെത്തിയാല്‍ മതിയെന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ ചലചിത്രകാരന്മാരായ ജോയ് മാത്യവും ബി ഉണ്ണികൃഷ്ണനും രംഗത്തെത്തി. ഇംഗ്ലീഷ് അറിയാവുന്നവരെ മാത്രം ചലചിത്ര മേളയിലേക്കെത്തിച്ച് സാധാരണക്കാരെ അകറ്റി നിര്‍ത്തുന്നത് എന്തിനാണെന്ന് ഇരുവരും ചോദിക്കുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്‍ അങ്ങിനെ പറഞ്ഞെങ്കില്‍ അദ്ദേഹത്തിന് തെറ്റിപ്പോയതാകാമെന്നും കൊളോണിയലിസത്തിന്റെ ഹാങ് ഓവറാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജോയ് മാത്യ പ്രതികരിച്ചു. സിനിമയ്ക്ക് ഒരു ഭാഷയുടെ ആവശ്യം പോലുമില്ലെന്ന് ജോയ് മാത്യു വ്യക്തമാക്കി.

adoor-gopalakrishnan

പല വിദേശ സിനിമകളും ഇംഗ്ലീഷ് സബ് ടൈറ്റില്‍ പോലും ഇല്ലാതെ ഗ്രാമങ്ങളില്‍ പോലും പ്രദര്‍ശിപ്പിച്ച അനുഭവം തനിക്കുണ്ടെന്ന് ജോയ് മാത്യു പറയുന്നു. അന്ന് ജനങ്ങള്‍ അത് നന്നായി ആസ്വദിക്കുകയും ചെയ്തു. ഇംഗ്ലീഷ് ഭാഷ ലോകത്തെ മഹത്തായ ഭാഷയൊന്നുമല്ല. സിനിമ സംഗീതം പോലെയാണ് അതിന് ഭാഷയുടെ ആവശ്യമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

സാധാരണക്കാരാണ് തിരുവനന്തപുരത്തെ ചലചിത്രമേളയിലെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ചലചിത്രമേളയാക്കിയതെന്ന് മറക്കരുതെന്നാണ് ബി ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. കിംകിഡുക്കിനെ കാണാന്‍ മോഹന്‍ലാലിനെയോ മമ്മുട്ടിയേയോ കാണാന്‍ കൂടുന്നതിനേക്കാള്‍ ആളുകള്‍ കൂട്ടം ചേര്‍ന്ന സ്ഥലമാണ് തിരുവനന്തപുരം. അത്തരം ഒരു സ്ഥലത്താണ് ഭാഷകൊണ്ട് അതിര്‍വരമ്പിടാന്‍ ശ്രമിക്കുന്നതെന്ന് ബി ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. ഇത്തവണ മേളയ്‌ക്കെത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Joy Mathew and b Unnikrishnan against Adoor Gopalakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X