കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശുംഭനില്‍' മാപ്പ് പറയില്ലെന്നുറച്ച് ജയരാജന്‍... ഗോതന്പുണ്ട തിന്നേണ്ടിവരുമോ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഹൈക്കോടതി ജഡ്ജിമാരെ ശുംഭന്‍മാരെന്ന് വിളിച്ച ജയരാജന്‍ സുപ്രീം കോടതിയിലെങ്കിലും മാപ്പ് പറയുമോ... ഇല്ലെങ്കില്‍ കുറച്ച് നാളെങ്കിലും ഗോതമ്പുണ്ട കഴിച്ച് കഴിയേണ്ടി വരുമോ....

കാര്യങ്ങള്‍ ഇങ്ങനെയാണ് പോകുന്നതെങ്കില്‍ ചിലപ്പോള്‍ സുപ്രീം കോ
ടതിയും എംവി ജയരാജനെ കൈവെടിയും എന്നാണ് തോന്നുന്നത്. ശുംഭന്‍ പ്രയോഗത്തില്‍ മാപ്പ് പറയുമോ എന്ന് കോടതി ചോദിച്ചപ്പോള്‍, സാധ്യമല്ലെന്നാണ് ജയരാജന്‍ വ്യക്തമാക്കിയത്.

ഇക്കാര്യത്തില്‍ കോടതിക്ക് ഇത്തിരി അതൃപ്തിയുണ്ട്. ഹൈക്കോടതിയും എംവി ജയരാജനും തമ്മിലുള്ള നിയമ യുദ്ധത്തില്‍ ആരായിരിക്കും ജയിക്കുക?

എന്താ പ്രശ്‌നം

എന്താ പ്രശ്‌നം

പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിയെ വിമര്‍ശിച്ച് സംസാരിക്കുമ്പോഴാണ് ജയരാജന്‍ ഹൈക്കോടതി ജഡ്ജിമാരെ ശുംഭന്‍മാരെന്ന് വിളിച്ചത്. കോടതി നേരിട്ടാണ് ഈ സംഭവത്തില്‍ കേസെടുത്തത്.

ജയരാജന്‍ പിന്‍മാറിയോ

ജയരാജന്‍ പിന്‍മാറിയോ

കേസ് കോടതിയിലെത്തിയപ്പോഴും ജയരാജന്‍ മാപ്പ് പറയാന്‍ തയ്യാറായില്ല. ഇതോടെ ഹൈക്കോടതിയും കടുപ്പിച്ചു.

ജയിലില്‍ അടച്ചു

ജയിലില്‍ അടച്ചു

2011 നവംബര്‍ എട്ടിന് ജയരാജന് ഹൈക്കോടതി ആറ് മാസം തടവു പിഴയും വിധിച്ചു. അപ്പീല്‍ നല്‍കാന്‍ പോലും അവസരം നല്‍കാതെയായിരുന്നു ജയരാജനെ ജയിലില്‍ അടച്ചത്.

സുപ്രീം കോടതിക്ക് പിടിച്ചില്ല

സുപ്രീം കോടതിക്ക് പിടിച്ചില്ല

ഏഴ് ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടന്ന ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി. ജയരാജന് ജാമ്യവും ലഭി്ചു.

ഇനി സുപ്രീം കോടതി

ഇനി സുപ്രീം കോടതി

സുപ്രീം കോടതിയിലും മാപ്പ് പറയാന്‍ ജയരാജന്‍ തയ്യാറായിട്ടില്ല. കേസ് വിധി പറയാന്‍ വേണ്ടി മാറ്റി വച്ചിരിക്കുകയാണ്.

English summary
MV Jayarajan is not ready to apologise for Sumbhan remark about High Court Judges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X