മലങ്കര മര്‍ത്തോമാ സഭയിലെ അംഗങ്ങള്‍ മരിച്ചാല്‍ ഇനി ദഹിപ്പിക്കാം; അവശിഷ്ടം കല്ലറയിലടക്കണം...
തിരുവനന്തപുരം: മലങ്കര മര്‍ത്തോമാ സഭയിലെ അംഗങ്ങള്‍ മരിച്ചാല്‍ ഇനി ദഹിപ്പിക്കാമെന്ന് സഭയുടെ സര്‍ക്കുലറല്‍. ക്രൈസ്തവര്‍ മരണപ്പെട്ടാല്‍ കല്ലറയില്‍ അടക്കം ചെയ്യുകയാണ് പതിവ്. ക്രൈസ്തവ വിശ്വാസ പ്രകാരം മരണപ്പെട്ടാല്‍ ദഹിപ്പിക്കാന്‍ പടില്ലെന്നാണ്. ഈ രീതിക്ക് മാറ്റം വരുത്തുകയാണ് മലങ്കര മാര്‍ത്തോമാ സഭ.
സഭാംഗത്തിന്റെ അപേക്ഷപ്രകാരം മരണത്തിന് ശേഷം തങ്ങളുടെ മൃതദേഹം വൈദ്യുതി ശ്മശാനത്തിലോ അല്ലാതെയോ ദഹിപ്പിക്കാന്‍ മെത്രോപൊലീത്തയ്ക്കോ ഭദ്രാസന എപ്പിസ്കോപ്പായ്ക്കോ അനുവാദം നല്‍കാമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ജൂണ്‍ 20ന് ആണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. മലങ്കര ശ്ലൈഹിക സിംഹാസനത്തിന്റെ മെത്രോപോലീത്ത ഡോ ജോസഫ് മാര്‍ത്തോമ്മായാണ് സര്‍ക്കുലറില്‍ ഒപ്പ് വച്ചിരിക്കുന്നത്. സ്ഥലപരിമിതിയാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.
സെമിത്തേരിയില്‍ സ്ഥല സൗകര്യം ഇല്ലാത്തും ശ്മശാനങ്ങള്‍ നിര്‍മ്മിക്കാന്‍ പറ്റാത്തതും വലിയ പ്രതിസന്ധിയാണ്. അതുകൊണ്ട് പള്ളിയില്‍ സവസംസ്കാര ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം ദഹിപ്പിക്കാം. പക്ഷേ ദഹിപ്പിച്ചതിന് ശേഷം അവശിഷ്ടം കുടുംബകല്ലറയിലേ ഒറ്റകല്ലറയിലോ അടക്കം ചെയ്യണമെന്നും സര്‍ക്കുലറില്‍ പറയുന്നു. വിദേശത്ത് വച്ച് മരണപ്പെടുന്നവര്‍ക്കും ഇത് ബാധകമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications