കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാസ്ഥ്യ പദ്ധതിയില്‍ ഒരു ലക്ഷത്തിലധികം ലേബര്‍ ക്യാമ്പ് തൊഴിലാളികള്‍ പങ്കെടുത്തു

Google Oneindia Malayalam News

ദുബായ് : മാക്‌സ് റീച്ച് അഡ്വര്‍ടൈസിംഗ് നടപ്പാക്കി വരുന്ന 'സ്വാസ്ഥ്യ' ഹെല്‍ത്ത് ക്യാമ്പ് പദ്ധതിക്ക് ആവേശകരമായ പ്രതികരണം. ഏപ്രില്‍ 1ന് ആരംഭിച്ച് മെയ് 28 വരെ നില്‍ക്കുന്ന ഈ മൊബൈല്‍ ഹെല്‍ത്ത് ക്യാമ്പ് ശ്രേണിയില്‍ ഇതുവരെ യുഎഇ യുടെ വിവിധ ഭാഗങ്ങളിലുള്ള 25ഓളം ലേബര്‍ ക്യാമ്പുകളില്‍ നിന്നായി ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്തു. ആരോഗ്യ പരിശോധനകളും ശാരീരിക മാനസിക ആരോഗ്യം, വൃത്തി തുടങ്ങിയവയിലുള്ള ബോധവല്‍ക്കരണ പരിപാടികളും ഉള്‍പ്പെട്ടതാണ് സ്വാസ്ഥ്യ.

ക്ലിക്കോണ്‍, ലൈഫ് ആന്‍ റിച്ച്, നവരത്‌ന പ്ലസ്, ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്‌സം, ലുലു ഇന്റര്‍നാഷനല്‍ എക്‌സ്‌ചേഞ്ച് എന്നീ സ്ഥാപനങ്ങളാണ് പദ്ധതിയുടെ പ്രായോജകര്‍. മെഡിയോറാണ് ഹെല്‍ത്ത് ക്യാമ്പ് നടത്തുന്നത്. രാജ്യത്തെ സാധാരണക്കാരായ തൊഴിലാളികള്‍ക്ക് സേവനമെത്തിക്കുന്ന ഇത്തരമൊരു പദ്ധതി നടപ്പാക്കാനാവുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്‍െന്ന് മാക്‌സ് റീച്ച് അഡ്വര്‍ടൈസിംഗ് ഡയറക്ടര്‍ മൃണാളിനി കൈര പറഞ്ഞു. വേനല്‍ക്കാലത്തിന്റെ വരവിനു മുന്നോടിയായി ഇത്തരമൊരു ക്യാമ്പ് നടത്തുന്നതിന് ഏറെ പ്രാധാന്യമുണ്ട്.

labour-1

പ്രശസ്ത ട്രെയ്‌നറായ പൊഡ്ഡാര്‍ ഗ്രൂപ്പില്‍ നിന്നുള്ള കിന്നരിഷായാണ് ആരോഗ്യകരമായ ഭക്ഷണരീതികള്‍, ജലപാനം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകളെടുക്കുന്നത്. ക്യാമ്പ് വേദികളില്‍ മെഡിയോര്‍ ഹോസ്പിറ്റലില്‍ നിന്നുള്ള മൊബൈല്‍ മെഡിക്കല്‍ സംഘത്തിന്റെ വക പരിശോധനകളും നടക്കുന്നുണ്ട്. പൊതുആരോഗ്യം, ബി.പി, ഡയബറ്റീസ് തുടങ്ങിയ പരിശോധനകളാണ് തൊഴിലാളികള്‍ക്കായി ചെയ്തു നല്‍കുന്നത്. ഇതിനു പുറമെ ജോലിസ്ഥലത്തെ സുരക്ഷ, ആരോഗ്യകരമായ തൊഴില്‍ സാഹചര്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ബോധവല്‍കരണ പരിപാടികളും നടന്നു. പകര്‍ച്ചവ്യാധികള്‍, അപകടങ്ങള്‍ തുടങ്ങിയവ നേരിടാനുള്ള അറിവുകളും ക്യാമ്പുകളില്‍ നല്‍കുന്നുണ്ട്.

labour-2

ലേബര്‍ ക്യാമ്പുകളില്‍ ജീവിക്കുന്നവരുടെ സവിശേഷ സാഹചര്യങ്ങള്‍ കണക്കിലെടുത്തുള്ള മാനസിക ആരോഗ്യക്ലാസുകളും ക്യാമ്പുകളുടെ ഭാഗമാണ്. 40 മിനിറ്റോളം നീളുന്ന വിനോദപരിപാടിയും ക്യാമ്പിന്റെ ഭാഗമാണ്. വിനോദപരിപാടിയുടെ ഭാഗമായി തൊഴിലാളികള്‍ക്ക് സമ്മാനങ്ങളും നല്‍കി. ഇവയ്ക്കു പുറമെയാണ് ഇമാമി ഉള്‍പ്പെടെയുള്ള സ്‌പോണ്‍സര്‍മാര്‍ നല്‍കുന്ന സൗജന്യ സാമ്പിളുകള്‍.യുഎഇ, ഒമാന്‍, കെഎസ്എ, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ ഇടപാടുകാര്‍ക്കായി ബിലോ ദി ലൈന്‍ പരസ്യ സേവനങ്ങള്‍ നല്‍കിവരുന്ന ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമാണ് മാക്‌സ് റീച്ച് അഡ്വര്‍ടൈസിംഗ്.

English summary
More than 1 lakh labours attended swasthya health camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X