Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത ഒരു പതിറ്റാണ്ടിനിടയിൽ എഐ മൂലം 300 ദശലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതാവും; പ്രവചനം

ശരിക്കും പറഞ്ഞാൽ ഇത് എഐയുടെ കാലമാണ്, ആഗോള തലത്തിലെ സകലമാന രീതികളെയും മാറ്റി മറിച്ചു കൊണ്ട് എഐ വലിയ മുന്നേറ്റം കാഴ്‌ചവച്ച കാലമാണിത്. എന്നാൽ, പ്രമുഖ ആഗോള നിക്ഷേപ ബാങ്കിംഗ് സ്ഥാപനമായ ഗോൾഡ്‌മാൻ സാച്ചസ് നടത്തിയ പുതിയ ഗവേഷണ റിപ്പോർട്ട് വലിയ ആശങ്കൾക്കാണ് ഇട നൽകുന്നത്. എഐ ജോലികളും ഓട്ടോമേഷനും ഭാവിയിലെ തൊഴിൽ വികാസങ്ങളും ചേർന്ന് സാമ്പത്തിക മേഖലയിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് ഇത് പറയുന്നത്.

ഗോൾഡ്‌മാൻ സാച്ചസ് റിസർച്ചിന്റെ കണ്ടെത്തൽ പ്രകാരം, അടുത്ത പതിറ്റാണ്ടിനുള്ളിൽ ലോകമെങ്ങുമുള്ള 300 ദശലക്ഷം ജോലികൾ എഐ ഓട്ടോമേഷന് വിധേയമായേക്കാം. സാങ്കേതിക, ക്രിയാത്മക മേഖലകളിലും വിജ്ഞാനാധിഷ്ഠിത തൊഴിലുകളിലും ഈ മാറ്റങ്ങൾ ഇതിനോടകം പ്രകടമാണ്; ഈ മേഖലകളിൽ തൊഴിൽ നഷ്‌ടത്തിന്റെ ആദ്യ സൂചനകൾ കണ്ടുതുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട് പറയുന്നത്.

ai

എഐ സാങ്കേതികവിദ്യയുടെ വ്യാപനം ഏകദേശം 10 വർഷമെടുക്കുമെന്നാണ് ഗോൾഡ്‌മാൻ സാച്ചസ് റിസർച്ചിന്റെ ഗ്ലോബൽ ഇക്കണോമിക്‌സ് ടീം നിരീക്ഷിക്കുന്നത്. ഈ കാലയളവിൽ ഏകദേശം 6-7 ശതമാനം തൊഴിലാളികൾക്ക് ജോലി നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് അവർ പങ്കുവച്ച റിപ്പോർട്ടിൽ പറയുന്നത്. ഇത് തൊഴിലാളികളെ സംബന്ധിച്ച് വലിയ ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.

ഈ മാറ്റങ്ങൾ സാവധാനത്തിലാണ് സംഭവിക്കുന്നതെങ്കിൽ തൊഴിലില്ലായ്‌മയിലുള്ള ആഘാതം പരിമിതപ്പെട്ടേക്കാം. എന്നാൽ വേഗത്തിലുള്ള വ്യാപനം കൂടുതൽ ഗുരുതരമായ തടസങ്ങൾക്ക് വഴിയൊരുക്കുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. ഈ സ്വാധീനം സാങ്കേതിക മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല.

കൺസൾട്ടന്റുമാർ, കാൾ സെന്റർ ജീവനക്കാർ, ഗ്രാഫിക് ഡിസൈനർമാർ തുടങ്ങിയ റോളുകളിലും ആദ്യകാല മാറ്റങ്ങൾ ദൃശ്യമാണ്. അമേരിക്കയിലെ മൊത്തം തൊഴിൽ സമയത്തിന്റെ ഏകദേശം 25 ശതമാനം വരുന്ന ജോലികൾ എഐക്ക് ഓട്ടോമേറ്റ് ചെയ്യാൻ കഴിഞ്ഞേക്കും. ഇത് ലക്ഷക്കണക്കിന് പേരുടെ തൊഴിൽ നഷ്‌ടപ്പെടുന്ന മാറ്റമാണ്.

തൊഴിൽ സാഹചര്യങ്ങളിലെ ഈ മാറ്റങ്ങൾ ഒരു സ്ഥിരതയില്ലാത്ത പ്രവണതയാണ് കാണിക്കുന്നത്. വിജ്ഞാനാധിഷ്ഠിത ജോലികൾ നഷ്‌ടപ്പെടുന്ന തൊഴിലാളികൾക്ക്, നിലവിലെ ഉയർന്ന ഡിമാൻഡുള്ള സ്ഥാനങ്ങളിൽ ജോലി കണ്ടെത്താൻ വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന് ഗോൾഡ്‌മാൻ സാച്ചസ് പഠനം വ്യക്തമാക്കുന്നു. എന്തായാലും ഇപ്പോഴത്തെ റിപ്പോർട്ടുകൾ പറയുന്നത് ഭാവിയിൽ എഐ മൂലമുള്ള ജോലി നഷ്‌ടം വളരെ വലുതായിരിക്കും എന്ന് തന്നെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+