കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവുനായ പെറ്റു,നായ്ക്കുഞ്ഞുങ്ങളുമായി വീട്ടമ്മ നഗരസഭാ ഓഫീസില്‍...സംഭവം തൃക്കാക്കരയില്‍

തൃക്കാക്കര നഗരസഭാ ഓഫീസിലേക്കാണ് നായ്ക്കുഞ്ഞുങ്ങളെ ചാക്കില്‍ കെട്ടി കൊണ്ടുവന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

കൊച്ചി: തെരുവുനായ ശല്യത്തെ കുറിച്ച് ഒട്ടേറെ തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നായ്ക്കുഞ്ഞുങ്ങളുമായി വീട്ടമ്മ നഗരസഭാ ഓഫീസിലെത്തി. നവംബര്‍ 19 ശനിയാഴ്ച, തൃക്കാക്കര നഗരസഭാ ഓഫീസിലായിരുന്നു സംഭവം.

കാക്കനാട് ഇന്‍ഫോപാര്‍ക്ക് പരിസരത്താണ് അതിരൂക്ഷമായ തെരുവുനായ ശല്യമുള്ളത്. തെരുവുനായ ശല്യം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സില്‍വി സുനില്‍ എന്ന വീട്ടമ്മ ഒരുപാട് തവണയാണ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ ഇതുവരെ നഗരസഭാ അധികൃതര്‍ ഒരു നടുപടികളും സ്വീകരിച്ചില്ല.

straydog

ഇതിനിടയിലാണ് തെരുവുനായ 14 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇതോടെ വഴിയാത്രക്കാര്‍ക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണങ്ങളും വര്‍ധിച്ചു. റോഡിലൂടെ നടന്നുപോകുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കഴിഞ്ഞദിവസം നായ്ക്കള്‍ അക്രമിക്കുകയും ചെയ്തു.നായ്ക്കുഞ്ഞുങ്ങള്‍ കൂടെയുള്ളതിനാല്‍ തെരുവുനായ്ക്കളുടെ ശൗര്യം കൂടിയതായി മനസിലാക്കിയ സില്‍വി തള്ളനായ ഇല്ലാത്ത സമയം നോക്കിയാണ് നായ്ക്കുഞ്ഞുങ്ങളെ ചാക്കിലാക്കിയത്.

ചാക്കിലാക്കി കൊണ്ടുവന്ന നായ്ക്കുഞ്ഞുങ്ങളെ എവിടെയെങ്കിലും കൊണ്ടുവിടണമെന്നായിരുന്നു നഗരസഭാ അധികൃതരോട് സില്‍വി ആവശ്യപ്പെട്ടത്. നായ്ക്കുഞ്ഞുങ്ങളെ കണ്ട് നഗരസഭാ ഓഫീസിലെത്തിയവരും അമ്പരുന്നു. എന്നാല്‍ നായ്ക്കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ കഴിയില്ലെന്നായിരുന്നു നഗരസഭയുടെ നിലപാട്.അതോടെ ഇവയെ തിരിച്ച് പഴയ സ്ഥലത്തേക്ക് തന്നെ കൊണ്ടുപോയി.

English summary
A Woman has came with puppies, demands to keep them away from her home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X