സിനിമയിൽ വൻ സാധ്യത തുറന്നിട്ട് എഐ; ഇനി മരിച്ചവർ പോലും അഭിനയിക്കും! പക്ഷേ ചിലരുടെ പണി പോവും?
നമുക്കെല്ലാവർക്കും പ്രിയപ്പെട്ട ഒരു മാധ്യമവും അതിലേറെ നാം ആസ്വദിക്കുന്ന വിനോദ പരിപാടിയുമാണ് സിനിമകൾ. സിനിമകളുടെ ചരിത്രത്തിന് അധികം പഴക്കമില്ലെന്ന് നമുക്ക് ഒക്കെ അറിയാം. ഒന്നേകാൽ പതിറ്റാണ്ട് മാത്രം പ്രായമുള്ള സിനിമ ഒരിക്കലും സാഹിത്യം പോലെയോ നാടകം പോലെയോ ഏറെക്കാലമായി നമുക്ക് ഒപ്പമുള്ള ഒന്നല്ല.
എങ്കിലും നാം മനുഷ്യർ പലതും മറക്കാനും ഓർക്കാനും ജീവിതം ആഘോഷിക്കാനും ഒക്കെ സിനിമകൾ കാണുന്നവരാണ്. പലപ്പോഴും അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മരുന്നൊരു സാഹചര്യവും നമുക്ക് കാണാൻ കഴിയും. അക്കാരണത്താൽ തന്നെ സിനിമയെ ആരും തള്ളിപ്പറയാൻ ഇടയില്ല. സമൂഹത്തിന് നേരെ തിരിക്കുന്ന കണ്ണാടികൾ പോലെയായിരുന്നു ഒരു കാലത്ത് സിനിമ.

ഇപ്പോൾ കൂടുതൽ കച്ചവട സാധ്യതകൾ ചൂഷണം ചെയ്യുന്നതിനാൽ തന്നെ അതിന്റെ വ്യാപ്‍തിയും ആഴവും പരപ്പുമൊക്കെ വല്ലാതെ കൂടിയിട്ടുണ്ട്. അങ്ങനെയുള്ള ഈ കാലത്താണ് സിനിമയിലും എഐ സജീവമാവുന്നത്. പലവിധത്തിലുള്ള ആവശ്യങ്ങൾക്ക് ഇപ്പോൾ സിനിമയിൽ എഐ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. അതിനി കൂടുമെന്നാണ് നമുക്ക് നൽകുന്ന സൂചന.
എഐയുടെ ഉപയോഗം വർധിക്കുമ്പോൾ
ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെതിരെ വ്യാപകമായ എതിർപ്പുകൾക്കിടയിലും, സിനിമയിലും ടിവിയിലും അതിന്റെ ഉപയോഗം പതുക്കെ മുഖ്യധാരയിലേക്ക് വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത് എന്നത് നമുക്ക് നോക്കിക്കാണാം. ഇക്കാലത്ത് കൂടുതൽ ചലച്ചിത്ര നിർമ്മാതാക്കളും വികസിച്ചുകൊണ്ടിരിക്കുന്ന എഐ ടൂളുകൾ കൂടുതലായി ആശ്രയിക്കുന്നു.
മാത്രമല്ല സിനിമാ നിർമ്മാണത്തിൽ എഐ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്ന് കണ്ടെത്താനായി പോലും വമ്പൻ സ്‌റ്റുഡിയോകൾ കമ്പനികളുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നുമുണ്ട്. നിലവിൽ വിവിധ മേഖലകളിൽ എഐയുടെ വരവോടെ സിനിമയുടെ നിർമ്മാണ ചിലവ് കുറയ്ക്കാമെന്നാണ് പലരുടെയും പ്രതീക്ഷ.
നിലവിൽ പല കമ്പനികളും ആഡുകൾ ഉൾപ്പെടെ നിർമ്മിക്കാൻ പൂർണമായും എഐയുടെ സഹായമാണ് തേടുന്നത്. അതിന് പല കാരണങ്ങളുമുണ്ട്. ഒരു മനുഷ്യൻ ഇരുന്ന് ചെയ്യുന്നതിന്റെ പകുതിയോ അതിൽ കുറവോ സമയം കൊണ്ട് ഇത്തരം എഐ ചാറ്റ്ബോട്ടുകൾ പല ജോലികളും ചെയ്‌തു തീർക്കുന്നു. അതിനാൽ തന്നെ ഭാവിയിൽ സിനിമ മുഴുവനായും എഐ നിർമ്മിച്ചാലും പ്രശ്‌നമില്ല.
മരണപ്പെട്ടവരെ പോലും ജീവിപ്പിക്കുമ്പോൾ
നിലവിൽ മരണപ്പെട്ട മുൻകാല നടൻമാരെ പോലെ എഐയിലൂടെ വീണ്ടും അവതരിപ്പിക്കാൻ മിക്ക കമ്പനികൾക്കും കഴിഞ്ഞിട്ടുണ്ട്. ഇത് സിനിമയുടെ തലവര തന്നെ മാറ്റാൻ സാധ്യതയുള്ള കാര്യങ്ങളിൽ ഒന്നാണ്. കൂടാതെ കഥയെ നല്ല സ്ക്രിപ്റ്റ് രൂപത്തിൽ ആക്കുവാനും അതിനെ കൂടുതൽ മികച്ചതാക്കാനും എഐ സഹായിക്കും.
വരും നാളുകളിൽ സിനിമയിൽ എഐ കൂടുതൽ സജീവമാകുമ്പോൾ പല സാങ്കേതികമായ ബുദ്ധിമുട്ടുകളും പൂർണമായും നീങ്ങും. മാത്രമല്ല സിനിമാ നിർമാണത്തിലെ അനാവശ്യ ചിലവുകൾ ഇല്ലാതാക്കാനും ചിലവ് ചുരുക്കാനും സാധിക്കും. അതിനാൽ തന്നെ സിനിമയിലും എഐ കൂടുതൽ ശക്തമാവുകയാണ്, ഇനിയും അത് കൂടുതൽ ഉയരങ്ങളിലേക്ക് വരികയും ചെയ്യും.
ഇത്രയൊക്കെ ആണെങ്കിലും സിനിമയിൽ എഐ വീണ്ടും സജീവമായി മാറുമ്പോൾ ഉണ്ടാവാവുന്ന പ്രധാന വെല്ലുവിളി തൊഴിൽ നഷ്‍ടമാണ്. മറ്റ് മേഖലകളിൽ എന്ന പോലെ അവിടെയും തൊഴിൽ നഷ്‌ടങ്ങൾ ഉണ്ടാവും. ഇതിൽ വലിയ രീതിയിലുള്ള സമ്മർദ്ദം വേണ്ടെങ്കിലും എഐയിൽ കൂടുതൽ വൈദഗ്ധ്യം നേടുന്നത് ഏത് മേഖലയിലും ഗുണകരമാവും.












Click it and Unblock the Notifications