Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐയുടെ വികാസത്തിൽ 16,000 പേർക്ക് ആമസോണിൽ ജോലി നഷ്‍ടം; എന്നിട്ടും ലക്ഷ്യം 55 ലക്ഷം കോടി വരുമാനം!

ന്യൂയോർക്ക്: ലോകമെമ്പാടും നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പടർന്നുകയറുകയാണ്. അതിന് പിന്നാലെ ആമസോണിൽ രണ്ട് വിപരീത സാഹചര്യങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. ഒരുവശത്ത്, ആയിരക്കണക്കിന് ജീവനക്കാർ കമ്പനി വിട്ടുപോകുന്നു; മറുവശത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തങ്ങളുടെ ക്ലൗഡ് ബിസിനസിനെ അഭൂതപൂർവമായ ഉയരങ്ങളിൽ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനിയുടെ തലപ്പത്ത് ഇരിക്കുന്നവർ.

ആമസോൺ വെബ് സർവീസസിന്റെ ഭാവി സംബന്ധിച്ച് അടുത്തിടെ നടന്ന ആഭ്യന്തര യോഗത്തിൽ സിഇഒ ആൻഡി ജാസിയാണ് സംസാരിച്ചത്. അടുത്ത പതിറ്റാണ്ടിനുളിൽ ആമസോൺ 300 ബില്യൺ ഡോളർ വാർഷിക വരുമാനം നേടുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുൻ ധാരണ. എന്നാൽ എഐ മുന്നേറ്റത്തോടെ ഈ വരുമാനം ഇനിയും വർധിക്കാമെന്ന് അദ്ദേഹം പറഞ്ഞിരിക്കുകയാണ്.

amazon

'കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഞാൻ ചിന്തിക്കുന്നത്, ഏകദേശം 10 വർഷത്തിനുള്ളിൽ ആമസോണിന്റെ പ്രതിവർഷം 300 ബില്യൺ ഡോളർ വരുമാനം നേടാൻ കഴിയുമെന്നാണ്. എന്നാൽ എഐയുടെ ഇപ്പോഴത്തെ വളർച്ചയിൽ, ആമസോണിന്റെ അതിന്റെ ഇരട്ടിയെങ്കിലും നേടാനുള്ള അവസരമുണ്ടെന്നാണ് ഞാൻ കരുതുന്നത്' ജാസി പറഞ്ഞു.

ഇത് യാഥാർത്ഥ്യമായാൽ, ആമസോൺ വാർഷിക വരുമാനം 600 ബില്യൺ ഡോളറിലേക്ക് എത്താം, അതായത് ഏകദേശം 55,00,000 കോടി രൂപ. താരതമ്യത്തിനായി, 2025-ൽ അവരുടെ വരുമാനം 128.7 ബില്യൺ ഡോളർ ആയിരുന്നു, മുൻ വർഷത്തേക്കാൾ 19 ശതമാനം വർധനവ് രേഖപ്പെടുത്തി. ജാസിയുടെ മുന്നോട്ട് വച്ച ലക്ഷ്യത്തിലെത്താൻ ദീർഘകാലം ശക്തമായ വളർച്ച നിലനിർത്തേണ്ടതുണ്ട്.

വൻകിട പദ്ധതികൾ ഒരുഭാഗത്ത് പുരോഗമിച്ചുവരവേ, ഏകദേശം 16,000 ജീവനക്കാരെ പിരിച്ചുവിട്ടതായി ആമസോൺ സ്ഥിരീകരിച്ചു. ടീമുകളുടെ ഘടന ലളിതമാക്കാനും തീരുമാനമെടുക്കുന്ന പ്രക്രിയകൾ മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഈ നടപടിയുടെ കാരണം ഒരു ആഭ്യന്തര സന്ദേശം അടുത്തിടെ വിശദീകരിച്ചിരുന്നു.

കമ്പനിയിലെ ഘടന ലളിതമാക്കാനും, ടീമുകൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകാനും, കാലതാമസം വരുത്തുന്ന പ്രക്രിയകൾ ഒഴിവാക്കാനുമാണ് ശ്രമിക്കുന്നതെന്ന് സന്ദേശം വ്യക്തമാക്കി. 'ഇതുപോലുള്ള മാറ്റങ്ങൾ എല്ലാവർക്കും ബുദ്ധിമുട്ടുള്ളതാണ്. ഞങ്ങളുടെ സ്ഥാപനത്തെയും ആമസോണിനെയും ഭാവി വിജയത്തിനായി ഒരുക്കുന്ന ഘട്ടത്തിൽ, ഈ തീരുമാനങ്ങൾ ശ്രദ്ധാപൂർവമാണ് എടുത്തിട്ടുള്ളത്' എന്നാണ് സന്ദേശത്തിൽ പറയുന്നത്.

അതേസമയം, ഈ പിരിച്ചുവിടലുകൾക്ക് പിന്നിൽ പ്രോജക്റ്റ് ഡോൺ എന്നായിരുന്നു ആഭ്യന്തര പദ്ധതിയുടെ പേര്. കൗതുകകരമെന്നു പറയട്ടെ, ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് അബദ്ധവശാൽ ജീവനക്കാർക്ക് അയച്ച ഒരു ഡ്രാഫ്റ്റ് ഇമെയിലിലൂടെയാണ് ഈ വാർത്ത പുറത്തുവന്നത്. ഏകദേശം പതിനാറായിരത്തിൽ അധികം ജീവനക്കാർക്കാണ് അടുത്തിടെ കമ്പനിയിൽ നിന്ന് പുറത്തുപോവേണ്ടി വന്നത്. എന്നിട്ടും കമ്പനി ലാഭത്തിൽ കുതിപ്പ് രേഖപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+