വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജഗ്‌മോഹന്‍ ഡാല്‍മിയ ബിസിസിഐ അധ്യക്ഷനായേക്കും

By Gokul

ദില്ലി: മുന്‍ ബിസിസിഐ അധ്യക്ഷനും നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ജഗ്‌മോഹന്‍ ഡാല്‍മിയ ബിസിസിഐ അധ്യക്ഷനായേക്കും. തിങ്കളാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഡാല്‍മിയ മാത്രമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളു. ഇതോടെ അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നുറപ്പായിരിക്കുകയാണ്.

ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് നിലവിലെ പ്രസിഡന്റ് എന്‍.ശ്രീനിവാസന്‍ മത്സരിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. മത്സരിക്കുമെന്ന് കരുതിയിരുന്ന മുന്‍ കേന്ദ്രമന്ത്രി ശരത് പവാര്‍ അവസാന നിമിഷം പിന്മാറുകയും ചെയ്തു. ഇതോടെയാണ് ഒരിക്കല്‍ കൂടി ബിസിസിഐ പദവി അലങ്കരിക്കാന്‍ ഡാല്‍മിയയ്ക്ക് അവസരമൊരുങ്ങിയത്.

jagmohandalmiya

ഡാല്‍മിയയ്ക്ക് കൊല്‍ക്കത്തയിലെ നാഷണല്‍ ക്രിക്കറ്റ് ക്ലബ്ബിന്റേയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റേയും പിന്തുണയുണ്ട് കൂടാതെ എന്‍. ശ്രീനിവാസന്‍ ക്യാമ്പിന്റെയും ഈസ്റ്റ് സോണിലെ നാല് അസോസിയേഷനുകളുടെയും പിന്തുണയും ഡാല്‍മിയയ്ക്ക് ലഭിക്കും. പ്രസിഡന്റായില്ലെങ്കിലും ഡാല്‍മിയയിലൂടെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് ശ്രീനിവാസന്.

അതേസമയം സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടായേക്കുമെന്നാണ് സൂചന. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് താക്കൂര്‍ പവാര്‍ പക്ഷത്തെ സ്ഥാനാര്‍ത്ഥിയാകും. ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ബിസിസിഐ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്ന സാഹചര്യത്തില്‍ പുതിയ ബോര്‍ഡ് തെരഞ്ഞെടുപ്പ് കോടതി താത്പര്യപൂര്‍വമാണ് വീക്ഷിക്കുന്നത്.

Story first published: Monday, March 2, 2015, 8:53 [IST]
Other articles published on Mar 2, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X