പിണറായിക്ക് പണികൊടുക്കുന്നത് കോടിയേരി മാത്രമല്ല, വൈക്കം വിശ്വനുമുണ്ട് കൂട്ടിന്!!!

മലപ്പുറം ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന പ്രസ്താവനയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.

  • Published:
  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്നാലെ മലപ്പുറം ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന പ്രസ്താവനയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. സിപിഎം സംസ്ഥാന സെക്രട്ടറിയും ഇതേ പ്രസ്താവന രണ്ട് ദിവസം മുമ്പ് പറഞ്ഞിരുന്നു.

പിണറായിക്കെതിരെയുള്ള കോടിയേരിയുടെ പടപ്പുറപ്പാടിനുള്ള തുടക്കമാണ് ഈ പ്രസ്താവനയെന്നും മലപ്പുറത്ത് എല്‍ഡിഎഫ് പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ രാജിവെക്കാന്‍ തയ്യാറാണോ എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇതേ പ്രസ്താവനയുമായി വന്നിരിക്കുന്നത്.

ബലികേറാ മലയല്ല...

മലപ്പുറം ലോക്‌സഭ മണ്ഡലം ഇടതുപക്ഷത്തിന് ബലികേറാ മലയല്ല, കുറ്റിപ്പുറത്തും കഞ്ചേരിയിലും എല്‍ഡിഎഫ് അത്ഭുത പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.

 

കോടിയേരിയുടെ പ്രസ്താവന

മലപ്പുറം ഉപതിരഞ്ഞെടുപ്പ് പിണറായി വിജയന്റെ വിലയിരുത്തലാകുമെന്ന് നേരത്തെ കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു, സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രസ്താവന സാഹചര്യങ്ങള്‍ വിലയിരുത്തിയുള്ളതല്ലെന്ന് വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

 

പിണറായിയോടുള്ള അമര്‍ഷം

പിണറായി ഭരണത്തോടുള്ള അമര്‍ഷമാണ് കോടിയേരിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് പിണറായി വിജയനെ അട്ടിമറിക്കാനാണെന്നും കുമ്മനം പറഞ്ഞു.

 

സര്‍ക്കാര്‍ രാജിവെക്കുമോ?

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രാജിവെച്ച് പുതിയ ജനവധി തേടുമോയെന്ന് കോടിയേരി വ്യക്തമാക്കണം. ഇരുമുന്നണികളോടുമുള്ള ജനരോഷം ഈ തെരഞ്ഞെടുപ്പില്‍ ബിജെപി അനുകൂല വോട്ടായി മാറുമെന്നും കുമ്മനം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന പ്രസ്താവനയുമായി എല്‍ഡിഎഫ് കണ്‍വീനറും രംഗത്തെത്തിയിരിക്കുന്നത്.

 

English summary
LDF Convenor Vaikom Viswan's statement about Malappuram byelection
Please Wait while comments are loading...