കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയിലെ വില്ലയില്‍ വന്‍ തീപ്പിടുത്തം; 4 സ്ത്രീകള്‍ ശ്വാസം മുട്ടി മരിച്ചു, മരണസംഖ്യ ഉയര്‍ന്നേക്കും

ഷാര്‍ജയിലെ ഒരു വില്ലയിലുണ്ടായ തീപ്പിടുത്തതില്‍ നാല് സ്ത്രീകള്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.

  • By Kishor
Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയില്‍ തീപ്പിടുത്തമുണ്ടായി നാല് സ്ത്രീകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അല്‍ ഖദ്‌സിയ പ്രദേശത്തെ ഒരു വില്ലയിലാണ് തീപ്പിടുത്തം ഉണ്ടായത്. ശനിയാഴ്ചയായിരുന്നു സംഭവം. ഷാര്‍ജയിലെ വനിതാ ബിസിനസ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ അമീറ ബിന്‍ കറം ആണ് മരിച്ചവരില്‍ ഒരാള്‍. ഇവരുടെ മാതാവും സഹോദരിയും മറ്റൊരു സ്്ത്രീയുമാണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് വില്ലയില്‍ തീപ്പിടുത്തം ഉണ്ടായത് എന്നാണ് അറിയുന്നത്. വീടിന്റെ മജ്‌ലിസ് ഭാഗത്താണ് ആദ്യം തീ പടര്‍ന്നത്. സംഭവം നടക്കുമ്പോള്‍ കുടുംബാഗങ്ങള്‍ ഉറക്കത്തിലായിരുന്നു എന്ന് കരുതുന്നു. അഗ്നിശമന സേനാംഗങ്ങള്‍ എത്തി മണിക്കൂറുകളോളം പ്രയത്‌നിച്ച ശേഷമാണ് തീ അണക്കാന്‍ സാധിച്ചത്. കെട്ടിടത്തില്‍ നിന്നും കറുത്ത പുക ഉയരുന്നതായി അയല്‍വാസികളും പറഞ്ഞു.

ഞെട്ടിക്കുന്ന അപകടം

ഞെട്ടിക്കുന്ന അപകടം

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് വില്ലയില്‍ തീ പിടിച്ചത്. പുക സ്ത്രീകള്‍ കിടക്കുന്ന മുറിയിലേക്ക് പടരുകയായിരുന്നു. കനത്ത പുക ശ്വസിച്ചുണ്ടായ ശ്വാസ തടസ്സമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മരണപ്പെട്ടത് നാല് പേര്‍

മരണപ്പെട്ടത് നാല് പേര്‍

ഷാര്‍ജയിലെ വനിതാ ബിസിനസ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ അമീറ ബിന്‍ കറം, 57 കാരിയായ മാതാവ്, 38 വയസ്സായ സഹോദരി എന്നിവരും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല.

ഒരാള്‍ ആശുപത്രിയില്‍

ഒരാള്‍ ആശുപത്രിയില്‍

അമീറ ബിന്‍ കറമിന്റെ സഹോദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 32 വയസ്സാണ് ഇയാള്‍. അഗ്നിശമന സേനാംഗങ്ങളാണ് ഇയാളെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചത്.

ശ്രദ്ധിച്ചത് അയല്‍വാസികള്‍

ശ്രദ്ധിച്ചത് അയല്‍വാസികള്‍

വീട്ടില്‍ നിന്നും കറുത്ത പുകച്ചുരുളുകള്‍ ഉയരുന്നത് കണ്ടാണ് അയല്‍വാസികള്‍ ശ്രദ്ധിച്ചത്. ഉടന്‍തന്നെ ഒരാള്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മണിക്കൂറുകള്‍ ശ്രമിച്ച് തീയണച്ചു.

മരണസംഖ്യ ഉയര്‍ന്നേക്കും

മരണസംഖ്യ ഉയര്‍ന്നേക്കും

ഫയര്‍ഫോഴ്‌സെത്തി തീയണച്ച ശേഷം നടത്തിയ തിരച്ചിലിലാണ് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പിന്നീട് രണ്ട് പേര്‍ കൂടി മരിച്ചതായി കണ്ടെത്തുകയായിരുന്നു. അപകടത്തില്‍ കൂടുതല്‍ മരണം സംഭവിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല.

അനുശോചനവുമായി പ്രമുഖര്‍

അനുശോചനവുമായി പ്രമുഖര്‍

ഷാര്‍ജയിലെ പൊതുരംഗത്ത് സജീവമായിരുന്നു മരണപ്പെട്ട അമീറ ബിന്‍ കറം. ഷാര്‍ജ ഭരണാധികാരിയുടെ പത്‌നി ശൈഖ ജവാഹീര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമി അടക്കമുള്ളവര്‍ അമീറയുടെ മരണത്തില്‍ അനുശോചനുമായി രംഗത്തെത്തി.

English summary
Report says at least 4 women burnt to death in a fire accident in Sharjah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X