Get Updates
Get notified of breaking news, exclusive insights, and must-see stories!
Onam

ഓണം 2025

Back

ഓണം കാലക്രമം

Atham - Day 1

August 26, 2025

അത്തം ഓണാഘോഷത്തിന് തുടക്കം

Chithira - Day 2

August 27, 2025

ചിത്തിര ഓണത്തിനായുള്ള വീടൊരുക്കൽ തുടങ്ങുന്നു

Chothi - Day 3

August 28, 2025

ചോതി പൂക്കളങ്ങൾക്ക് വർണപ്പകിട്ട് തുടങ്ങും

Vishakam - Day 4

August 29, 2025

വിശാഖം ഓണസദ്യക്കുള്ള കൂട്ടുകൾ വാങ്ങാൻ തുടങ്ങും

Anizham - Day 5

August 30, 2025

അനിഴം വള്ളംകളികൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങും

Thriketa - Day 6

August 31, 2025

തൃക്കേട്ട ദൂരത്തുള്ള ബന്ധുമിത്രാദികൾ വന്നു തുടങ്ങും

Moolam - Day 7

September 1, 2025

മൂലം വീടുകളിലും നാട്ടിലുമെല്ലാം ഓണത്തിരക്കേറും

Pooradam - Day 8

September 2, 2025

പൂരാടം പൂക്കളങ്ങളിൽ ഓണത്തപ്പൻമാർ സ്ഥാനം പിടിച്ച് തുടങ്ങും

Uthradom - Day 9

September 3, 2025

ഉത്രാടം ഓണസദ്യക്ക് വേണ്ടിയുള്ള സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസം, പലയിടത്തും ഒന്നാം ഓണം

Thiruvonam - Day 10

September 4, 2025

തിരുവോണം ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ആഘോഷദിനം. മഹാബലി നാട് കാണാനെത്തുന്ന ദിവസമെന്ന് ഐതി​ഹ്യം. എല്ലാവരും ഓണക്കോടിയുടുത്ത് ഓണസദ്യയുണ്ട് കളിചിരികളുമായി ഒത്തുചേർന്ന് ആഘോഷിക്കുന്ന ദിവസം

ഓണം ചോദ്യോത്തരങ്ങള്‍: കേരളത്തിന്റെ വിളവെടുപ്പുത്സവത്തെക്കുറിച്ച്‌ നിങ്ങള്‍ അറിയേണ്ടതെല്ലാം

കേരളത്തിൽ മൺസൂൺ കാലം അവസാനിക്കുകയും വിളവെടുപ്പ് കാലം ആരംഭിക്കുകയും ചെയ്യുന്ന മാസമാണ് ചിങ്ങം (ഓഗസ്റ്റ്-സെപ്റ്റംബർ). ചിങ്ങ മാസത്തില്‍ അത്തം മുതല്‍ പത്ത് ദിവസമാണ് മലയാളിയുടെ ഓണാഘോഷം. ഓണം കേരളീയർക്ക് വിളവെടുപ്പ് ഉത്സവം കൂടിയാണ്. പഞ്ഞ മാസമായ കര്‍ക്കിടകം കഴിഞ്ഞ് സമൃദ്ധിയുടെ പൊലിമ മുന്നോട്ട് വയ്ക്കുന്ന കാര്‍ഷികോത്സവം. കേരളം ഭരിച്ചിരുന്ന മഹാബലിയെന്ന ചക്രവര്‍ത്തി പ്രജകളെ കാണാന്‍ വര്‍ഷത്തിലൊരിക്കല്‍ പാതാള ലോകത്ത് നിന്ന് കേരളത്തിലേക്ക് തിരുവോണ ദിവസം എത്തുന്നുവെന്നതാണ് ഓണത്തെ സംബന്ധിച്ച് കേരളത്തില്‍ ഉള്ള ഏറ്റവും പ്രബലമായ ഐതിഹ്യം. ശ്രവണ നക്ഷത്രത്തിലെ തിരുവോണം നക്ഷത്രത്തിന്റെ ജ്യോതിഷപരമായ സമയവുമായി ഓണം ബന്ധപ്പെട്ട് കിടക്കുന്നു.

