വില വെറും 30,000 താഴെ; കണ്ടന്റ് ക്രിയേറ്റർമാർക്ക് പറ്റിയ 5 തകർപ്പൻ ക്യാമറ ഫോണുകൾ ഇതാ


ഇന്നത്തെ കാലത്ത് ഇൻസ്റ്റാഗ്രാം, യുട്യൂബ് എന്നീ ആപ്പുകൾ വെറുതെ വീഡിയോ കണ്ട് സമയം കളയാനുള്ള ഉപാധികളല്ല, മറിച്ച് മികച്ച വരുമാനം ഉറപ്പക്കുന്നവയാണ്. അപ്പോൾ റീൽസ് ചെയ്യാനും യൂട്യൂബ് വീഡിയോകൾ ചെയ്യാനും അല്ലെങ്കിൽ ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിൽ ഉള്ളവർക്കും ഏറ്റവും അത്യാവശ്യം മികച്ചൊരു ക്യാമറയുള്ള സ്മാർട്ട്ഫോൺ ആണ്. ഇതിനായി വലിയ തുക മുടക്കി പ്രീമിയം ഫോണുകൾ തന്നെ വാങ്ങണമെന്നില്ല. മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ മികച്ച ക്യാമറയോടൊപ്പം ശക്തമായ പ്രൊസസറും വലിയ ബാറ്ററി ബാക്കപ്പുമുള്ള മികച്ച ഫോണുകൾ ലഭ്യമാണ്. ഇന്ത്യയിൽ 30,000 രൂപയ്ക്ക് താഴെ വാങ്ങാൻ ലഭിക്കുന്ന, കണ്ടന്റ് ക്രിയേറ്റർമാർക്ക് ഏറ്റവും അനുയോജ്യമായ 5 സ്മാർട്ട്ഫോണുകളുടെ വിവരങ്ങൾ അറിയാം.

Advertisement

റെഡ്മി നോട്ട് 15 പ്രോ

കുറഞ്ഞ വിലയിൽ 200 മെഗാപിക്സലിന്റെ കിടിലൻ പ്രൈമറി ക്യാമറ തരുന്ന ഫോണാണിത്. ഇതിന്റെ കൂടെ 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസും സെൽഫികൾക്കായി 20 മെഗാപിക്സൽ ക്യാമറയുമുണ്ട്. മീഡിയടെക് ഡിമെൻസിറ്റി 7400 അൾട്രാ ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഫോണിന് 6.83 ഇഞ്ചിന്റെ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 6,580mAh വലിയ ബാറ്ററിയാണ് ഇതിന്റെ പ്രധാന ആകർഷണം. ഇതിന്റെ 8GB റാം + 128GB സ്റ്റോറേജ് മോഡലിന് 29,999 രൂപയാണ് ഇന്ത്യയിലെ വില.

Advertisement

മോട്ടോറോള എഡ്ജ് 70 ഫ്യൂഷൻ

പ്രീമിയം ഫോട്ടോഗ്രാഫി ആഗ്രഹിക്കുന്നവർക്ക് ഇതിലെ 50 മെഗാപിക്സലിന്റെ സോണി ലൈറ്റിയ (Sony LYTIA 710) മെയിൻ ക്യാമറയും 13 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും മികച്ച അനുഭവം നൽകും. സെൽഫികൾക്കായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. സ്നാപ്ഡ്രാഗൺ 7s ജെൻ 4 ചിപ്‌സെറ്റും 144Hz റീഫ്രെഷ് റേറ്റുള്ള 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമാണ് ഇതിനുള്ളത്. 68W ഫാസ്റ്റ് ചാർജിംഗുള്ള 7,000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഈ ഫോണിന്റെ ബേസ് വേരിയന്റിന് 26,999 രൂപയാണ് വില വരുന്നത്.

ചെന്നൈയിൽ ഇന്ന് സ്വർണ വില താഴേക്ക്: 22 കാരറ്റ് നിരക്ക് അറിയാം..ഇനിയും താഴേക്ക്?

വൺപ്ലസ് നോർഡ് CE 6

തുടക്കക്കാരായ യൂട്യൂബർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും വൺപ്ലസിന്റെ ഈ മോഡൽ തിരഞ്ഞെടുക്കാം. 50 മെഗാപിക്സൽ മെയിൻ ക്യാമറയും 2 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും അടങ്ങുന്നതാണ് ഇതിന്റെ റിയർ ക്യാമറ സെറ്റപ്പ്. മുന്നിൽ 32 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. സ്നാപ്ഡ്രാഗൺ 7s ജെൻ 4 പ്രൊസസറുള്ള ഫോണിന് 8,000mAh കപ്പാസിറ്റിയുള്ള വമ്പൻ ബാറ്ററിയും 80W അതിവേഗ ചാർജിംഗ് സൗകര്യവുമുണ്ട്. ഇതിന്റെ 8GB റാം + 128GB സ്റ്റോറേജ് പതിപ്പ് 29,999 രൂപയ്ക്ക് ലഭ്യമാണ്.

സാംസങ് ഗാലക്സി F56

സാംസങ്ങിന്റെ ഈ മോഡൽ 50 മെഗാപിക്സലിന്റെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമായാണ് വരുന്നത്. സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് 1480 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഫോണിൽ വിഡിയോകൾ എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന പവർഫുൾ AI ഫീച്ചറുകളുണ്ട്. 6.7 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും 45W ചാർജിംഗുള്ള 5,000mAh ബാറ്ററിയും ഇതിലുണ്ട്. 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ ഉറപ്പുനൽകുന്ന ഫോണിന്റെ വില 24,999 രൂപയാണ്.

ദിലീപിന് ചുവടുകൾ പിഴച്ചു, പറഞ്ഞ് പറ്റിക്കുകയാണെന്ന് അറിയാം, എന്നിട്ടും'..ശാന്തിവിള ദിനേശ്.

നതിംഗ് ഫോൺ 3a പ്രോ

വ്യത്യസ്തമായ ഡിസൈൻ ഇഷ്ടപ്പെടുന്നവർക്ക് ഇതിലെ ഗ്ലിഫ് ഇന്റർഫേസ് ലൈറ്റുകൾ ആകർഷകമായി തോന്നും. 50 മെഗാപിക്സൽ മെയിൻ ക്യാമറ, 3x ഒപ്റ്റിക്കൽ സൂമുള്ള 50 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയടങ്ങുന്ന മികച്ച ക്യാമറ സിസ്റ്റമാണ് ഇതിലുള്ളത്. സെൽഫി ക്യാമറയും 50 മെഗാപിക്സലാണ്. സ്നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്‌സെറ്റ്, 120Hz അഡാപ്റ്റീവ് റീഫ്രെഷ് റേറ്റുള്ള ഡിസ്‌പ്ലേ, 50W ചാർജിംഗുള്ള 5,000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകൾ. ഇതിന്റെ ബേസ് വേരിയന്റ് 27,999 രൂപയ്ക്ക് വാങ്ങാൻ ലഭിക്കും.