കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസിയില്‍ ഇനി 'പൈസ' കൊടുക്കാതേയും യാത്ര ചെയ്യാം

Google Oneindia Malayalam News

തിരുവനന്തപുരം: കടക്കെണിയില്‍ മുങ്ങിക്കിടക്കുകയാണ് കെഎസ്ആര്‍ടിസി. ശമ്പളവും പെന്‍ഷനും വരെ മുടങ്ങുന്ന അവസ്ഥ. അങ്ങനെയുള്ള കെഎസ്ആര്‍ടിസിയില്‍ 'പൈസ' കൊടുക്കാതെ യാത്രചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ ആരും ഒന്ന് അത്ഭുതപ്പെടും.

Read Also: ഇസ്രായേല്‍ വ്യോമാതിര്‍ത്തി ലംഘിച്ച നിഗൂഢ ഡ്രോണ്‍ ആരയച്ചത്? വെടിവച്ചിടാന്‍ പോലും കഴിഞ്ഞില്ലRead Also: ഇസ്രായേല്‍ വ്യോമാതിര്‍ത്തി ലംഘിച്ച നിഗൂഢ ഡ്രോണ്‍ ആരയച്ചത്? വെടിവച്ചിടാന്‍ പോലും കഴിഞ്ഞില്ല

പൈസ നേരിട്ട് കണ്ടക്ടര്‍ക്ക് കൊടുക്കേണ്ടതില്ല എന്നത് മാത്രമാണ് ഉദ്ദേശിച്ചത്. പല വിദേശ രാജ്യങ്ങളിലും ഉള്ളതുപോലെ കെഎസ്ആര്‍ടിസി ബസ്സുകളിലും സ്മാര്‍ട്ട് കാര്‍ഡുകള്‍ വരികയാണ്.

വെറും പത്ത് രൂപ മുടക്കിയാല്‍ സ്മാര്‍ട്ട് കാര്‍ഡ് കിട്ടും. പിന്നെ അത് റീ ചാര്‍ജ്ജ് ചെയ്താല്‍ മതി. ബസ്സില്‍ കയറിയാല്‍ ചില്ലറയ്ക്ക് വേണ്ടി തിരയണ്ട, കാര്‍ഡ് കൊടുത്താല്‍ എല്ലാം ശുഭം!!!

ചില്ലറ ക്ഷാമം

ചില്ലറ ക്ഷാമം

ബസ്സുകളിലെ പതിവ് പ്രശ്‌നമാണ് ചില്ലറ ക്ഷാമം. അതിന്റെ പേരില്‍ കണ്ടക്ടര്‍മാരും യാത്രക്കാരും തമ്മില്‍ കശപിശയുണ്ടാകുന്നതും പതിവാണ്. സ്മാര്‍ട്ട് കാര്‍ഡ് വരുന്നതോടെ ആ പ്രശ്‌നത്തിന് അവസാനമാകും.

പത്ത് രൂപ മുടക്കിയാല്‍

പത്ത് രൂപ മുടക്കിയാല്‍

പത്ത് രൂപയാണ് സ്മാര്‍ട്ട് കാര്‍ഡിന്റെ വില. ആവശ്യത്തിന് റീ ചാര്‍ജ്ജ് ചെയ്ത് ഉപയോഗിയ്ക്കാനാകും.

എങ്ങനെ റീ ചാര്‍ജ്ജ് ചെയ്യും?

എങ്ങനെ റീ ചാര്‍ജ്ജ് ചെയ്യും?

ഓണ്‍ലൈന്‍ ബാങ്കിങ് വഴി ഈ സ്മാര്‍ട്ട് കാര്‍ഡുകള്‍ റീ ചാര്‍ജ്ജ് ചെയ്യാം. അല്ലെങ്കില്‍ കണ്ടക്ടറുടെ കൈവശം പണം കൊടുത്തും റീ ചാര്‍ജ്ജ് ചെയ്യാന്‍ പറ്റും.

ഓര്‍ഡിനറി മുതല്‍ സ്‌കാനിയ വരെ

ഓര്‍ഡിനറി മുതല്‍ സ്‌കാനിയ വരെ

കെഎസ്ആര്‍ടിസിയുടെ ഏത് ബസ്സിലും ഈ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത. ചുരുക്കിപ്പറഞ്ഞാല്‍ ഏറ്റവും താഴെയുള്ള ഓര്‍ഡിനറി ബസ്സില്‍ മുതല്‍ ആഡംബര സ്‌കാനിയയില്‍ വരെ ഉപയോഗിക്കാം.

ജിപിആര്‍എസ് വേണം

ജിപിആര്‍എസ് വേണം

ജിപിആര്‍എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളില്‍ മാത്രമേ ഈ സംവിധാനം ഉപയോഗിക്കാന്‍ പറ്റൂ എന്നൊരു പ്രശ്‌നമുണ്ട്.

പഴയ പദ്ധതി

പഴയ പദ്ധതി

രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണിത്. പക്ഷേ ഇത്തവണ രണ്ട് മാസം കൊണ്ട് നടപ്പിലാക്കാനാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

ഏത് റൂട്ടിലും

ഏത് റൂട്ടിലും

നിലവില്‍ കെഎസ്ആര്‍ടിസി ബസ് പാസ്സുകള്‍ അനുവദിയ്ക്കുന്നുണ്ട്. മുന്‍കൂര്‍ പണം അടയ്ക്കുന്ന സ്ഥിരം യാത്രക്കാര്‍ക്ക് പ്രത്യേക റൂട്ടില്‍ മാത്രമായിരുന്നു അത്. എന്നാല്‍ സ്മാര്‍ട്ട് കാര്‍ഡ് വരുന്നതോടെ ഏത് റൂട്ടിലും ഏത് ബസ്സിലും യാത്ര ചെയ്യാന്‍ കഴിയും.

കെല്‍ട്രോള്‍

കെല്‍ട്രോള്‍

കെല്‍ട്രോണിനാണ് പദ്ധതി നടപ്പിലാക്കാനുള്ള ചുമതല. അവര്‍ ഇത് രണ്ട് മാസം കൊണ്ട് നടപ്പിലാക്കും എന്ന് തന്നെയാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

ആളുകളെ ആകര്‍ഷിയ്ക്കാന്‍

ആളുകളെ ആകര്‍ഷിയ്ക്കാന്‍

നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിത്. കൂടുതല്‍ ആളുകളെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിയ്ക്കുകയാണ് ലക്ഷ്യം.

കൊറിയര്‍ തുടങ്ങി

കൊറിയര്‍ തുടങ്ങി

നിലവില്‍ കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സര്‍വ്വീസ് തുടങ്ങിയിട്ടുണ്ട്. വേഗത്തിലും കുറഞ്ഞ ചെലവിലും കൊറിയര്‍ അയക്കാനുള്ള സംവിധാനമാണിത്. ഇതിന് മികച്ച് പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.

English summary
Kerala State RTC to introduce smart cards for travelers. This will help travelers to travel without liquid money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X