കാര്‍ഷിക മേഖലയ്ക്ക് ഉണര്‍ത്തുപാട്ടുമായി സിപിഐ സംസ്ഥാനസമ്മേളനം
മലപ്പുറം: കാര്‍ഷിക മേഖലയ്ക്ക് ഉണര്‍ത്തുപാട്ടുമായി സി പി ഐ സംസ്ഥാനസമ്മേളനം
മാതൃകയാകുന്നു. തരിശുനിലങ്ങളില്‍ കൃഷിയിറക്കി സമ്മേളനത്തിനാവശ്യമായ കാര്‍ഷിക
ഉല്‍പനങ്ങള്‍ കിസാന്‍സഭയുടെയും പാര്‍ടി പ്രവര്‍ത്തകരുടെയും അശ്രാദ്ധ പരിശ്രമത്തില്‍
സ്വന്തമായി ഉല്പാദിപ്പിക്കാനായി എന്നത് മഹത്തായ നേട്ടമാണ്. അഖിലേന്ത്യാ
കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 1 മുതല്‍ 4 വരെ മലപ്പുറത്തു നടക്കുന്ന
സമ്മേളനത്തിലേക്കാവശ്യമായ ഉല്‍പന്നങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി ഇന്ന്
ജില്ലയില്‍ ഉല്‍പന്ന സംഭരണ ജില്ലാ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചിരിക്കുന്നു.
സ്വയംപര്യാപ്തയുടെ സന്ദേശമുയര്‍ത്തി കാര്‍ഷിക പ്രദര്‍ശനം
മാറുന്ന നാടിന് കാര്‍ഷിക സംസ്‌കൃതിയുടെ അടയാളപ്പെടുത്തലുമായി സി
പി ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കാര്‍ഷിക പ്രദര്‍ശനവും വിപണനവും ശ്രദ്ധേയമാകുന്നു. മലപ്പുറം മുനിസിപ്പല്‍ ഓഫീസിനു സമീപം സഖാവ്
കെ കോയക്കുഞ്ഞി നഹ നഗറില്‍ ഇന്നലെ ആരംഭിച്ച പ്രദര്‍ശനം കാണുന്നതിന്
നിരവധിയാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. കൃഷിമന്ത്രി വി എസ്
സുനില്‍കുമാറാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

പുതിയ കാലഘട്ടത്തില്‍ കാര്‍ഷിക
ഉല്‍പനങ്ങളുടെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള തീവ്ര
പരിശ്രമവും ഇടപെടലുകളുമാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത്. ആ
മാറ്റത്തിന്റെ ചുവട് പിടിച്ചു കൊണ്ടാണ് സി പി ഐ സംസ്ഥാന സമ്മേളനത്തില്‍
കാര്‍ഷിക ഉല്‍പന്നങ്ങള്‍ കൃഷി ചെയ്തും കാര്‍ഷിക പ്രദര്‍ശനവും വിപണനവും
സംഘടിപ്പിച്ച് മാതൃകയാകുന്നതെന്നും മന്ത്രി വ്യക്തമാക്കി. പ്രദര്‍ശനം
ചുറ്റി ക്കണ്ടതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസിനു ഇരുവശങ്ങളിലുമായാണ്
പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പ്രദര്‍ശനവും വിപണനവും നടക്കുന്നത്.
മുണ്ടേരി വിത്തു കൃഷിത്തോട്ടം, പെരിന്തല്‍മണ്ണ അഗ്രോ സര്‍വീസ് സെന്റര്‍
ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം ,ആത്മ മലപ്പുറം ആര്‍ എ ആര്‍ എസ് അമ്പലവയല്‍
വില്‍പന കേന്ദ്രം ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളാണ് ഗുണമേന്‍മയുള്ള
വിത്തിനങ്ങളും വിവിധ തൈകളും വില്‍പനക്കെത്തിച്ചിട്ടുള്ളത്. ഈ സ്ഥാപനങ്ങളുടെ
സ്വാദിഷ്ടവും വ്യത്യസ്ഥവുമായ ഉല്‍പന്നങ്ങളും ഇവിടെ ലഭ്യമാണ്. ചക്കയുടെ
അലുവ മുതല്‍ വിവിധയിനം ഭക്ഷണ പദാര്‍ത്ഥങ്ങളും ഇവിടെയുണ്ട്. മണ്ണിനു പകരം
കൃഷിക്കാവശ്യമായ ചകിരിച്ചോര്‍ മുതല്‍ ജൈവവളങ്ങളും ജൈവ കീടനാശിനിയും
പ്രദര്‍ശനത്തിലുണ്ട്.
