കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ശനിയാഴ്ചയും സ്കൂളിൽ പോകണം, പ്രവൃത്തി ദിവസങ്ങളിൽ അധ്യാപക പരിശീലനം ഉണ്ടാകില്ല

അധ്യാപകര്‍ക്ക് ഓരോ ടേമിലും ഓരോ ക്ലസ്റ്ററിലും പരീശിലനം നല്‍കും

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷം സ്‌കൂള്‍ പ്രവൃത്തി ദിവസം 200 എണ്ണമാക്കി വിദ്യാഭ്യാസ കലണ്ടറിന് രൂപം നല്‍കി. ആഗസ്റ്റ് 8, സെപ്റ്റംബര്‍ 16, 23, ഒക്ടോബര്‍ 21, ജനുവരി 6, 27 എന്നിങ്ങനെ ആറ് ശനിയാഴ്ചകള്‍ ആണ് പ്രവൃത്തി ദിവസമാക്കിയത്.

പരിശീലനം

അധ്യാപകര്‍ക്ക് ഓരോ ടേമിലും ഓരോ ക്ലസ്റ്ററിലും പരീശിലനം നല്‍കും. പ്രവൃത്തി ദിവസങ്ങളിലെ അധ്യാപക പരിശീലനം ഒഴിവാക്കും. വിവിധ പരിപാടികള്‍ക്കായി കുട്ടികളുടെ പുറത്തുകൊണ്ടുപോകുമ്പോള്‍ രക്ഷിതാക്കളുടെ സഹായം തേടും.

യോഗങ്ങള്‍ ശനിയാഴ്ച

ഹെഡ്മാസ്റ്റര്‍മാരുടേയും അധ്യാപക സംഘടനാ പ്രതിനിധികളുടേയും യോഗങ്ങള്‍ ശനിയാഴ്ചകളില്‍ മാത്രം നടത്തും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ യാതൊരുവിധ പരിശീലനും ഉണ്ടാവില്ല. പി എസ് സി പരീക്ഷകള്‍ വന്നാല്‍, അത് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിയ്ക്കാന്‍ ആവശ്യപ്പെടും.

കൂടുതല്‍ അധ്യായന വര്‍ഷം

200 അധ്യായന ദിവസങ്ങളാണ് കഴിഞ്ഞ വര്‍ഷം ലക്ഷ്യമിട്ടതെങ്കിലും 172 ദിവസമേ ലഭിച്ചുള്ളു. പരീക്ഷാദിനങ്ങള്‍ കൂടി ഉള്‍പ്പടെുത്തിയാണ്. ഇതേ തുടര്‍ന്നാണ് ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 അധ്യായന ദിവസങ്ങളാക്കാന്‍ തീരുമാനിച്ചത്.

പരീക്ഷകള്‍

ഓണപ്പരീക്ഷ ഓഗസ്റ്റ് 21 മുതല്‍ 31 വരേയും, ക്രിസ്തുമസ് പരീക്ഷ ഡിസംബര്‍ 13 മുതല്‍ 22 വരേയും നടത്തും. എസ്എസ്എല്‍സി പരീക്ഷകള്‍ ഫെബ്രുവരി 17ന് തുടങ്ങി.

കൂടുതൽ വാർത്തകൾക്ക്...

വിവാഹം രജിസ്റ്റർ ചെയ്യാൻ എളുപ്പം, വരനും വധുവും ഒന്നിച്ചെത്തണമെന്നില്ല, സാക്ഷികൾ വേണ്ട !!!വിവാഹം രജിസ്റ്റർ ചെയ്യാൻ എളുപ്പം, വരനും വധുവും ഒന്നിച്ചെത്തണമെന്നില്ല, സാക്ഷികൾ വേണ്ട !!!

ഇത്രെയൊക്കെ ആയിട്ടും ജയറാം പഠിച്ചില്ലേ??? കൊട്ടിഘോഷിച്ചെത്തിയ അച്ചായന്‍സ് ആദ്യ ദിനം നേടിയത്!!!ഇത്രെയൊക്കെ ആയിട്ടും ജയറാം പഠിച്ചില്ലേ??? കൊട്ടിഘോഷിച്ചെത്തിയ അച്ചായന്‍സ് ആദ്യ ദിനം നേടിയത്!!!

English summary
Saturday's will be working days for schools.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X