Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയിലെ കാര്‍ഷിക മേഖല താളം തെറ്റുന്നു... കൂടുതല്‍ നഷ്ടം കുരുമുളക് മേഖലയില്‍

ഇടുക്കി: കര്‍ഷകര്‍ പ്രതീക്ഷയര്‍പ്പിച്ച കുരുമുളക് കൃഷി കാര്‍ഷിക മേഖലക്ക് നിരാശ നല്‍കുന്നു. കുരുമുളക് ചെടികള്‍ക്ക് ബാധിച്ചിട്ടുള്ള രോഗം തോട്ടങ്ങളില്‍ നിന്നും തോട്ടങ്ങളിലേക്ക് പകരുന്നതാണ് കര്‍ഷകനെ പ്രതികൂലമായി ബാധിക്കുന്നത്. പ്രളയാനന്തരമുണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും വരുംവര്‍ഷങ്ങളില്‍ കറുത്തപൊന്നിന്റെ കൈപിടിച്ച് കരകയറാമെന്നായിരുന്നു മലയോരമേഖലയിലെ കര്‍ഷകരുടെ പ്രതീക്ഷ.

വയനാട് പ്രസ്സ്‌ക്ലബ്ബില്‍ മാവോയിസ്റ്റ് ബുള്ളറ്റിന്‍: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം; കാഞ്ഞിരത്തില്‍ ഭൂമി പ്രശ്‌നത്തില്‍ സമരത്തിന് ശക്തിപകരാന്‍ ആഹ്വാനം

എന്നാല്‍ കനത്തമഴക്ക് ശേഷം കുരുമുളക് ചെടികളില്‍ രൂപപ്പെട്ടിട്ടുള്ള അജ്ഞാത രോഗം കുരുമുളക് കര്‍ഷകന് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.മഴക്കൂടുതല്‍ മൂലം വേര് ചീഞ്ഞ് പോയതാകാം കുരുമുളക് ചെടികള്‍ വാടിവീഴാനുള്ള കാരണമെന്നായിരുന്നു കര്‍ഷകര്‍ ആദ്യം കരുതിയിരുന്നത്.എന്നാല്‍ പ്രളയമൊഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍ ചെടികളില്‍ നിന്നും ചെടികളിലേക്ക് അജ്ഞാത രോഗം നിയന്ത്രണമില്ലാതെ പടരുകയാണ്.

Agriculture

കുരുമുളക് ചെടികള്‍ ഒന്നാകെ വാടി വീഴുന്നതുമൂലം കര്‍ഷകരുടെ സ്വപ്നങ്ങളും കരിഞ്ഞു തുടങ്ങി.രോഗം തടയാന്‍ കൃഷിവകുപ്പിനെ സമീപിച്ചിട്ടും രോഗത്തെ സംബന്ധിച്ച് വ്യക്തമായ ധാരണയോ പ്രതിരോധമാര്‍ഗ്ഗമോ നിര്‍ദ്ദേശിക്കാന്‍ കൃഷിവകുപ്പുദ്യോഗസ്ഥര്‍ക്കാകുന്നില്ലെന്ന പരാതിയും കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നുണ്ട്. രോഗബാധയുടെ ആദ്യനാളുകളില്‍ കുരുമുളക് ചെടികളുടെ കരിച്ചില്‍ കര്‍ഷകര്‍ കാര്യമായെടുത്തില്ലെങ്കിലും രോഗം നിയന്ത്രണാതീതമായി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതാണ് കര്‍ഷകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്.

മുമ്പെങ്ങും ഇല്ലാത്ത വിധം കുരുമുളക് കര്‍ഷകര്‍ വിലയിടിവിനെ അഭീമുഖീകരിച്ചിരുന്നെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിലയില്‍ വര്‍ധനവുണ്ടായത് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.എന്നാല്‍ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് കര്‍ഷകരുടെ കുരുമുളക് തോട്ടങ്ങളില്‍ രോഗബാധ നിര്‍ബാധം പടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+