ഓണസദ്യയിലെ 26 വിഭവങ്ങൾ കേരളത്തിന്റെ കാർഷിക ഉൽ‌പന്നങ്ങളുടെയും പാചക പാരമ്പര്യങ്ങളുടെയും വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നു. ഓരോ വിഭവത്തിനും പോഷകപരവും സാംസ്കാരികവുമായ പ്രാധാന്യമുണ്ട്. ചോറ് സമൃദ്ധിയെ പ്രതിനിധീകരിക്കുന്നു, സാമ്പാർ പ്രോട്ടീൻ നൽകുന്നു, രസം ദഹനത്തെ സഹായിക്കുന്നു. പായസം ജീവിതത്തിലെ മാധുര്യത്തെ പ്രതീകപ്പെടുത്തുന്നു. 26 എന്ന സംഖ്യ ചരിത്രപരമായ കേരളത്തിലെ 26 ദേശങ്ങളേയും സൂചിപ്പിക്കുന്നു. അതായത് ഇതിലൂടെ ഓരോ സമൂഹത്തിന്റെയും പാചക പാരമ്പ്യരത്തെ ആദരിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

പൂക്കളം, ഓണാഘോഷത്തിന്റെ അവിഭാജ്യ ഘടകമാണ്. ഓരോ പൂക്കളവും സമൃദ്ധി, സന്തോഷം, ഭക്തി എന്നിവയെ പ്രതിനിധീകരിക്കുന്നു. പൂക്കളത്തിന്റെ ജ്യാമിതീയ രൂപങ്ങളും പൂക്കളുടെ വിന്യാസവും യഥാർത്ഥത്തില്‍ കേരളത്തിന്റെ പാരമ്പര്യം, ആത്മീയത, പ്രകൃതിയുമായുള്ള ബന്ധം എന്നിവയെ പ്രതിഫലിപ്പിക്കുന്നു. പുരാതന വാസ്തു ശാസ്ത്ര തത്വങ്ങളെയും പവിത്രമായ ജ്യാമിതിയെയും അടിസ്ഥാനമാക്കിയാണ് യഥാർത്ഥത്തില്‍ പൂക്കളം ഡിസൈന്‍ ചെയ്യേണ്ടത്. പൂക്കളങ്ങളിൽ ഏറ്റവും സാധാരണമായ വൃത്താകൃതി, നിത്യത, ഐക്യം, ജീവിതത്തിന്റെ ചാക്രിക സ്വഭാവം എന്നിവയെ പ്രതിനിധീകരിക്കുന്നു. മഹാബലി ചക്രവർത്തിയുടെ വാർഷിക സന്ദർശനത്തിന്റെ സമ്പൂർണതയും ഇത് സൂചിപ്പിക്കുന്നു. തുമ്പ, കാക്കപ്പൂ, മുക്കുറ്റി, ചെത്തി, മുല്ല, ചെമ്പരത്തി, തുടങ്ങിയ പ്രാദേശിക പുഷ്പങ്ങളാണ് പൂക്കളത്തില്‍ പ്രധാനം.

ഓണം 2025: കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക സാമ്പത്തിക ഉത്സവത്തെ അടുത്തറിയാം

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ കേരളം ഉത്സവാഘോഷത്തിലാണ്. പത്ത് ദിവസത്തെ ഓണാഘോഷം. ഇക്കൊല്ലം ഓ​ഗസ്റ്റ് 26 മുതൽ സെപ്തംബർ 4 വരെയാണ് ഓണാഘോഷം. പ്രജകളുടെ ക്ഷേമം മാത്രം ലക്ഷ്യമാക്കി അസ്സലായി ഒരു ഭേദവും കൂടാതെ നാട് ഭരിച്ച മഹാബലി എന്ന അസുരരാജാവ് തന്റെ പ്രജകളെ കാണാൻ വരുന്നു, അദ്ദേഹത്തെ സ്വീകരിക്കാൻ നാട് ഒരുങ്ങുന്നു, ആഘോഷിക്കുന്നു. ഇതാണ് ഓണാഘോഷത്തിന് പിന്നിലെ ഐതിഹ്യം. ജാതി മത ഭേദമന്യെ കേരളത്തിലെ എല്ലാ വിഭാ​ഗം ജനങ്ങളും ഒരുമിച്ചാഘോഷിക്കുന്ന ഉത്സവം. പാരമ്പര്യത്തിന്റെ ശീലങ്ങളും പുതുമകളുടെയും മാറ്റങ്ങളുടെയും സമകാലിക പ്രസക്തിയും ചേർത്തുവെച്ചുള്ള ആഘോഷം.

