കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ സിപിഎമ്മുകാരല്ല; പാര്‍ട്ടിക്ക് പങ്കില്ല... കൊലപാതകത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം

അണ്ടല്ലൂര്‍ സ്വദേശികളായ രോഹിന്‍, പ്രജുല്‍, മിഥുന്‍, കമല്‍, റിജേഷ്,അജേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: അണ്ടല്ലൂരിലെ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പോലീസ് പിടിയിലായവര്‍ സിപിഎമ്മുകാരല്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരായ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

നേരത്തെ ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. എന്നാല്‍, സന്തോഷ് കൊല്ലപ്പെട്ടത് സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നാണെന്ന് കണ്ണൂരിലെ സിപിഎം നേതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കുകയായിരുന്നു. അണ്ടല്ലൂര്‍ സ്വദേശികളായ രോഹിന്‍, പ്രജുല്‍, മിഥുന്‍, കമല്‍, റിജേഷ്,അജേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Murder

തലശേരി ബ്രണ്ണന്‍ കോളെജില്‍ വിവേകാനന്ദജയന്തി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് മുല്ലപ്രം ചോമന്റവിട എഴുത്തന്‍ സന്തോഷ്(52) വെട്ടേറ്റ് മരിച്ചത്. സന്തോഷിന്റെ വീട്ടിലെത്തിയ ഒരുസംഘം ആളുകളാണ് ആക്രമണം നടത്തിയത്. ഈ സമയം സന്തോഷ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യ ബേബിയും മക്കളും ബേബിയുടെ വീട്ടിലായിരുന്നു. വെട്ടേറ്റ വിവരം സന്തോഷ് തന്നെയാണ് സുഹൃത്തുക്കളെ വിളിച്ചറിയിച്ചത്.

English summary
Kodiyeri Balakrishnan's statement about Santhosh murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X