പല തരത്തിലുള്ള സ്‌ക്വാഷുകളും കൊണ്ടാട്ടവും
സിറപ്പുകളും പൊടികളും വില്‍പനക്കായി നിരത്തിയിട്ടുണ്ട്. സമുഹത്തിന്റെ നാനാ
മേഖലയിലുള്ളവര്‍ ഇന്നലെ വൈകിട്ട് പ്രദര്‍ശനം കാണാനെത്തിയിരുന്നു വരും
ദിവസങ്ങളിലും വന്‍തിരക്ക് അനുഭവപ്പെടുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
സ്വന്തം ഉപയോഗത്തിനുള്ള പച്ചക്കറികളെങ്കിലും കൃഷി ചെയ്യണമെന്ന
ബോധത്തിലേക്ക്‌സമൂഹം മാറുന്ന ഒരു കാലഘട്ടമെന്ന നിലയില്‍ കാര്‍ഷിക
പ്രദര്‍ശനങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് പ്രദര്‍ശന നഗരിയിലെത്തിയവര്‍
സാക്ഷ്യപ്പെടുത്തുന്നു.
കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തുന്നതിന് കൃഷിക്കാരും കൃഷിവകുപ്പും
മാത്രം വിചാരിച്ചാല്‍ പോര: കൃഷി മന്ത്രി
മലപ്പുറം: കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തുന്നതിന് കൃഷിക്കാരും കൃഷിവകുപ്പുംമാത്രം വിചാരിച്ചാല്‍ പോരെന്നും രാഷ്ട്രീയ-മത സംഘടനകളടക്കമുള്ളവരെസഹകിരപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍പറഞ്ഞു. മലപ്പുറത്ത് സി പി ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള കാര്‍ഷികപ്രദര്‍ശനം സ്വാഗതസംഘം ഓഫീസിനു സമീപമുള്ള കോയകുഞ്ഞിനഹ നഗറില്‍ ഉദ്ഘാടനംചെയ്യുകായായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളുമായും പള്ളികളുമായും ബന്ധപ്പെട്ട്കാര്‍ഷിക ദൗത്യങ്ങള്‍ ഇതിനകം തന്നെ തുടങ്ങി കഴിഞ്ഞു. തൃശ്ശൂര്‍ രൂപതയും ചങ്ങനാശ്ശേരി
ബിഷപ്പും ഇതിന്നായി മുന്നോട്ടു വന്നു കഴിഞ്ഞു. പത്രമാധ്യമങ്ങളും അവരുടെ
പരിപാടികളില്‍ കൃഷി ഒരു വിഷയമാക്കുന്നു. കാര്‍ഷിക പ്രദര്‍ശനം എല്ലാതരം ആഘോഷ
പരിപാടികളുടേയും മുഖ്യ ഇനമാകണം. എല്ലാ പ്രോത്സാഹനവും നല്‍കാന്‍ കൃഷി
വകുപ്പ് ഒരുക്കമാണ്. സി പി ഐ യുടേയും സി പി ഐ എമ്മിന്റെയും സമ്മേളനങ്ങളില്‍
കൃഷി വകുപ്പ് സ്റ്റാളൊരിക്കിയിട്ടുണ്ട്. പൊതുജനങ്ങളുമായി ഇടപെടാന്‍ കിട്ടുന്ന
ഒരവസരവും പാഴക്കാതെ നോക്കാന്‍ കൃഷി വകുപ്പ് പ്രതിജ്ഞാന ബദ്ധമാണ്- സുനില്‍കുമാര്‍
പറഞ്ഞു. ആദര്‍ശ സുരഭിലമായ രാഷ്ട്രീയത്തെ മുന്‍ നിര്‍ത്തിയാണ് എല്‍ ഡി എഫ് കഴിഞ്ഞ
തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
ജനങ്ങള്‍ എല്‍ ഡി എഫിന്റെ അഴിമതി വിരുദ്ധവും
മതനിരപേക്ഷവുമായ രാഷ്ട്രീയത്തെയാണ് പിന്‍തുണച്ചത്. ആ മുന്നേറ്റത്തിന്
കൂടുതല്‍ കുരുത്തു പകരുന്ന പദ്ധിതികളായിരിക്കും സി പി ഐ മലപ്പുറം സമ്മേളനം
ആവിഷ്‌കരിക്കുക-മന്ത്രി പറഞ്ഞു. കിസാന്‍ സഭ സംസ്ഥാന ട്രഷറര്‍ പി തുളസിദാസ് മേനോന്‍
അധ്യക്ഷത വഹിച്ചു. പി പി സുനീര്‍, മുക്കം ചന്ദ്രന്‍, അഡ്വ മുസ്തഫ കൂത്രാടന്‍, എം എ
അജയകുമാര്‍ സംസാരിച്ചു. മികച്ച കര്‍ഷകരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.












Click it and Unblock the Notifications