Get Updates
Get notified of breaking news, exclusive insights, and must-see stories!

മോയ്തീന്‍ - കാഞ്ചനമാല പ്രണയം ആത്മാര്‍ഥതയില്ലാത്തത്: ഹമീദ് ചേന്നമംഗലൂര്‍

എല്ലാവരും കൊട്ടിഘോഷിക്കുന്നത് പോലെ, മൊയ്തീനും കാഞ്ചനമാലയും തമ്മില്‍ ഉണ്ടായിരുന്ന പ്രണയം അത്ര മഹത്തരമായിരുന്നില്ല എന്ന് എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമായ ഹമീദ് ചേന്നമംഗലൂര്‍. തീയറ്ററുകളില്‍ നിറഞ്ഞോടുന്ന എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയെ കുറിച്ച് ഒരു ടി വി ചാനലിനോട് സംസാരിക്കുകയാരുന്നു അദ്ദേഹം.

എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ രാഷ്ട്രീയത്തെ വിമര്‍ശിച്ച് നേരത്തെ വി ടി ബല്‍റാം എം എല്‍ എയും രംഗത്ത് വന്നിരുന്നു. എന്നാല്‍ ഹമീദ് ചേന്നമംഗലൂര്‍ ചോദ്യം ചെയ്യുന്നത് മൊയ്തീനും കാഞ്ചനമാലയ്ക്കും ഉണ്ടായിരുന്ന പ്രണയത്തെത്തന്നെയാണ്. എന്തൊക്കെയാണ് ചേന്നമംഗലൂരിന്റെ വാദങ്ങള്‍ എന്ന് നോക്കൂ...

സഫലമാകാത്ത പ്രണയം

സഫലമാകാത്ത പ്രണയം

25 വര്‍ഷം പ്രണയിച്ചിട്ടും അത് വിവാഹത്തിലെത്തിക്കാന്‍ മൊയ്തീനും കാഞ്ചനമാലയ്ക്കും കഴിഞ്ഞില്ല. ഇത് തന്നെയാണ് ഇവരുടെ പ്രണയം ചോദ്യം ചെയ്യാനായി ഹമീദ് ചേന്നമംഗലൂര്‍ മുന്നോട്ട് വെക്കുന്ന ഒരു കാര്യം. ആത്മാര്‍ഥമായിരുന്നു പ്രണയമെങ്കില്‍ അവര്‍ക്ക് ഒരുമിക്കാന്‍ കഴിയുമായിരുന്നു.

കാഞ്ചനമാലയുടെ കാപട്യം

കാഞ്ചനമാലയുടെ കാപട്യം

ഇത്രയും സ്‌നേഹിച്ചിരുന്ന മൊയ്തീന് വേണ്ടി സ്വന്തം സ്വത്തില്‍ നിന്നും 10 സെന്റ് സ്ഥലം വിറ്റ് സ്മാരകം പണിയാന്‍ കാഞ്ചനമാല തയ്യാറാകാത്തത് എന്താണ് എന്നും ഹമീദ് ചേന്നമംഗലൂര്‍ ചോദിക്കുന്നു.

സ്വത്ത് തട്ടിയെടുക്കാനോ

സ്വത്ത് തട്ടിയെടുക്കാനോ

മൊയ്തീന്റെ വീട്ടിലായിരുന്നു കാഞ്ചനമാല സ്മാരകപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. മൊയ്തീന്റെ ബന്ധുക്കള്‍ ഇടപെട്ട് ഈ സ്ഥലം പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. ഇതില്‍ നിന്നും വ്യക്തമാണ് ഇവരുടെ സ്‌നേഹം കപടമാണ് എന്ന കാര്യം.

കാഴ്ചക്കാരുടെ വിമര്‍ശനങ്ങള്‍

കാഴ്ചക്കാരുടെ വിമര്‍ശനങ്ങള്‍

ഇത്രയും വര്‍ഷം പ്രണയിച്ചിട്ടും അത് വിവാഹത്തിലെത്തിക്കാന്‍ കാഞ്ചനമാലയ്ക്കും മൊയ്തീനും പറ്റാത്തതിനെ ന്യൂ ജനറേഷന്‍ കാഴ്ചക്കാരും ഇഷ്ടം പോലെ കളിയാക്കുന്നുണ്ട്.

വി ടി ബല്‍റാം പറഞ്ഞത്

വി ടി ബല്‍റാം പറഞ്ഞത്

എന്ന് നിന്റെ മൊയ്തീന്‍ സംവിധായകന് ബിമലിന് ചിത്രത്തിലെ രാഷ്ട്രീയ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പിഴവ് പറ്റി എന്നായിരുന്നു വി ടി ബല്‍റാം എം എല്‍ എയുടെ വിമര്‍ശനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+