കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രോസ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ലീഗ് സെപ്റ്റംബര്‍ 1 ന് അജ്മാനില്‍

Google Oneindia Malayalam News

ദുബായ് : യു എ ഇ യിലെ പ്രവാസി മലയാളികളായ ക്രിക്കറ്റ് താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബ്രോസ് ഇന്റര്‍ നാഷണല്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് ലീഗ് സെപ്റ്റംബര്‍ 1 ന് അജ്മാനില്‍ നടക്കും.

യു എ ഇ യിലെ മികച്ച പ്രവാസി മലയാളി ക്രിക്കറ്റ് താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ലീഗ് അടിസ്ഥാനത്തിലാണ് മത്സരം. കഴിഞ്ഞ വര്‍ഷം മികച്ച രീതിയില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗില്‍ യു എ ഇ യിലെ പല പ്രമുഖ താരങ്ങളും പങ്കെടുത്തിരുന്നു.

cri

അജ്മാനിലെ അമരിയ ഗ്രൗണ്ടിലാണ് ടൂര്‍ണമെന്റ്‌റ്. ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രകാശനം ദുബായിലെ നെല്ലറ ഹൗസില്‍ നടന്നു. അഡ്രസ് അപ്പാരല്‍ എം ഡി നെല്ലറ ഷംസുദ്ദീന്‍ മലബാര്‍ ഗോള്‍ഡ് കോര്‍പ്പറേറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എ കെ ഫൈസലിന് നല്‍കി കൊണ്ടാണ് ലോഗോ പ്രകാശനം ചെയ്തത്. ചടങ്ങില്‍ സുബൈര്‍ അബ്ദുല്ല, ഹുസ്സൈന്‍, റഫീക്, ഹബീബ്, സഫീര്‍, അമീര്‍, അസ്‌കര്‍, ഇഹ്‌സാന്‍, നൗഷാദ് എന്നിവര്‍ സംബന്ധിച്ചു.

English summary
Bros International Cricket League on September 1 at Ajman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X