കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണപിള്ള സ്മാരം കത്തിച്ചത് സിപിഎമ്മുകാര്‍ തന്നെ

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: പി കൃഷ്ണപിള്ളയുടെ സ്മാരകം തീയിച്ച് നശിപ്പിച്ചത് മറ്റാരുമല്ലെന്ന് ക്രൈം ബ്രാഞ്ച്. സിപിഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണത് ചെയ്തത്.

ആലപ്പുഴ കോടതിയില്‍ ക്രൈം ബ്രാഞ്ച് സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അഞ്ച് പേരാണ് കേസിലെ പ്രതികള്‍.

Krishna Pillai Smarakam

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ നാടാണ് ആലപ്പുഴ. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി ചന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. ഡിവൈഎഫ്‌ഐ മേഖല ജോയിന്റ് സെക്രട്ടറിയാണ് ലതീഷ്.

പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്‌നങ്ങളുടെ ഭാഗമായാണ് കൃഷ്ണപിള്ള സ്മാരകത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടായതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സ്മാരകത്തിന് തീയിട്ടവര്‍ തന്നെ ഒന്നുമറിയാത്തവരെ പോലെ രക്ഷാപ്രവര്‍ത്തനങ്ങളിലും പങ്കാളികളായി.

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പി സാബു, പാര്‍ട്ടി പ്രവര്‍ത്തകനായ രാജന്‍, ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തകരായ ദീപു, രാജേഷ് തുടങ്ങിയവരാണ് മറ്റ് പ്രതികള്‍. പ്രതികളെല്ലാം ഒളിവിലാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

കഞ്ഞിക്കുഴിയിലെ പാര്‍ട്ടി വിഭാഗീയതയാണ് സ്മാരകം നശിപ്പിക്കുന്നതിലേക്ക് നയിച്ചത്. പാര്‍ട്ടിയുടെ ഏറ്റവും സമുന്നതനായ സഖാവിന്റെ സ്മാരകം പോലും സംരക്ഷിക്കാന്‍ ഔദ്യോഗിക നേതൃത്വത്തിന് കഴിയുന്നില്ലെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. അടുത്തുള്ള ഒരു ഗ്രന്ഥശാലയില്‍ വച്ചായിരുന്നു ഗൂഢാലോചന- ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്.

English summary
Krishna Pillai memorial building attack: Culprits are CPM workers, says Crime Branch report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X