വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

50ല്‍ 47; പിച്ച് കൊണ്ട് മാത്രമല്ല ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വിക്കറ്റ് വീഴ്ത്തുന്നത്... പിന്നെയോ?

By Muralidharan

നാഗ്പൂരിലെ പിച്ചാണ് വാര്‍ത്തകളില്‍ താരം. കാര്യം മറ്റൊന്നുമല്ല, ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടന്ന പിച്ചിന്റെ നിലവാരം തന്നെ കാരണം. ഐ സി സി നിയോഗിച്ച മാച്ച് റഫറി പോലും കുറ്റം പറഞ്ഞുകളഞ്ഞു ഈ പിച്ചിനെ. ഇത്രയും കാലം കളിച്ചതില്‍ ഏറ്റവും കഷ്ടപ്പെട്ടുപോയ പിച്ച് എന്നാണ് ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലിസി പറഞ്ഞത്. പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പിച്ച് അത്ര മോശമാണ് എന്ന് സമ്മതിക്കാത്ത ചിലരുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് കൂട്ടത്തില്‍ ഒന്നാമന്‍. സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനാണ് രണ്ടാമന്‍. കഴിഞ്ഞില്ല, ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വിക്കറ്റ് വീഴ്ത്തുന്നത് വെറും പിച്ചിന്റെ സഹായം കൊണ്ട് മാത്രമല്ല എന്ന് പറഞ്ഞ് ലെഗ് സ്പിന്നര്‍ അമിത് മിശ്രയും രംഗത്തെത്തി. മിശ്രയ്ക്ക് പറയാനുള്ളത് ഇതൊക്കെയാണ് കാണൂ...

ക്രെഡിറ്റ് തങ്ങള്‍ക്ക് തന്നെ

ക്രെഡിറ്റ് തങ്ങള്‍ക്ക് തന്നെ

വിക്കറ്റ് വീഴ്ത്തിയതിന്റെ ക്രെഡിറ്റ് പിച്ചിനല്ല തങ്ങള്‍ക്ക് തന്നെയാണ് എന്നാണ് അമിത് മിശ്ര പറയുന്നത്. പക്ഷേ എല്ലാവരും പിച്ചിനെക്കുറിച്ചാണ് പറയുന്നത്. തങ്ങളുടെ പരിശ്രമത്തെക്കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ല. ഞങ്ങളുടെ നേട്ടത്തെക്കുറിച്ചായിരുന്നു പറയേണ്ടിയിരുന്നത്. എന്നാല്‍ സംഭവിക്കുന്നത് അതല്ല.

ഇന്നും ഇന്നലെയും അല്ല

ഇന്നും ഇന്നലെയും അല്ല

ഇന്ത്യയിലെ പിച്ചുകള്‍ ഇന്നും ഇന്നലെയും ഒന്നുമല്ല ഇങ്ങനെ ആയത്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി പിച്ചുകള്‍ ഇങ്ങനെയൊക്കെത്തന്നെയാണ്. ശ്രീലങ്കയില്‍ പോയപ്പോള്‍ ടേണിങ് ട്രാക്കായിരുന്നു. അവിടെയും ഞങ്ങള്‍ നന്നായി ബൗള്‍ ചെയ്തു.

സ്പിന്നര്‍മാരെ പ്രശംസിക്കാന്‍ മടി

സ്പിന്നര്‍മാരെ പ്രശംസിക്കാന്‍ മടി

സ്പിന്നര്‍മാര്‍ക്ക് വിക്കറ്റുകള്‍ കിട്ടുമ്പോള്‍ മാത്രം പ്രശംസിക്കാന്‍ എന്താണിത്ര മടി. സ്പിന്നര്‍മാര്‍ക്ക് വിക്കറ്റുകള്‍ കിട്ടുന്നത് പിച്ചുകള്‍ കാരണമാണ് എന്നാണ് എല്ലാവരുടെയും ധാരണ. എന്നാല്‍ അതങ്ങനെയല്ല - വേദനയോടെ മിശ്ര പറഞ്ഞു

ബാറ്റിംഗ് ടെക്‌നിക് പ്രശ്‌നം

ബാറ്റിംഗ് ടെക്‌നിക് പ്രശ്‌നം

ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ മോശം ടെക്‌നിക്ക് കാരണമാണ് അവര്‍ പരാജയപ്പെട്ടത് എന്നാണ് മിശ്ര കരുതുന്നത്. പുറത്ത് പോയാല്‍ ബൗണ്‍സുള്ള പിച്ചുകള്‍ കിട്ടും. ഇവിടെ തിരിയുന്ന വിക്കറ്റുകളും. സാഹചര്യത്തിനനുസരിച്ച് പൊരുത്തപ്പെടുക എന്നതാണ് പ്രധാനം.

സ്പിന്നര്‍മാരുടെ വാഴ്ച

സ്പിന്നര്‍മാരുടെ വാഴ്ച

മൂന്ന് ടെസ്റ്റുകളിലായി വീണ 50 ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളില്‍ 47ഉം സ്പിന്നര്‍മാരുടെ പേരിലാണ്. അശ്വിന്‍ മൂന്ന് ടെസ്റ്റില്‍ 24 ഉം ജഡേജ മൂന്ന് ടെസ്റ്റില്‍ 16 ഉം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ട് ടെസ്റ്റ് മാത്രം കളിച്ച മിശ്ര 7 വിക്കറ്റെടുത്തു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

ഫോളോ ട്വിറ്റര്‍

Story first published: Wednesday, December 2, 2015, 11:54 [IST]
Other articles published on Dec 2, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X