കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് കുട്ടിക്കൊലയാളികളെ സൃഷ്ടിക്കുന്നു; ക്ഷേത്രങ്ങള്‍ പരിശീലന കേന്ദ്രങ്ങള്‍!! നടപടി വരുന്നു

മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം തനി വിവരക്കേടാണെന്ന് ആര്‍എസ്എസ് പ്രതികരിച്ചു. നിയമസഭയുടെ പരിരക്ഷയുടെ മറവില്‍ ഏത് തോന്ന്യാസവും വിളിച്ചുപറയരുതെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍എസ്എസിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലും ക്ഷേത്രങ്ങളിലും ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് ഇതിന്റെ സൂചനയാണെന്ന് വിലയിരുത്തുന്നു.

ആര്‍എസ്എസ് നടത്തുന്ന ആയുധ പരിശീലനങ്ങള്‍ തടയാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസ് കൊലപാതക പരിശീലനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപ കാലത്ത് നടന്ന കൊലപാതകങ്ങളും സംഘര്‍ഷങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

കൊലപാതക പരിശീലനം

സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുകയാണ് ആര്‍എസ്എസ്. എന്നാല്‍ അവര്‍ കൊലപാതക പരിശീലനം നടത്തുകയാണ് ചെയ്യുന്നത്. കായിക പരിശീലനത്തിന്റെ മറവില്‍ കൊലപാതക പരിശീലനമാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ചെറിയ കുട്ടികള്‍ പോലും

വിദ്യാര്‍ഥികള്‍ക്കും ചെറിയ കുട്ടികള്‍ക്കും വരെ കൊലപാതക പരിശീലനമാണ് ആര്‍എസ്എസ് നല്‍കുന്നത്. ചെറിയ കുട്ടികള്‍ പോലും കൊലപാതക ആസൂത്രണത്തില്‍ പങ്കാളിയാവുന്ന കാഴ്ചയാണിപ്പോഴെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേത്രങ്ങളിലെത്തുന്നവരെ പോലും ആക്രമിക്കുന്നു

ക്ഷേത്രങ്ങളില്‍ ഉല്‍സവത്തിനെത്തുന്നവരെ പോലും ആര്‍എസ്എസ് ആക്രമിക്കുകയാണ്. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത മേഖലകളില്‍ ക്യാംപ് ചെയ്താണ് ഇത്തരം ആക്രമണങ്ങള്‍. തലശേരി ജഗന്നാഥ ക്ഷേത്രത്തിലുണ്ടായ ആക്രമണം ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മദ്രസാ അധ്യാപകന്റെ വധം

കാസര്‍കോട് മദ്രസാ അധ്യാപകനെ പള്ളിയില്‍ കയറി വെട്ടിക്കൊന്നതും ആര്‍എസ്എസിന്റെ ഇത്തരം നടപടിക്ക് ഉദാഹരണമാണ്. കുട്ടികളെ പോലും കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും ഉപയോഗിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് വിവരമില്ലെന്ന് ആര്‍എസ്എസ്

അതേസമയം, മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം തനി വിവരക്കേടാണെന്ന് ആര്‍എസ്എസ് പ്രതികരിച്ചു. ആളെ കൊല്ലാനുള്ള പരിശീലനവും പ്രോല്‍സാഹനവും സംഘം നല്‍കുന്നുവെന്നത് ബുദ്ധിശൂന്യമായ പരാമര്‍ശമാണെന്നു ആര്‍എസ്എസ് പ്രാന്തകാര്യവാഹക് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.

ഏറ്റവും വലിയ സാംസ്‌കാരിക സംഘടന

രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയാണ് ആര്‍എസ്എസ്. അതിനെ അധിക്ഷേപിക്കാന്‍ നിയമസഭ ഉപയോഗിച്ചത് ഭീരുത്വമാണ്. ഏതെങ്കിലും സര്‍ക്കാരിന്റെ ഔദാര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല ആര്‍എസ്എസ് എന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.

അവജ്ഞയോടെ തള്ളുന്നു

നിയമവിധേയമായ മാര്‍ഗം ഇതുവരെ കൈവിടാത്ത സംഘടനയാണ് ആര്‍എസ്എസ്. നിരോധനങ്ങളെയും പ്രതിബന്ധങ്ങളെയും നിയമപരമായി നേരിട്ടാണ് സംഘം പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവന അവജ്ഞയോടെ തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തോന്ന്യാസം വിളിച്ചുപറയരുത്

ആര്‍എസ്എസിനെ നിരോധിക്കും, നിയന്ത്രിക്കും എന്നിങ്ങനെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനങ്ങള്‍ തള്ളിക്കളയുന്നു. അതിന് പ്രതികരണം അര്‍ഹിക്കുന്നില്ല. നിയമസഭയുടെ പ്രത്യേക പരിരക്ഷയുടെ മറവില്‍ ഏത് തോന്ന്യാസവും വിളിച്ചുപറയരുതെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.

English summary
RSS temple practice will be stop, Chief minister Pinarayi Vijayan said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X