കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്ത് എഴുതിയത് സുനിയല്ല; സഹ തടവുകാരനായിരുന്ന നിയമ വിദ്യാർത്ഥി? ആരാണാ വിദ്യാർത്ഥി??

കത്തെഴുതിയ നിയമ വിദ്യാർത്ഥി കൂടി കേസിന്റെ ഭാഗമായതോടെകൂടി കൂടുതൽ പേരോട് പൾസർ സുനി നടന്ന സംഭവങ്ങൾ വ്യക്തമാക്കിയട്ടുണ്ടെന്ന് അനുമാനിക്കാം.

  • By Akshay
Google Oneindia Malayalam News

കൊച്ചി: നടിയെ തട്ടികൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പൾസർസുനി ദിലീപിനയച്ച കത്തിലെ അവ്യക്തതകൾ മറനീക്കി പുറത്ത് വരുന്നു. നടൻ ദിലീപിനയച്ച കത്തിലെ കൈയ്യക്ഷരം പൾസർ സുനിയുടേതല്ലെന്ന് അയാളുടെ അഭിഭാഷകൻ പറഞ്ഞിരുന്നു. സുനിയുടെ കൈയ്യക്ഷരം തനിക്കറിയാമെന്നും ഇത്തരത്തിൽ വടിവൊത്തതല്ലെന്നായിരുന്നു അഭിഭാഷകൻ പറഞ്ഞാൽ.

എന്നാൽ എഴുതിയത് ആരാണെന്ന കാര്യം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. സുനിയുടെ സഹ തടവുകാരനായിരുന്ന നിയമ വിദ്യാർത്ഥിയാണ് കത്ത് എഴുതി നൽകിയതെന്ന് വ്യക്തമായെന്ന് ഐഇ മലയാളം റിപ്പോർട്ട് ചെയ്യുന്നു. കേസിന്റെ ആവശ്യത്തിനായി മരട് കോടതിയിലെത്തിയപ്പോഴാണ് കത്ത് വിഷ്ണുവിന് കൈമാറിയതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

ഉന്നതരുമായി ബന്ധം

ഉന്നതരുമായി ബന്ധം

മലയാള സിനിമയിലെ ഉന്നതരുമായി തനിക്ക് ഉറ്റബന്ധ മുണ്ടെന്ന് പൾസർ സുനി സഹ തടവുകാരോട് പറഞ്ഞതായുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

കത്തിൽ മടക്കിയതിന്റെ ലക്ഷണങ്ങളില്ല

കത്തിൽ മടക്കിയതിന്റെ ലക്ഷണങ്ങളില്ല

കത്ത് രഹസ്യമായിട്ടാണ് കടത്തിയതെങ്കില്‍ മടക്കി വച്ച് മാത്രമേ ജയിലില്‍ നിന്നു പുറത്തേക്കു കൊണ്ടുവരാന്‍ സാധിക്കൂ. അങ്ങനെ നോക്കുമ്പോള്‍ ഈ കത്തില്‍ അങ്ങനെ മടക്കിയതിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു.

കത്ത് എഴുതിയത് ജയിലിൽ വച്ചല്ല

കത്ത് എഴുതിയത് ജയിലിൽ വച്ചല്ല

കത്ത് ജയിലിൽ വച്ച് എഴുതിയതല്ല. മറ്റെവിടെയോ വച്ച് മറ്റാരോ എഴുതിയതാണെന്ന് സുനിയുടെ അഭിഭാഷകൻ കൃഷ്ണകുമാർ പറഞ്ഞിരുന്നു.

ജയിലിൽ നിന്ന് കടലാസ് വാങ്ങി

ജയിലിൽ നിന്ന് കടലാസ് വാങ്ങി

അതേസമയം കേസാവശ്യത്തിനെന്ന് പറഞ്ഞ് പൾസർ സുനി എന്ന സുനിൽ കുമാർ ജയിൽ അധികൃതരോട് കടലാസ് വാങ്ങിയിരുന്നതായി അധികൃതർ സമ്മതിച്ചിട്ടുമുണ്ട്.

പോലീസ് സ്ഥിരീകരിച്ചു

പോലീസ് സ്ഥിരീകരിച്ചു

എന്നാൽ മുദ്രക്കൊപ്പമുള്ള നമ്പർ നോക്കി കടലാസ് ആർക്ക് നൽകിയതാണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. തുടർന്ന് കത്ത് ജയിലിൽ നിന്ന് തന്നെ എഴുതിയതാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.

കൂടുതൽ പേരോട് കാര്യങ്ങൾ വ്യക്തമാക്കി

കൂടുതൽ പേരോട് കാര്യങ്ങൾ വ്യക്തമാക്കി

കത്തെഴുതിയ നിയമ വിദ്യാർത്ഥി കൂടി കേസിന്റെ ഭാഗമായതോടെകൂടി കൂടുതൽ പേരോട് പൾസർ സുനി നടന്ന സംഭവങ്ങൾ വ്യക്തമാക്കിയട്ടുണ്ടെന്ന് അനുമാനിക്കാം.

മൊഴിയുടെ അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിക്കണം

മൊഴിയുടെ അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിക്കണം

കൂടുതൽ കാര്യങ്ങൾ പുറത്തു വന്ന സ്ഥിതിക്ക് കൂടുതൽ പേരെ പോലീസിന് ചോദ്യം ചെയ്യേണ്ടി വരും. സഹതടവുകാരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിച്ചാലെ ഇപ്പോൾ പുറത്ത് വരുന്ന വെളിപ്പെടുത്തലുകൾക്ക് നിയമ സാധുതയുള്ളൂ.

English summary
Pulsar Suni's letter to Dileep written by law student from jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X