മികച്ച നടനുള്ള പുരസ്കാരം; ഭിന്നലൈംഗികതയ്ക്കുള്ള പിന്തുണയെന്ന് സുദേവ്
കൊച്ചി: നായകനായ ആദ്യ സിനിമയില്‍ തന്നെ മികച്ച നടനെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്. ഇത്തരമൊരു അപൂര്‍വ ബഹുമതിയാണ് സുദേവ് നായരെ തേടിയെത്തിയിരിക്കുന്നത്. ഒരുപക്ഷേ, ഈ പേരിലുള്ള ഒരു നടനെക്കുറിച്ച് പലരും അറിയുന്നതുപോലും ഇപ്പോഴായിരിക്കുമെന്നതാണ് വസ്തുത.
മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ഭിന്നലൈംഗികതയെക്കുറിച്ച് പറയുന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് സുദേവ് നായരെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പല പ്രമുഖ നടന്മാരും നിരസിച്ച വേഷമാണ് സുദേവ് ധൈര്യപൂര്‍വം ഏറ്റെടുത്തത്. പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും അഭിനയത്തില്‍ ബിരുദം നേടിയ നടന് കൂടിയാണ് സുദേവ്.

മികച്ച നടനുള്ള അവാര്‍ഡ് ഭിന്നലൈംഗികതയ്ക്കുള്ള പിന്തുണ കൂടിയാണെന്ന് അവാര്‍ഡ് ലഭിച്ചശേഷം സുദേവ് പ്രതികരിച്ചു. ജീവിതത്തില്‍ ലഭിച്ച വലിയൊരു അംഗീകാരമാണിത്. മാതാപിതാക്കള്‍ക്കും സംവിധായകന് പത്മകുമാറിനും ഈ അവാര്‍ഡ് സമര്‍പ്പിക്കുകയാണെന്നും സുദേവ് പറഞ്ഞു. സ്വവര്‍ഗ പ്രണയിയായ കഥാപാത്രം തനിക്കൊരിക്കലും വെല്ലവിളി ആയിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
ഒട്ടേറെ ഗേ സുഹൃത്തുക്കളുണ്ടായിരുന്നതിനാല് തന്നെ വേഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തനിക്ക് വ്യക്തതയുണ്ടായിരുന്നു. ഏതെങ്കിലും തരത്തിലുള്ള വിമുഖത കഥാപാത്രത്തിനോടില്ല. മുന്‍വിധിയോടെ കഥാപാത്രത്തെ സമീപിക്കുന്ന ആളല്ല താന്‍. കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ മലയാളത്തില്‍ നിന്നും തന്നെ തേടിവരുമെന്നാണ് വിശ്വാസമെന്നും സുദേവ് പറഞ്ഞു.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications