കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധശിക്ഷകള്‍ ഭീകരവാദം ഇല്ലാതാക്കില്ല, മേമന്റെ വധശിക്ഷക്കെതിരെ തരൂരിന്റെ ട്വീറ്റ്

  • By Sruthi K M
Google Oneindia Malayalam News

തിരുവന്തപുരം: മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ ശശി തരൂര്‍ എംപി രംഗത്ത്. 'ഒരു മനുഷ്യനെ നമ്മുടെ സര്‍ക്കാര്‍ തൂക്കിലേറ്റുന്നു എന്നത് അതീവ ദുഃഖകരമായ വാര്‍ത്തയാണ്. ഇങ്ങനെയാണെങ്കില്‍ ഭരണകൂടം നമ്മളെയും കൊലപാതികളാക്കും. ഭീകരവാദത്തെ എന്ത് വിലകൊടുത്തും നമ്മള്‍ തടയണം. എന്നാല്‍, ഇത്തരം വധശിക്ഷകള്‍ ഭീകരവാദം ഇല്ലാതാക്കില്ലെന്നാണ് തരൂരിന്റെ ട്വീറ്റ്.

shashitharoor

മേമന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഐഎമ്മും നിരവധി മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു. വധശിക്ഷ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ആയുധമല്ലെന്നാണ് തരൂരിന്റെ അഭിപ്രായം. കേസിന്റെ കാര്യം സുപ്രീംകോടതിയാണ് തീരുമാനിക്കേണ്ടതെന്നും തരൂര്‍ വ്യക്തമാക്കുന്നു.

തരൂരിന്റെ ട്വീറ്റിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങും വധശിക്ഷയ്‌ക്കെതിരെ പ്രതികരിച്ചു. നമ്മള്‍ ആദ്യം ഇന്ത്യക്കാരനാകണം. വെറുപ്പില്‍നിന്നും ഹിംസയില്‍ നിന്നും മാറിനില്‍ക്കുകയാണ് വേണ്ടത്.

ഒരു ഗാന്ധിയനാവുക, സ്‌നേഹത്തിന്റെയും അഹിംസയുടെയും പാത പിന്തുടരുക എന്നായിരുന്നു ദിഗ് വിജയ് സിങിന്റെ ട്വീറ്റ്. പുലര്‍ച്ചെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് മേമനെ തൂക്കിലേറ്റിയത്.

English summary
Congress leader Shashi Tharoor said he was 'saddened' by 1993 Mumbai serial blasts convict Yakub Memon's execution on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X