കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ന്യൂസ് പേപ്പര്‍ ബോയി'യുടെ സംവിധായകന്‍ അന്തരിച്ചു

  • By Aswathi
Google Oneindia Malayalam News

കോട്ടയം: മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക്ക് സിനിമയായ 'ന്യൂസ് പേപ്പര്‍ ബോയി'യുടെ സംവിധായകന്‍ പി രാംദാസ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കോട്ടയത്തെ സ്വകാര്യാശുപത്രിയില്‍ വച്ചാണ് അന്ത്യം

കാലത്തിന് മുമ്പേ നടന്ന ചിത്രമായിരുന്നു ന്യൂസ് പേപ്പര്‍ ബോയ്. തൃശ്ശൂരിലെ ഒരുകൂട്ടും വിദ്യാര്‍ത്ഥികളുടെ ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രമായ ന്യൂസ് പേപ്പര്‍ ബോയ് പുറത്തിറങ്ങിയത് 1955 മെയ് 13 നാണ്. അതിന് ആറ് മാസം മുമ്പേ സിനിമ വിളംബരം ചെയ്യപ്പെട്ടിരുന്നു.

P Ramdas

ഇറ്റാലിയന്‍ നിയോ റിയലിസ്റ്റിക് ധാരണയെ പിന്‍പറ്റി മലയാളത്തിലാദ്യമുണ്ടായ ചിത്രത്തെ കുറിച്ച് രാം ദാസ് ആദ്യം സംസാരിച്ചത് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തിലെ സൗഹൃദ സദസ്സിലാണ്. വിദ്യാര്‍ത്ഥിയായിരിക്കെ ഇരുപത്തിയൊന്നാം വയസ്സിലാണ് രംദാസ് ചിത്രമെടുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ലോകത്തിലെ ആദ്യത്തെ ചിത്രമെന്ന റെക്കോര്‍ഡും ന്യൂസ് പേപ്പര്‍ ബോയ്ക്കുണ്ട്.

നവീന സിനിമയിലേയ്ക്ക് എളിയ കാല്‍വെപ്പാണ് ന്യൂസ് പേപ്പര്‍ ബോയ്യിലൂടെ അദ്ദേഹം നടത്തിയത്. ആ വഴിയിലൂടെ നടന്ന ഇന്ത്യന്‍ സിനിമ വികാസം പ്രാപിക്കുകയായിരുന്നു. പിന്നീട് നിറമാല എന്ന പേരില്‍ മറ്റൊരു സിനിമ സംവിധാനം ചെയ്‌തെങ്കിലും ആരോഗ്യപരമായ ചില പ്രശ്‌നങ്ങള്‍ ആ ചിത്രത്തില്‍ പ്രതിഫലിച്ചതുകാരണം വിജയം കണ്ടില്ല.

എന്നിരിക്കിലും ന്യൂസ് പേപ്പര്‍ ബോയ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2008ല്‍ അദ്ദേഹത്തിന് ജെ സി ഡാനിയല്‍ പുരസ്‌കാരം നല്‍കി സര്‍ക്കാര്‍ ആദരിച്ചു.

English summary
P Ramdas, who directed Newspaper Boy, the first neo-realistic movie in Malayalam, passed away at a private hospital, here, on Thursday. He was 82,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X