മധുരമൂറുന്ന ആപ്പിളുകളെ കാത്ത് മറയൂരും കാന്തല്ലൂരും; അഞ്ചുനാട്ടിൽ ആപ്പിളുകാലം... ഓണത്തോടെ തോട്ടങ്ങളിൽ ആപ്പിളുകൾ പാകമാകും!
മധുരം വിളയുന്ന മലയോരങ്ങളുടെ നാടായ മറയൂരിലും കാന്തല്ലൂരിലും ആപ്പിളുകളുടെ വസന്തകാലം വരവായി. തണുപ്പും കുളിരും തേടി മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഓണക്കാലമാകുന്നതോടെ ഇവിടുത്തെ ആപ്പിളുകളുടെ മധുരം നുണയാം. ഫെബ്രുവരി മാസം മുതൽ പൂവിടുന്ന ആപ്പിൾ മരങ്ങളിൽ നിന്നും ഇക്കൊല്ലം മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ആപ്പിൾ തോട്ടം ഉടമകൾ.
പൂവിട്ട് വിരിഞ്ഞു തുടങ്ങിയ ആപ്പിളുകൾ ഭാഗികമായി പാകമായി വരുന്ന സമയമാണിത്. ഓഗ്സ്റ്റ് പകുതിയോടെ ഇവ വിളവെടുക്കാം. കാന്തല്ലൂരിലെ പെരുമല, ഗുഹനാഥപുരം, കുളച്ചിവയൽ എന്നീ ഗ്രാമങ്ങളിലാണ് ആപ്പിൾ കൃഷി കൂടുതലായുള്ളത്. ജാലഗോൾഡ്, റെഡ്ബിലീഷ്, റെഡ്ചീഫ്, മഹാരാജ, യെലോ ആപ്പിൾ തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായി കൃഷി ചെയ്യുന്നത്.

ഓരോ ആപ്പിൾ മരങ്ങളിൽ നിന്നും 30- 50 കിലോ വരെ വിളവ് ലഭിക്കും. മറയൂറിലെയും കാന്തല്ലൂരിലെയും കാലവസ്ഥ ആപ്പിൾ കൃഷിക്ക് യോജിക്കുന്നതാണെന്ന് മനസിലാക്കിയ ചില കർഷകർ 15 വർഷങ്ങൾക്ക് മുമ്പാണ് മേഖലയിൽ ആപ്പിൾ കൃഷി പരീക്ഷിച്ചു തുടങ്ങിയത്.












Click it and Unblock the Notifications