Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐ കാലഘട്ടത്തിൽ തൊഴിൽ സമയത്തിന്റെ 25 ശതമാനവും യന്ത്രികമാവും; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മാറിയ കാലഘട്ടത്തിൽ തൊഴിൽ മേഖലയുടെ ഭാവി എന്തായിരിക്കുമെന്നത് പ്രധാന ചോദ്യമാണ്. ജോലികൾ യന്ത്രങ്ങൾക്ക് വഴിമാറുമെന്ന ആശങ്കകൾക്കിടെ, ഗോൾഡ്മാൻ സാച്ച്സിന്റെ പുതിയ റിപ്പോർട്ട് വലിയ മാറ്റങ്ങളാണ് പ്രവചിക്കുന്നത്. എഐ അതിവേഗം വികസിച്ച്, ലോകത്തെ മൊത്തം തൊഴിൽ സമയത്തിൻ്റെ ഏകദേശം 25 ശതമാനം യാന്ത്രികമാക്കാൻ സാധ്യതയുണ്ടെന്നാണ് പഠനം പറയുന്നു.

തൊഴിൽ നഷ്‌ടങ്ങൾ പ്രവചിക്കുമ്പോഴും, സമ്പൂർണ തൊഴിൽ തകർച്ചയ്ക്ക് സാധ്യതയില്ലെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ജിഎസിലെ അനലിസ്‌റ്റുകളായ ജോസഫ് ബ്രിഗ്സ്, സാറ ഡോങ് എന്നിവരുടെ പഠനം, നിലവിലെ തൊഴിൽ ജോലികളിൽ കാൽ ഭാഗത്തോളം എഐ വഴി യാന്ത്രികവൽക്കരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. യുഎസ് തൊഴിൽ വകുപ്പ് ഡാറ്റയെ ആധാരമാക്കി, എഐ തൊഴിലിടങ്ങളെയും ഘടനകളെയും ആവശ്യമായ കഴിവുകളെയും എങ്ങനെ മാറ്റുമെന്നാണ് റിപ്പോർട്ട് വിശദീകരിക്കുന്നത്.

aigoldsman

എഐ യാന്ത്രികവൽക്കരണത്തിൻ്റെ സ്വാധീനം ഒരുപോലെയായിരിക്കില്ല. പതിവ് വൈജ്ഞാനിക ജോലികളുള്ള 'വൈറ്റ് കോളർ' വ്യവസായങ്ങളിലാകും കൂടുതൽ മാറ്റങ്ങൾ സംഭവിക്കുക എന്നതാണ് പ്രധാന കാര്യം. ഡാറ്റാ വിശകലനം, ക്ലറിക്കൽ, അടിസ്ഥാന കോഡിംഗ്, അക്കൗണ്ടിംഗ്, നിയമ ഗവേഷണം തുടങ്ങിയ ജോലികൾ കൂടുതൽ ദുർബലമായേക്കാം.

വലിയ തോതിലുള്ള യാന്ത്രികവൽക്കരണം പ്രവചിക്കപ്പെടുമ്പോഴും, ഗോൾഡ്മാൻ സാച്ച്സ് ഗവേഷകർ പൂർണമായ തൊഴിൽ തകർച്ച പ്രവചിക്കുന്നില്ല. '15 ശതമാനം എഐ അധിഷ്ഠിത തൊഴിൽ ഉൽപാദനക്ഷമതാ വർധനവും സാങ്കേതിക നേട്ടങ്ങളും തൊഴിൽ നഷ്‌ടവും തമ്മിലുള്ള ചരിത്രപരമായ ബന്ധവും കണക്കിലെടുക്കുമ്പോൾ, ഈ വളർച്ചാ ഘട്ടത്തിൽ 6-7 ശതമാനം ജോലികൾ ഇല്ലാതാകാം' ഗവേഷകർ പറയുന്നു.

എഐ വളർച്ച മൂലം തൊഴിലില്ലായ്‌മ നിരക്കിൽ ഏകദേശം 0.6 ശതമാനം പോയിന്റുകളുടെ വർധനവ് ഉണ്ടാകുമെന്ന് ഗോൾഡ്മാൻ സാചസ് കണക്കാക്കുന്നു, ഇത് ഏറ്റവും ഉയർന്ന ഘട്ടത്തിൽ ഏകദേശം ഒരു ദശലക്ഷം തൊഴിലില്ലാത്ത തൊഴിലാളികളെ അധികമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഇത് യുഎസിലെ മാത്രം കണക്കുകളാണ്.

ആഗോള തലത്തിൽ ഈ കണക്കുകൾ ഇതിലും എത്ര മടങ്ങ് അധികമായിരിക്കും. പ്രത്യേകിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ എഐ ശക്തമാവുന്നത് ഒരുപാട് ജോലികൾ നഷ്‌ടമാക്കും. എങ്കിലും മറ്റ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ആകെയുള്ള ജോലികൾ നഷ്‌ടമാവുകയല്ല മറിച്ച് നിലവിലെ വിഭാഗങ്ങൾ മറ്റ് രീതികളിലേക്കും റോളുകളിലേക്കും മാറുകയാണ് ചെയ്യുക എന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+