Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാമിയുടെ ലിംഗം പോയ വഴി...!!! നിർണായക വെളിപ്പെടുത്തൽ...!! എല്ലാം ഉറക്കത്തിൽ സംഭവിച്ചു...!!!

തിരുവനന്തപുരം: പീഡനം ചെറുക്കാന്‍ സ്വാമിയുടെ ലിംഗം പെണ്‍കുട്ടി മുറിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ചികിത്സയില്‍ കഴിയുന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദരാണ് പുതിയ മൊഴി പോലീസിന് നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയാണ് തന്റെ ലിംഗം മുറിച്ചതെന്ന വാദം നേരത്തെ സ്വാമി നിഷേധിച്ചിരുന്നു. എന്നാലിപ്പോള്‍ മൊഴി വീണ്ടും മാറിയിരിക്കുകയാണ്.

മൊഴി മാറ്റി സ്വാമി

സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാന്‍ താന്‍ ലിംഗം മുറിച്ചതാണെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ പെണ്‍കുട്ടിയല്ല, ലിംഗം താന്‍ സ്വയം മുറിച്ചതാണെന്നായിരുന്നു സ്വാമിയുടെ അവകാശ വാദം. എന്നാലിപ്പോള്‍ സ്വാമി പറയുന്നത് വേറൊന്നാണ്.

ലിംഗം മുറിച്ചത് ഉറക്കത്തിൽ

തന്റെ ലിംഗം മുറിച്ചത് ഉറക്കത്തിലാണെന്നാണ് സ്വാമി പുതിയതായി മൊഴി നല്‍കിയിരിക്കുന്നത്. താന്‍ രാത്രി ഉറക്കത്തിലായിരുന്നുവെന്നും ആ സമയം പെണ്‍കുട്ടി യാതൊരു പ്രകോപനവും കൂടാതെ തന്റെ ലിംഗം ഛേദിക്കുകയായിരുന്നുവെന്നാണ് സ്വാമിയുടെ പുതിയ മൊഴി.

പീഡിപ്പിച്ചില്ലെന്ന് വരുത്തിത്തീർക്കാൻ

താന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് സ്വാമിയുടെ ഈ മൊഴി മാററമെന്നാണ് കരുതുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വാമിയുടെ ലിംഗം 90 ശതമാനവും മുറിഞ്ഞ നിലയിലായിരുന്നു. തുന്നിച്ചേര്‍ത്തുവെങ്കിലും ലിംഗം പ്രവര്‍ത്തിക്കാത്ത നിലയിലാണ്.

ആദ്യം മരവിപ്പ്

പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍മാര്‍ സ്വാമിയെ പരിശോധിച്ചു. ശസ്ത്രക്രിയ നടന്ന ഭാഗത്ത് ആദ്യം മരവിപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോഴതിന് മാറ്റമുണ്ടെന്നും സ്വാമി ഡോക്ടര്‍മാരോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി സ്വാമിയുടെ ലിംഗം മുറിച്ചത്.കണ്ണമ്മൂലയില്‍ ഒരു സമരപരിപാടിയുടെ ഭാഗമായി ചെന്നപ്പോഴാണ് സ്വാമി പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്തത്.

ഭൂമി വാങ്ങിത്തരാമെന്ന്

ഏക്കര്‍ കണക്കിന് ഭൂമി വാങ്ങി നല്‍കാമെന്നായിരുന്നു കുടുംബത്തിന് സ്വാമി വാഗ്ദാനം നല്‍കിയത്. ഇതിന് അഡ്വാന്‍സ് നല്‍കാനെന്ന പേരില്‍ ഇയാള്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നും വിവരമുണ്ട്. സ്വാമിയെ ഏറെ വിശ്വാസമായതിനാല്‍ ഭൂമി കാണാന്‍ പേലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോയിരുന്നില്ല.കുടുംബത്തില്‍ സുപ്രധാന ഇടം നേടിയ സ്വാമി പെണ്‍കുട്ടിയെ കണ്ണുവെച്ചു തുടങ്ങി.

നാളുകളായുള്ള പീഡനം

അസുഖബാധിതനായ പിതാവിനെ ചികിത്സിക്കാനെന്ന പേരിലും പെൺകുട്ടിയുടെ വീട്ടില്‍ സ്വാമി ഇടം പിടിച്ചു. സ്വാമിയുടെ ശല്യം പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നുവെങ്കിലും അവരത് കണക്കിലെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നാളുകള്‍ നീണ്ട പീഡനത്തിനൊടുവില്‍ കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടി അറ്റകൈപ്രയോഗം നടത്തിയത്. ഭൂമിയുടെ കാര്യം സംസാരിക്കാനായിട്ടായിരുന്നു അന്ന് സ്വാമി എത്തിയത്.

അന്ന് സംഭവിച്ചത്

വീട്ടിലെത്തിയ സ്വാമി പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിക്കുകയായിരുന്നു . ഈ സമയം മേശപ്പുറത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സ്വാമിക്ക് വേണ്ടി പഴവര്‍ഗങ്ങള്‍ ഒരുക്കി വച്ചിരുന്നു. അതിനടുത്ത് അവ മുറിക്കാനുള്ള കത്തിയും. സ്വാമി കയറിപ്പിടിച്ചതോടെ പെണ്‍കുട്ടി കത്തിയെടുത്ത് സ്വാമിയുടെ ലിംഗം മുറിക്കുകയായിരുന്നു.

അമ്മയുടെ അറിവോടെ

പിന്നീട് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടി സംഭവം പോലീസിന് വിവരിക്കുകയായിരുന്നു. പീഡനം നടന്നിരുന്നത് കുട്ടിയുടെ അമ്മയുടെ അറിവോടെയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണ്. സ്വാമി മറ്റെവിടെയെങ്കിലും സമാനമായ രീതിയില്‍ പീഡനം നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

തട്ടിയത് ലക്ഷങ്ങൾ

അതേസമയം, പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുട കുടുംബത്തില്‍ നിന്നു സ്വാമി വന്‍ തുക കൈക്കലാക്കിയെന്നും പോലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നു 40 ലക്ഷം രൂപയും ഇന്നോവ കാറുമാണ് ഇയാള്‍ സ്വന്തമാക്കിയത്.

കച്ചവടത്തിൽ നിന്നും സന്ന്യാസത്തിലേക്ക്

എറണാകുളം കോലഞ്ചേരിയിലെ ദൈവസഹായം ഹോട്ടല്‍ കച്ചവടം പൊളിഞ്ഞതിനെ തുടര്‍ന്നാണ് ശ്രീഹരി എന്നയാള്‍ സന്ന്യാസത്തിലേക്ക് തിരിഞ്ഞത്. പതിനഞ്ച് വര്‍ഷം മുന്‍പാണ് കൊല്ലം പന്മന ആശ്രമത്തില്‍ എത്തിയതും ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന പേര് സ്വീകരിച്ചതും.

കൂടുതൽ വാർത്തകൾ വായിക്കാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+