എട്ടാം നൂറ്റാണ്ടിൽ തന്നെ ഓണാഘോഷത്തിന്റെ വേരുകൾ കാണാമത്രെ. അതല്ല, കേരളത്തിന്റെ ക്രിസ്ത്രീയ കാലഘട്ടത്തിന് മുമ്പേ തുടങ്ങിയെന്നും വാദമുണ്ട്. പഴയകാല സംഘകൃതികളിൽ പറയുന്ന വിളവെടുപ്പ് ആഘോഷങ്ങൾക്ക് ഓണവുമായി സാമ്യമുണ്ട്. മഹാബലിയുടെ കഥ ഐതിഹ്യമാണെങ്കിലും അത് ഓർമപ്പെടുത്തുന്നത് കേരളം പ്രധാന സാമുദ്രിക വ്യാപാരകേന്ദ്രമായിരുന്ന കാലത്തെയാണ്.

സമത്വം അഥവാ തുല്യത, പിന്നെ സമൃദ്ധി അതാണ് ഓണത്തിന്റെ അടിസ്ഥാന സങ്കൽപങ്ങൾ. ഐതിഹ്യപ്രകാരം, മഹാബലിയുടെ കാലത്ത് ദാരിദ്ര്യമോ വിവേചനമോ കള്ളവും കൊലയുമോ ഒന്നും ഉണ്ടായിരുന്നില്ല. സാമൂഹികനീതിയുടെ ഉറപ്പാക്കലാണ് മികച്ച ഭരണാധികാരിയുടെ ധർമമെന്നാണ് ഓണം മുന്നോട്ട് വെക്കുന്ന ആശയം. എല്ലാവരും ഒന്നിച്ചിരുന്ന് ഉണ്ണണം ഓണസദ്യയെന്ന ആശയവും സമത്വത്തിലൂന്നിയുള്ളതാണ്.

ആഘോഷങ്ങളുടെ നിറപ്പകിട്ടുകൾക്കപ്പുറം ഓണത്തിന് വളരെ വലിയ സാമ്പത്തിക പ്രാധാന്യവുമുണ്ട്. വിനോദസഞ്ചാരമേഖലയിലെ ആകെ വരുമാനത്തിന്റെ 40% ഓണക്കാലം സമ്മാനിക്കുന്നതാണ്. 1.2 ദശലക്ഷത്തിലധികം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളാണ് ഓണക്കാലത്ത് കേരളത്തിലേക്ക് എത്തുന്നത്. കൈത്തറിമേഖലയിലെ വിൽപനയിൽ ഏതാണ് 300% വർധനവാണ് ഓണക്കാലത്ത് രേഖപ്പെടുത്തുന്നത്. പരമ്പരാ​ഗത വിളകൾക്കുള്ള ആവശ്യവും കുത്തനെ കൂടുന്നത് കൊണ്ട് കാർഷികമേഖയും ഉഷാർ.

കേരളത്തിലെ വീട്ടുമുറ്റങ്ങളിൽ ഓണക്കാലത്ത് വിരിയുന്ന പൂക്കളങ്ങൾ ലോകത്തെ തന്നെ മനോഹരക്കാഴ്ചകളിലൊന്നാണ്. 30ലധികം ഇനങ്ങളിലുള്ള പൂക്കളാണ് കേരളത്തിലെ വീട്ടുമുറ്റങ്ങളിലും ആഘോഷവേദികളിലും പല ഡിസൈനുകളിൽ നിറപ്പകിട്ടാകുന്നത്. ഓണപ്പൂക്കളങ്ങളാണ് കേരളത്തിന്റേതായ പല ഇനം പൂക്കളെയും വംശനാശത്തിൽ നിന്ന് സംരക്ഷിച്ച് പോന്നതെന്ന് കേരള കാർഷിക സർവകലാശാലയിലെ സസ്യ ശാസ്ത്രജ്ഞരുടെ ​ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വാഴയിലയിൽ വിളമ്പുന്ന ഓണസദ്യ ലോകത്തിലെ തന്നെ ഏറ്റവും പോഷകസമൃദ്ധമായ വിരുന്നാണ്. പ്രൊട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങി വേണ്ടതെല്ലാം കൃത്യമായ അളവിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ് ഓണസദ്യ. സ്വാദ്, ദഹനം, പോഷണം തുടങ്ങിയവയെല്ലാം കൃത്യമായി നടക്കുമെന്ന് ഉറപ്പാക്കുന്നതാണ് വിഭവങ്ങളും വിളമ്പുന്ന രീതിയും.

