പാമ്പാടിയില്‍ ജിഷ്ണു,കോട്ടയത്ത് ശ്രീക്കുട്ടി... തലയോലപ്പറമ്പില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ
കോളേജ് മാനേജ്മെന്റില്‍ നിന്നുണ്ടായ ഭീഷണിയാണ് ശ്രീക്കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
കോട്ടയം: തലയോലപ്പറമ്പില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തലയോലപ്പറമ്പ് ജെപിഎച്ച്എന്‍ ട്രെയിനിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ശ്രീക്കുട്ടി ഷാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജ് മാനേജ്മെന്റില്‍ നിന്നുണ്ടായ ഭീഷണിയാണ് ശ്രീക്കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
കോളേജ് ഹോസ്റ്റലിലെ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ശ്രീക്കുട്ടി, ഹോസ്റ്റല്‍ വാര്‍ഡനും ചില സഹപാഠികള്‍ക്കുമെതിരെ മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രീക്കുട്ടിക്ക് നേരെ കോളേജ് മാനേജ്മെന്റില്‍ നിന്നും ഹോസ്റ്റല്‍ അധികൃതരില്‍ നിന്നും ഭീഷണിയുണ്ടായിരുന്നതായും ആരോപണമുണ്ട്. ഈ ഭീഷണിയെ തുടര്‍ന്നാണ് ശ്രീക്കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് തലയോലപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്. ഹോസ്റ്റലിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ശ്രീക്കുട്ടിക്കെതിരെ കോളേജ് മാനേജ്മെന്റ് ഭീഷണി മുഴക്കിയിരുന്നുവെന്ന ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications