ജ്യോത്സനയുടെ മൃതദേഹം കണ്ടെടുത്തു

നാട്ടുകാരും പൊലീസുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കാനായത്. ഇരുവഴിഞ്ഞിപ്പുഴയ്ക്ക് സമീപം ചെറുശേരി മാവിന്‍ചുവട് തോടിന്റെ കരയോട് ചേര്‍ന്നുള്ള തുരുത്തിലെ കാട്ടില്‍ മാലിന്യങ്ങളുടെ അടിയിലായിട്ടാണ് മൃതദേഹം കാണപ്പെട്ടത്. രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരിലൊരാളാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്.
ആനക്കാംപൊയില്‍ ഗവ എല്‍.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ജ്യോത്സന സ്‌കൂള്‍ വിട്ട് അച്ഛനമ്മമാര്‍ക്കൊപ്പം വരുന്നതിനിടയിലാണ് ഉരുള്‍പൊട്ടി വന്ന വെള്ളപ്പാച്ചിലില്‍ പെട്ടുപോയത്.
ജ്യോത്സനയ്ക്കായി ബുധനാഴ്ച രാത്രി വരെ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് രാത്രി ഏഴു മണിയോടെ തിരച്ചില്‍ നിര്‍ത്തി വച്ചു. വ്യാഴാഴ്ച രാവിലെ വീണ്ടും കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുനരാരംഭിക്കുകയായിരുന്നു.












Click it and Unblock the Notifications