കാലം മാറിയതനുസരിച്ച് ഓണാഘോഷങ്ങളും മാറിയിട്ടുണ്ട്. ജൈവ പൂക്കൾ ഉപയോ​ഗിച്ചുള്ള പരിസ്ഥിതി സൗഹൃദപൂക്കളങ്ങൾ, പരമ്പരാ​ഗത പാചകക്കുറിപ്പുകളിൽ ആരോ​ഗ്യസംരക്ഷണത്തിൽ ഊന്നിയുള്ള പരിഷ്കരണം, പലയിടത്തുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും പ്രവാസികളെയും എല്ലാം ഡിജിറ്റലായി ഒരുമിപ്പിച്ചുള്ള വെർച്വൽ കൂട്ടായ്മകൾ അങ്ങനെ . പുത്തൻ കാലത്തിന്റെ വെല്ലുവിളികൾ നേരിട്ടും അതേസമയം പരമ്പരാ​ഗത രീതികളിൽ അടിമുടി മാറ്റം വരുത്താതെയുമാണ് ആധുനിക ഓണാഘോഷങ്ങൾ.

കേരളത്തിന്റെ അതിരുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല ഓണാഘോഷവും അതിന്റെ പെരുമയും. അദൃശ്യ സാംസ്കാരിക പൈതൃക സമ്പ്രദായങ്ങളുടെ പട്ടികയിൽ ഒന്നായി യുനെസ്കോ ഓണത്തെ അം​ഗീകരിച്ചിട്ടുണ്ട്. പ്രാദേശിക കാർഷികവൃത്തി, പരിസ്ഥിതി, സാമൂഹിക പങ്കാളിത്തം തുടങ്ങിയവക്ക് ഊന്നൽ നൽകുന്ന ഓണത്തെ സുസ്ഥിര ഉത്സവാചാരങ്ങളുടെ മാതൃകയായി പല അക്കാദമിക് സ്ഥാപനങ്ങളും പഠിക്കുന്നു.

കേരളം വീണ്ടും ഒരു ഓണത്തിന് തയ്യാറെടുക്കുപ്പോൾ അടിസ്ഥാന മൂല്യങ്ങൾ നിലനിർത്തുന്ന വേളയിൽ തന്നെ പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതായും കാണാം. കർഷകർ വിളവെടുപ്പ് സമയത്തിൽ മാറ്റങ്ങൾ വരുത്തുന്നു, വരൾച്ചയെ പ്രതിരോധിക്കുന്ന പൂക്കൾ കൂടുതലായി പൂക്കളങ്ങളിൽ നിറയുന്നു. അങ്ങനെ, കാലാവസ്ഥാ വ്യതിയാനം ഒരു വലിയ യാഥാർത്ഥ്യമായി നിൽക്കെ മാറ്റങ്ങൾ അനിവാര്യമാണ്. മാറുന്ന കാലത്തിന് അനുസരിച്ചും ഓണാഘോഷം പ്രസക്തമായി തുടരുന്നത് അങ്ങനെയാണ്.

ഓണം എന്ന് പറയുന്നത് പല ഘടകങ്ങളുടെ കൂട്ടായ്മയാണ്, സമ്മേളനമാണ്. ആത്മീയപ്രാധാന്യം, സാംസ്കാരികസമ്പന്നത, സാമൂഹിക പ്രസക്തി എന്നിവയെല്ലാം ഓണമെന്ന ആഘോഷത്തിൽ സംയോജിക്കുന്നു. സാമൂഹികനിർമിതിയിലും പരിസ്ഥിതിയുടെയും സാംസ്കാരികത്തനിമയുടെയും സംരക്ഷണത്തിലും ഓണം നൽകുന്ന പാഠങ്ങൾ, ഓർമപ്പെടുത്തലുകൾ വളരെ പ്രധാനപ്പെട്ടതാണ്. ആ പാഠങ്ങൾ കേരളത്തിന്റെ അതിർത്തിക്കപ്പുറവും പ്രസക്തവുമാണ്. ചെറു തുരുത്തുകളായി ലോകം മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് ഓണം ഇപ്പോഴും ഐക്യത്തിന്റെയും സമൃദ്ധിയുടെയും മടങ്ങിവരവുകളുടെയും സന്ദേശം നൽകുന്നത്. സാമൂഹികനിലനിൽപിന് തന്നെ പ്രധാനമാണ് ആ സന്ദേശം. മാതൃകയാണ് ഓണാഘോഷം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+